സൗദിയില്‍ നിക്ഷേപ നിയമം വരുന്നു; കരട് തയ്യാറെന്ന് മന്ത്രി
റിയാദ്: സൗദി റെയില്‍വേ ശൃംഖല 14,000 കിലോമീറ്ററാക്കി ഉയര്‍ത്തുമെന്ന് നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അല്‍ ഫാലിഹ്. നിക്ഷേപ നിയമം രാജ്യത്തു നടപ്പിലാക്കും. ഇതിനുളള കരട് നിയമം തയ്യാറായി വരുകയാണെന്നും മന്ത്രി പറഞ്ഞു. വ്യവസായ, വാണിജ്യ മേഖലയില്‍ വന്‍ നിക്ഷേപമാണ് സൗദിയില്‍ നടക്കുന്നത്. കൂടുതല്‍ ദേശീയ, അന്തര്‍ദേശീയ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് രാജ്യത്ത് നിക്ഷേപ നിയമം നടപ്പിലാക്കുമെന്നും മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. രാജ്യത്ത് നിലവില്‍ 3650 കിലോ മീറ്റര്‍ റെയില്‍വേ ശൃംഖലയാണുളളത്. ഇത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കുകയാണ് […]













