അന്‍സിബ, സുരഭി, സ്റ്റീഫന്‍, രഞ്ജിനി, സയനോര ഉള്‍പ്പെടെ ഒരു ഡസന്‍ കലാകാരന്‍മാര്‍ റിയാദില്‍
റിയാദ്: കൊവിഡാനന്തരം സൗദി അറേബ്യയിലെ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുന്നു. സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഒരു ഡസനിലധികം കേരളത്തില്‍ നിന്നുളള കലാകാരന്‍മാര്‍ സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ റിയാദില്‍ കലാവിരുന്നൊരുക്കും. വിവിധ പ്രവാസി കൂട്ടായ്മകളാണ് സംഘാടകര്‍. സെപ്തംബര്‍ 16ന് സൗദി കലാസംഘ നടത്തുന്ന റിയാദ് ബീറ്റ്‌സ് പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസന്‍ പങ്കെടുക്കും. സെപ്തംബര്‍ 23ന് ബ്രൗണ്‍ ബാന്റ് ഈവന്റ്‌സ് ഒരുക്കുന്ന സ്റ്റീഫന്‍ ലൈവ് ഷോയില്‍ സ്റ്റീഫന്‍ ദേവസ്യ ഉള്‍പ്പെടെ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും. […]












