രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ്; റെഡ് ഹൗസിന് കിരീടം
റിയാദ്: രിസാലത്തുല്‍ ഇസ്‌ലാം മദ്രസ ഫെസ്റ്റ് വിവിധ പരിപാടികളോ ൈഅരങ്ങേറി. ദഹബിയ വിശ്രമകേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 350തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളല്‍ ബോയ്‌സ്, ഗേള്‍സ് കാറ്റഗറികളിലായിരുന്നു മത്സരങ്ങള്‍. ഖിറാഅത്ത്, ഹിഫഌ, ബുര്‍ദ്ദ അലാപനം എന്നീ ഇനങ്ങള്‍ക്ക് പുറമേ, മലയാള പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, കഥ പറയല്‍, കവിത പാരായണം, വായന തുടങ്ങിയ സാഹിത്യ മത്സരങ്ങളും ശ്രദ്ധേയമായി. കളറിംഗ്, സംഘഗാനം, മലയാള ഗാനം, അറബി ഗാനം, പ്രാര്‍ത്ഥന ഗീതം, […]














