Sauditimesonline

metro orange line
യാത്രകള്‍ സുഗമം; നഗരങ്ങള്‍ സജീവം: അംഗീകാര നിറവില്‍ റിയാദ് മെട്രോ

Saudi News

Damam, gulf, Jeddah, Riyad

ടാഗോര്‍ ആര്യാടിനു ‘ഇവ’യുടെ യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) ജോയിന്റ് സെക്രട്ടറി ടാഗോര്‍ ആര്യാടിനു യാത്രയയപ്പ് നല്‍കി. 31 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്ന ടാഗോറിന് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ഇവ കുടുംബാംഗങ്ങളും സുഹൃത്തുളും സ്‌നേഹോഷ്മളമായ യാത്രയപ്പാണ് ഒരുക്കിയത്. ഇവ ജനറല്‍ ബോഡി യോഗവും നടന്നു. പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു. ടാഗോറിന് ഉപഹാരവും സമ്മാനിച്ചു. സാജിദ് മുഹമ്മദ്, ജലീല്‍ ആലപ്പുഴ, ശിഹാബുദ്ദീന്‍, ആന്റണി, സുരേഷ് ആലപ്പുഴ, കുമാര്‍, നിഹാസ് കാക്കാഴം, ഷാഫി,

Damam, gulf, Jeddah, Riyad

സരിഗമ റിയാദിന് പുതിയ സാരഥികള്‍

റിയാദ്: സരിഗമ കലാ സാംസ്‌കാരിക വേദി പുതിയ സാരഥികളെ തെരഞ്ഞെടുത്തു. ജോണ്‍സന്‍ മാര്‍ക്കോസ്, ഷാനവാസ് പരീദ് (മുഖ്യ രക്ഷാധികാരികള്‍), ഷിഹാദ് കൊച്ചി (ചെയര്‍മാന്‍), അല്‍ത്താഫ് കോഴിക്കോട് (പ്രസിഡന്റ്), ജാനിസ് പാലമേട് (ജനറല്‍ സെക്രട്ടറി), സന്തോഷ് തോമസ് (ട്രഷറര്‍), കബീര്‍ തലശ്ശേരി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ മുത്തലിബ് (ജോയിന്‍ സെക്രട്ടറി), ജാദ് പള്ളം, മഷിമാധവന്‍ (കലാ, ംസ്‌കാരിക കണ്‍വീനര്‍മാര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Damam, gulf, Jeddah

മലബാര്‍ സമരം ചച്ച ചെയ്തു ചില്ല സര്‍ഗ വേദി

റിയാദ്: ചില്ല സര്‍ഗവേദിയുടെ ജനുവരിയിലെ ‘എന്റെ വായന’യില്‍ മലബാര്‍ സമരത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ചര്‍ച്ച ചെയ്തു. സമരത്തിന്റെ നൂറാം വാര്‍ഷികവേള ഇന്ത്യാചരിത്രത്തിന്റെ ശരിയായ വായന ആവശ്യപ്പെടുന്ന സന്ദര്‍ഭം കൂടിയാണ്. സാമ്രാജ്യത്വത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും ജന്മിത്തത്തില്‍ നിന്നുള്ള മോചനവും ലക്ഷ്യമാക്കിയാണ് പ്രാഥമികമായി മലബാറില്‍ സമരം നടന്നത്. അന്നത്തെ സമരനായകരില്‍ ചിലരെ ബ്രിട്ടീഷുകാര്‍ വധിക്കുകയും മറ്റുള്ളവരെ ആന്‍ഡമാനിലേക്ക് നാടുകടത്തുകയും ചെയ്തു. സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാുകള്‍ കഴിയുമ്പോള്‍ രാജ്യം വീണ്ടും നാടുകടത്തലിന്റെ ഭീഷണിയിലാകുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആശങ്ക പ്രകടിപ്പിച്ചു.

Damam, gulf, Jeddah, Riyad

ഇസ്ലാമിക സംസ്‌കൃതിയുടെ സംഭാവനകള്‍ മറക്കരുത്: റഫീഖ് സക്കരിയ ഫൈസി

റിയാദ്: ഇന്ത്യ മഹാരാജ്യത്തിന് മുസ്ലിങ്ങള്‍ നല്‍കിയ സംസ്‌കാരികവും വൈജ്ഞാനികവുമായ സംഭാവനകള്‍ ഭരണാധികാരികള്‍ മറക്കരുതെന്ന് റഫീഖ് സക്കരിയ ഫൈസി കൂടത്തായ്. റിയാദ് കോഴിക്കോട് ജില്ലാ മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ്) ദിശ െ്രെതമാസ കാമ്പയിനില്‍ ‘സംസ്‌കാരമാണ് അഭിമാനം, വിശ്വാസമാണ് പ്രതിരോധം’ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം. ഇന്ത്യയുടെ എല്ലാ മേഖലകളിലും മുസ്ലീങ്ങളുടെ കയ്യൊപ്പ് കാണാന്‍ സാധിക്കും. ബഹുസ്വരതയെ ഉള്‍ക്കൊള്ളുകയും അവരുടെ കഴിവുകളും വിഭവങ്ങളും രാജ്യ പുരോഗതിക്കായി ഉപയോഗിക്കുകയുമാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത്. മറിച്ച് ഒരു വിഭാഗം ജനതയെ പുറന്തള്ളുന്നത് രാഷ്ട്രത്തിന്റെ

Damam, gulf, Jeddah, Riyad

‘രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’ എസ്.ഐ.സി സംഗമം

റിയാദ്: ഇന്ത്യയുടെ എഴുപത്തൊന്നാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ നടത്തുന്ന മനുഷ്യ ജാലികക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എസ്.ഐ.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മനുഷ്യ ജാലിക സംഘടിപ്പിച്ചു. വിത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിധ്യങ്ങളിലധിഷ്ഠിതമായ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ത്ത് കൊണ്ടിരിക്കുന്ന ഫാസിസത്തെ ശക്തിയുക്തം എതിര്‍ത്ത് തോല്‍പിക്കുന്നതിന് മാനവ സൗഹാര്‍ദ്ദം കെടാതെ സൂക്ഷിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

ക്രിയേറ്റീവ് പാര്‍ക് 2020 ശില്പശാല

റിയാദ്: സുബൈര്‍ കുഞ്ഞു ഫൌഷേന്റെ കലാ, കരകൗശല വിഭാഗമായ കുടുംബ കൂട്ടായ്മ ‘ക്രിയേറ്റീവ് മൈന്‍ഡ്‌സ് അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ക്രിയേറ്റീവ് പാര്‍ക് 2020’ ശില്പശാല സംഘടിപ്പിച്ചു. സ്ത്രീകള്‍ക്കായി ക്രിയേറ്റീവ് ഡെക്കോര്‍, ആഭരണനിര്‍മാണം എന്നിവയും കുട്ടികള്‍ക്കായി ക്ലേ മോഡലിംഗ്, ബെസ്‌ററ് ഔട്ട് ഓഫ് വെയ്സ്റ്റ്, ഗ്ലാസ് പെയ്ന്റിംഗ് എന്നിവയിലാണ് പരിശീലനം സംഘടിപ്പിച്ചത്. ക്രിയേറ്റീവ് മൈന്‍ഡ്‌സ് ഇന്‍സ്ട്രക്ടമാരായ ഫര്‍സാന പി. കെ, ശര്‍മി നവാസ്, സനിത മുസ്തഫ, മുഹ്‌സിന ഉസ്മാന്‍, റസിയ കരീം, തസ്‌നീം ആയിഷ, നസ്രീന്‍ ഷഫീര്‍, സഹീദ

Damam, gulf, Jeddah, Riyad

സലഫി മദ്‌റസ ‘മഹര്‍ജാന്‍ 2020’ ജനുവരി 31ന്

റിയാദ്: സലഫി മദ്‌റസയുടെ വാര്‍ഷിക സര്‍ഗ്ഗസംഗമം ‘മഹര്‍ജാന്‍ 2020’ ജനുവരി 31ന് അസീസിയ നെസ്‌റ്റോ ഓഡിറ്റോറിയത്തില്‍ നെടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഉച്ചയ്ക്ക് 2.ന് ആരംഭിക്കുന്ന പരിപാടി രാത്രി 9.30 വരെ നീണ്ടുനില്‍ക്കും. കോല്‍ക്കളി, ഒപ്പന, ദഫ്, മാര്‍ച്ച് പാസ്റ്റ്, അറബിക് ട്രഡീഷണല്‍ പ്രോഗ്രാം, സംഘഗാനം, സംഭാഷണ ഗാനങ്ങള്‍, മലയാള ഗാനം, പ്രസംഗം, ഖിറാഅത്ത് എന്നിങ്ങനെ വ്യക്തിഗത പരിപാടികള്‍ അരങ്ങേറും. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌റ്റേജ് പ്രോഗ്രാമുകളില്‍ പങ്കാളികളാവും. 1982ല്‍ റിയാദില്‍ ആരംഭിച്ച

Damam, gulf, Jeddah, Riyad

രാജ്യതാല്‍പര്യങ്ങള്‍ക്കെതിരെയുളള ഭരണം തുടരാന്‍ ജനം അനുവദക്കില്ല: മിസഹബ് കീഴരിയൂര്‍

റിയാദ്: രാജ്യ താല്പര്യങ്ങക്കെതിരെ ഭരണം നടത്താന്‍ ഒരു ഭരണകൂടത്തെയും അധികകാലം ജനങ്ങള്‍ അനുവദിക്കില്ലെന്നു എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസഹബ് കീഴരിയൂര്‍. ജനാതിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടം അധികാരികള്‍ക്ക് കിണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടുത്തിയും ഭീതി പരത്തിയും ജനങ്ങളെ ചൊല്‍പ്പടിയിലാക്കി ഭരണം നടത്താനുള്ള മോഡി-ഷാ ശ്രമങ്ങള്‍ വിലപ്പോവില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ് രാജ്യതലസ്ഥാനം ഉള്‍പ്പെടെ നടക്കുന്ന രാപ്പകല്‍ സമരങ്ങള്‍. പൗരത്വം ഒരു മതത്തിന്റെ മാത്രം വിഷയമായി വ്യാഖ്യാനിക്കാനും അതു വഴി ജനങ്ങള്‍ക്കിടയില്‍ വിഭാഗീയതയുടെ

Damam, gulf, Jeddah, Riyad

തട്ടകത്തില്‍ നിറഞ്ഞാടിയത്‌ ‘ചക്കര’യുടെ ഭാവങ്ങള്‍

റിയാദ്: ചക്കരയുടെ ഭാവാഭിനയം നിറഞ്ഞാടിയ ‘ചക്കരപ്പന്തല്‍’ ഏകാംഗ നാടകം പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. പുറംമോടിയില്‍ കാണുന്നതല്ല ജീവിതം. വിപണിയിലെ തിളക്കങ്ങളില്‍ കാണുന്ന ജീവിതം. അതിന്റെ വിവിധ മുഹൂത്തങ്ങളും ‘ചക്കരപ്പന്തല്‍’ വിവരിക്കുന്നു. നാടന്‍ ഭാഷ സരസമായി അവതരിപ്പിക്കുന്നത് കാണികളെയും ആകര്‍ഷിച്ചു. അപ്പുണ്ണി ശശിയുടെ ഏകാംഗപ്രകടനത്തില്‍ ചക്കര, ആങ്ങള, വെട്ടുകാരന്‍ കരുണന്‍, അയല്‍ക്കാരി മാളുവമ്മ എന്നീ നാലു വേഷങ്ങളില്‍ വിവിധ കാലങ്ങളിലാണ് അപ്പുണ്ണി ശശി പ്രത്യക്ഷപ്പെട്ടത്. നാലുഭാവങ്ങളില്‍ നാലുകാലങ്ങളില്‍ പകര്‍ന്നാടിയ ശശിയുടെ പ്രകടനം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ചക്കര

Damam, gulf, Jeddah, Riyad

ഭരണഘടനയെ തകര്‍ക്കാനുളള ഗൂഢനീക്കം പ്രതിരോധിക്കും: ക്രിയേറ്റീവ് ഫോറം

റിയാദ്: ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുവാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢനീക്കങ്ങളെ ജനാധിപത്യ മതേതര വിശ്വാസികള്‍ ചേര്‍ന്ന് നിന്ന് ചെറുത്ത് തോല്‍പ്പിക്കുമെന്ന് റിയാദ് ക്രിയേറ്റീവ് ഫോറം പ്രതിരോധ സദസ് പ്രഖ്യാപിച്ചു. ‘ഭരണഘടനയോട് ചേര്‍ന്ന് നില്‍ക്കുക, ഫാഷിസത്തെ ചെറുത്ത് തോല്‍പ്പിക്കുക’ എന്ന പ്രമേയത്തില്‍ നടത്തിയ പരിപാടി എഴുത്തുകാരന്‍ സുഫ്‌യാന്‍ അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ഇന്ത്യ എന്ന സുന്ദരമായ ആശയത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളെ ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു പ്രതിരോധിക്കണമെതെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുവാന്‍

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവറില്‍ ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍

റിയാദ്: ഇരുപതിന്റെ മഹാത്ഭുതത്തിനൊരുങ്ങി പ്രമുഖ റീട്ടെയില്‍ വിതരണ ശൃഖലയായ സിറ്റി ഫ്‌ളവര്‍. ഇരുപത് റിയാലിന് ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും യഥേഷ്ടം തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്കു അവസരം നല്‍കുന്നതിനാണ് ‘മിറാക്കിള്‍ ട്വന്റി’ ഓഫര്‍. രണ്ടു ഘട്ടങ്ങളിലാണ് വിലക്കിഴിവ് ലഭ്യമാക്കിയിട്ടുളളത്. ഒന്നാം ഘട്ടം ജനുവരി 29 മുതല്‍ ഫെബ്രുവരി 10 വരെയാണ്. രണ്ടാം ഘട്ടം ഫെബ്രുവരി 12ന് ആരംഭിച്ച് 24ന് അവസാനിക്കും. വാചുകള്‍, സുഗന്ധദ്രവ്യങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌റ്റേഷനറി, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്‌ട്രോണിക്‌സ്, ഗാര്‍മന്റ്‌സ്, ബാഗുകള്‍, ലഗേജുകള്‍ തുടങ്ങി

gulf

യുപിയിലെ പൗരത്വ നിഷേധം ഗൗരവമായി കാണണം: സമസ്ത ഇസ്‌ലാമിക് സെന്റര്‍

റിയാദ്: യുപിയില്‍ 40 ലക്ഷത്തിലേറെ പൗരന്‍മാരുടെ പൗരത്വ നിഷേധം അതശവ ഗൗരവത്തോടെ കാണണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍. നിയമങ്ങളും ചട്ടങ്ങളും നിലവില്‍ വരുന്നതിന് മുമ്പ് യോഗി ആദിത്യനാഥിന്റെ കീഴിലുള്ള ഫാസിസ്റ്റ് ഗവര്‍മെന്റ് യുപിയിലെ 19 ജില്ലകളില്‍ എന്‍ ആര്‍ സി നടപ്പാക്കി കഴിഞ്ഞു. ഇക്കാര്യങ്ങളുമായി ഇനിയും മുന്നോട്ട് നീങ്ങികൊണ്ടിരിക്കുന്നു. കോടതിയില്‍ നിന്നു വിധി വരുന്നതിന് മുമ്പു തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ യുപിയിലെ ഇന്ത്യന്‍ പൗരന്മാരെ ചോദ്യത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ഗൗരവത്തോടെ കാണണം. സുപ്രിം കോടതി വിധി

Damam, gulf, Jeddah

‘റിവ’ ചികിത്സാ സഹായം കൈമാറി

റിയാദ്: റിയാദിലെ വഴിക്കടവ് നിവാസികളുടെ കൂട്ടയിമ ‘റിവ’ ധന സഹായം വിതരണം ചെയ്തു. പത്തു വര്‍ഷമായി റിയാദില്‍ ട്രാവല്‍ ഏജന്‍സി ജീവനക്കാരനും റിവ അംഗവുമായിരുന്ന ഉമ്മര്‍ ഫാറൂഖിന് അര്‍ബുദ ചികിത്സക്കുളള സഹായമാണ് വിതരണം ചെയ്തത്. റിവ അംഗങ്ങളില്‍ നിന്നു സ്വരൂപിച്ച ഒന്നര ലക്ക്ഷം രൂപ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉമ്മറിനു കൈമാറുന്നതിനു റിവ ജനറല്‍ സെക്രട്ടറി ഹനീഫ പൂവത്തിപൊയിലിനു കൈമാറി. ചെറിയാപ്പു കടൂരാന്‍, മഹ്‌സൂമ്, റശീദ് തമ്പലക്കോടന്‍, അന്‍സാര്‍ ചരലന്‍, ഫൈസല്‍ മാളിയേക്കല്‍, നാസര്‍ എടക്കണ്ടി,

Damam, gulf, Jeddah, Riyad

എന്‍.ആര്‍.സി വിരുദ്ധ പ്രതിഷേധ ജ്വാല

റിയാദ്: മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി റിയാദ് ചാപ്പ്റ്റര്‍ എന്‍ ആര്‍സി വിരുദ്ധ പ്രതിഷോധ സംഗമം സംഘടിപ്പിച്ചു. പരിപാടി ഹുസ്സൈന്‍ അലി വളപട്ടണം ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കി ഇന്ത്യയില്‍ സവര്‍ണ്ണ ഭരണ കൂട ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം തോല്‍പ്പിക്കേണ്ടത് ജനാതിപത്യത്തിന്റെ നില നില്‍പിന് ആവശ്യമാണ്. ഒരു വിഭാഗം ജനങ്ങളെ ജനിച്ച നാട്ടില്‍ അഭയാര്‍ത്ഥി ആക്കാനും വര്‍ഗീയമായി ചേരിതിരിവ് ഉണ്ടാക്കി അരാജകത്തം സൃഷ്ട്ടിക്കാനുമുള്ള കുതന്ത്രം തിരിച്ചറിയണമെന്നും പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മുജീബ് മുത്താട്ട് ആസാദി പ്രതിജ്ഞക്കു

Scroll to Top