Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു

Saudi News

Damam, gulf, Jeddah, Riyad

ആരോഗ്യ പ്രവര്‍ത്തകരെ റിയാദ് കലാഭവന്‍ ആദരിച്ചു

റിയാദ്: കൊവിഡ് കാലത്ത് മികച്ച സേവനം സമര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരെ റിയാദ് കലാഭവന്‍ ആദരിച്ചു. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ ‘കലാഭവന്‍ നൈറ്റ്’ എന്ന പേരില്‍ കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പരിപാടി ഡോ. അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശിഹാബ് കൊട്ടുകാട് പുരസ്‌കാരവും പ്രശസ്തി പത്രവും സമ്മാനിച്ചു. റിയാദിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച സംഗീത വിരുന്ന്, മിമിക്രി, നൃത്യനൃത്തങ്ങള്‍ എന്നിവ അരങ്ങേറി. ‘മൗനം’ സംഗീത ആല്‍ബത്തിന്റെ പ്രകാശനം മൈമൂന അബ്ബാസ് നിര്‍വഹിച്ചു. അഷ്‌റഫ് […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 3,575 കൊവിഡ്; ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴ

റിയാദ്: സൗദിയില്‍ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 3575 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 117 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ടു വര്‍ഷം തടവോ ശിക്ഷ ലഭിക്കുമെന്ന് പബ്‌ളിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കര്‍ശന നിര്‍ദേശം. നിയമ ലംഘനം ആവര്‍ത്തിക്കുഞവര്‍ക്ക്

Damam, gulf, Jeddah, Riyad

ലോകം ചുറ്റാന്‍ ഒറ്റ എഞ്ചിന്‍ വിമാനം; സറ റിയാദിലെത്തി

റിയാദ്: ഒറ്റ എഞ്ചിന്‍ മൈക്രോലൈറ്റ് വിമാനത്തില്‍ ലോകം ചുറ്റുന്ന ബെല്‍ജിയം യുവതി റിയാദിലെത്തി. 20 വയസുളള സെറ റഥര്‍ഫോര്‍ഡിന് സൗദി ഏവിയേഷന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കിയാണ് കാപ്റ്റന്‍ സെറ റഥര്‍ഫോര്‍ഡ് ലോകം ചുറ്റുന്നത്. 52 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന അവര്‍ ഇന്നലെ റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെത്തി. സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി, റിയാദ് എയര്‍പോര്‍ട്ട് കമ്പനി, സൗദി ഏവിയേഷന്‍ ക്‌ളബ് എന്നിവ സംയുക്തമായി സെറയെ സ്വീകരിച്ചു. റിയാദിലെ ബെല്‍ജിയം

Damam, gulf, Jeddah, Riyad

ഇന്ത്യ-സൗദി വിമാന സര്‍വീസ് പ്രഖ്യാപിച്ച് വിമാന കമ്പനികള്‍

റിയാദ്: എയര്‍ ബബിള്‍ പ്രകാരം ഇന്ത്യാ-സൗദി വിമാന സര്‍വീസിനുളള ഷെഡ്യൂളുകള്‍ വിവിധ എയര്‍ലൈന്‍സുകള്‍ പ്രഖ്യാപിച്ചു. ജിദ്ദ-കോഴിക്കോട് 806 റിയാലും ദമ്മാം-കോഴിക്കോട് 636 റിയാലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. ജിദ്ദ-കൊച്ചി 720 റിയാലും റിയാദ്-കൊച്ചി 999 റിയാലുമാണ് കുറഞ്ഞ നിരക്ക്. ബജറ്റ് എയര്‍ലൈന്‍ കമ്പനികളായ ഫ്‌ളൈ നാസും ഇന്‍ഡിഗോയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചത്. ജനുവരി 8ന് സര്‍വീസ് ആരംഭിക്കും. കൊവിഡ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വിമാന സര്‍വീസ് 20 മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ കര്‍ഫ്യൂ: വാര്‍ത്ത അടിസ്ഥാന രഹിതം

റിയാദ്: സൗദിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ആലോചന ഇല്ലന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി. ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും സാമൂഹത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും മരിച്ചവരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണ്. ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ മികച്ച പ്രതിരോധ ശേഷി കൈവരിച്ചവരാണ്. അതുകൊണ്ടുതന്നെ കര്‍ഫ്യൂ ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രണ്ട് ഡോസ് മാത്രം എടുത്തവയ്യ

Damam, gulf, Jeddah, Riyad

ഒമൈക്രോണ്‍: സൗദിയില്‍ പ്രതിദിന കൊവിഡ് ബാധ 2500 കടന്നു

റിയാദ്: സൗദിയില്‍ മണിക്കൂറില്‍ നൂറിലധികം പേര്‍ക്ക് കൊവിഡ് ബാധിക്കുന്നതായി റിപ്പോര്‍ട്ട്. രോഗ ബാധിതരിലേറെയും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2585 പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 375 പേര്‍ രോഗ മുക്തി നേടി. രണ്ടു പേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 96 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നത് സൂക്ഷ്മമായി വിശകലനം ചെയ്തു വരുകയാണെന്നു ആരോഗ്യ മന്ത്രി ഫഹദ് അല്‍

Damam, gulf, Jeddah, Riyad

വിദേശ ഏജന്‍സികള്‍ക്ക് സംഭാവന: സൗദിയുടെ മുന്നറിയിപ്പ്

റിയാദ്: വിദേശ ഏജന്‍സികള്‍ക്ക് സംഭാവന നല്‍കുന്നതിനെതിരെ സൗദി അറേബ്യ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിദേശ രാജ്യങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സൗദി അറേബ്യയിലുളള ഏജന്‍സി കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് സെന്ററാണ്. രാജ്യത്തെ സ്വദേശികളും വിദേശികളും വിദേശ ഏജന്‍സികള്‍ക്ക് സംഭാവന നല്‍കുന്നത് രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ദേശീയ സുരക്ഷാ ഏജന്‍സി അറിയിച്ചു. അതിനിടെ, കളളപ്പണ ഇടപാടില്‍ പ്രതികളായ വിദേശികളും സ്വദേശികളും ഉള്‍പ്പെടെ 6 പേര്‍ക്ക് 31 വര്‍ഷം തടവ് ശിക്ഷ ലഭിച്ചതായി സൗദി പബ്‌ളിക് പ്രോസിക്യൂഷന്‍

Damam, gulf, Jeddah, Riyad

ഹൂത്തി ആക്രമണം: അറബ് പാര്‍ലമെന്റ് അപലപിച്ചു

റിയാദ്: യമനില്‍ നിന്ന് സൗദി അറേബ്യക്ക് നേരെ ഹൂത്തികള്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങളെ അറബ് പാര്‍ലമെന്റ് അപലപിച്ചു. ഹൂത്തികള്‍ക്ക് ആയുധം എത്തിക്കുന്നത് തടയണം. ഇതിന് ആവശ്യമായ നടപടി അന്താരാഷ്ട്ര സമൂഹം സ്വീകരിക്കണമെന്നും അറബ് പാര്‍ലമെന്റ് ആവശ്യപ്പെട്ടു. സൗദി ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഒരാഴ്ചക്കിടെ പല തവണ ഹൂത്തികള്‍ ആക്രമണം നടത്തിയിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുമാണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ ചെറുക്കുന്നതിന് ആയുധം എത്തുന്നത് തടയണമെന്ന് അറബ് പാര്‍ലമെന്റ്

Damam, gulf, Jeddah, Riyad

കൊവിഡ് കുതിക്കുന്നു; 15 ദിവസത്തിനിടെ പതിനഞ്ചിരട്ടി വര്‍ധനവ്

റിയാദ്: സൗദിയില്‍ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. 15 ദിവസത്തിനിടെ പതിനഞ്ചിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 19ന് 104 പേര്‍ക്കായിരുന്നു വൈറസ് ബാധ. എന്നാല്‍ ജനുവരി 3ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1746 ആണ്. 314 പേര്‍ രോഗമുക്തി നേടി. രണ്ടുപേര്‍ മരിച്ചു. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 90 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Damam, gulf, Jeddah, Riyad

‘സല്‍ക്കാര’ രുചിക്കൂട്ട് ഇനി റിയാദിലും

റിയാദ്: രുചിക്കൂട്ടുകളുടെ കലവറയൊരുക്കി സല്‍ക്കാര റസ്റ്ററന്റ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുറബ്ബ ലുലു അവന്യൂ മാളിലെ ഫുഡ് കോര്‍ട്ടില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫിറോസ് ഖാന്‍, അബ്ദുല്‍ സമദ്, അബ്ദുല്‍ മജീദ് കരിക്കുഴി, റാഷിദ് തങ്ങള്‍, അബ്ദുറബ്, അബ്ദുല്‍ ഹമീദ്, സജിന്‍ നിഷാന്‍, സത്താര്‍ കായും കുളം, നാസര്‍ കാരന്തൂര്‍, വിജയന്‍ നെയ്യാറ്റിന്‍കര, ലാലു വര്‍ക്കി തുടങ്ങി മാനേജ്‌മെന്റ് പ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. കൃത്രിമ രുചിക്കൂട്ടുകളില്ലാതെ പരമ്പരാഗത

Damam, gulf, Jeddah, Riyad

കൊല്ലം ജില്ലാ കെഎംസിസി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

റിയാദ്: സൗദി-കൊല്ലം ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയും റിയാദ്-കൊല്ലം ജില്ലാ കെ.എം.സി.സിയും സംയുക്തമായി പുതുവര്‍ഷ കലണ്ടര്‍ പ്രസിദ്ധീകരിച്ചു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അബ്ദുള്‍ മജീദ് പയ്യന്നൂരിന് ആദ്യ പ്രതി നല്‍കി കൊല്ലം ജില്ലാ കെ.എം.സി സി ജനറല്‍ സെക്രട്ടറി റഹീം ക്ലാപ്പന പ്രകാശനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജലീല്‍ തിരൂര്‍, മുജീബ് ഉപ്പട, ഷാഹിദ് മാസ്റ്റര്‍, പി.സി അലി വയനാട്, സിദ്ദീഖ് കോങ്ങാട്, പി.സി. മജീദ്, നൗഷാദ് ചാക്കീരി, ഷഫീര്‍ പറവണ്ണ, ഫിറോസ് കൊട്ടിയം,

Damam, gulf, Jeddah, Riyad

റിയാദില്‍ ‘സതി’ പ്രദര്‍ശനം; നിര്‍മ്മാതാവിന് ആദരം

റിയാദ്: സൗദിയില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ 50 ആം ദിവസം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പ്രാഡ്യൂസര്‍മാരായ ഫ്രാന്‍സിസ് ക്ലമന്റ്, ലിന്‍ഡ ഫ്രാന്‍സിസ് എന്നിവരേ ചടങ്ങില്‍ പൊന്നാട അണിഞ്ഞ് ആദരിച്ചു, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി മരിക്കുന്ന സതി എന്ന ആചാരം പ്രമേയമാക്കി സ്ത്രീ ശാക്തീകരണമാണ് ചിത്രത്തിന്റെ പ്രമേയം. സൗദി അറേബ്യയിലെ മരുപ്പച്ചകളും, മരുഭൂമികളും പാര്‍ക്കുകളും കോമ്പൗണ്ടുകളും ഗ്രാമീണ സൗന്ദര്യാവും, കേരളത്തിന്റെ

Damam, gulf, Jeddah, Riyad

റിയാദില്‍ പുതുവത്സരാഘോഷം; ആയിരങ്ങള്‍ പങ്കെടുത്തു

റിയാദ്: സൗദിയിലെ റിയാദ് ബോളിവാര്‍ഡില്‍ ഒരുക്കിയ പുതുവത്സരാഘോഷത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കൂറ്റന്‍ ഡിജിറ്റല്‍ സ്‌ക്രീനില്‍ കൗണ്‍ഡ് ഡൗണ്‍ പ്രദര്‍ശിപ്പിച്ചത് ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചാറ്റല്‍ മഴയും തണുത്തുറഞ്ഞ ശീതകാറ്റിന്റെയും അകമ്പടിയോടെ നടന്ന ആഘോഷങ്ങളില്‍ സംഗീത വിരുന്നും അരങ്ങേറി. ട്രിയോ റിയാദ് എന്നപേരില്‍ സംഘടിപ്പിച്ച സംഗീത കച്ചേരിയില്‍ അന്താരാഷ്ട്ര രംഗത്തെ സംഗീത പ്രതിഭകള്‍ നേതൃത്വം നല്‍കി.

Damam, gulf, Jeddah, Riyad

കോണ്‍ഗ്രസ് ജന്മദിനം; റിയാദ് ഒ ഐ സി സി ആഘോഷിച്ചു

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തിയേഴമത് ജന്മദിനം ഒ ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. ഇന്ത്യയെ സ്വാതന്ദ്രമാകുന്നതിനും കെട്ടിപ്പടുക്കുന്നതിനും മാതൃകാപരമായി വളര്‍ത്തിയെടുക്കുന്നതിനും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകള്‍ ലോകത്തെ മറ്റേതൊരു പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്. മതേതരത്വവും ജനാധിപത്യവും എഴുതിവെക്കേണ്ട മുദ്രാവാക്യങ്ങളല്ല. അിറച്ച് പ്രവര്‍ത്തിപഥത്തില്‍ പ്രതിഫലിപ്പിച്ചു ജനങ്ങളുടെ വിശ്വാസ്യത ആര്‍ജ്ജിക്കേണ്ട വിശുദ്ധ മന്ത്രങ്ങളാണ്. ഇതാണ് കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. യോഗം പ്രസിഡന്റ് കുഞ്ഞി കുമ്പള ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ജനറല്‍

Scroll to Top