ദുരിതപര്വം അവസാനിച്ചു; ലീല ബായ് നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ഒരു വര്ഷത്തെ ദുരിതപര്വത്തിനൊടുവില് തമിഴ്നാട് സ്വദേശിനി നാട്ടിലേക്കു മടങ്ങി. കന്യാകുമാരി ജില്ലയിലെ മണക്കരൈ പുതുഗ്രാമം ഗ്യാനപരണം ലീല ബായ് ആണ് ജോലി ചെയ്ത വീട്ടില് നിന്നു മോചിതയായത്. അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ കഠിന ജോലി ചെയ്തിരുന്ന ഇവരെ നവയുഗം ജീവകാരുണ്യവിഭാഗവും സാമൂഹിക പ്രവര്ത്തകരും ഇടപെട്ടതോടെയാണ് നിയമനടപടികള് പൂര്ത്തിയാക്കി നാട്ടിലേയ്ക്ക് മടക്കി അയച്ചത്. ജുബൈലില് വീട്ടുജോലിക്കെത്തിയ അവര്ക്ക് രാപകല് ജോലി ചെയ്തെങ്കിലും മതിയായ ഭക്ഷണവും വിശ്രമവും ലഭിച്ചിരുന്നില്ല. പത്തുമാസത്തിലധികം ജോലി ചെയ്തെങ്കിലും പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്.














