Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

Saudi News

gulf, saudi

വോട്ട് അട്ടിമറി പ്രതിരോധിക്കണം: ഫോക്കസ് യൂത്ത് സമ്മിറ്റ്

റിയാദ്: ഇന്ത്യന്‍ ജനതയുടെ സാംസ്‌കാരികവും സാമൂഹികവുമായ അവകാശങ്ങള്‍ക്കെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന കയ്യേറ്റങ്ങള്‍ക്കു പുറമെ ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന തത്വം അട്ടിമറിക്കുന്നത് പ്രതിരോധിക്കണമെന്ന് ഫോക്കസ് യൂത്ത് സമ്മിറ്റ്. ‘ഒരു പൗരന് ഒരു വോട്ട്’ എന്നതായിരിക്കണം ജനാധിപത്യത്തിന്റെ അടിസ്ഥാനം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ ‘മതേതരത്വം, ജനാധിപത്യം, അതിജീവനം’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. ദേശീയ ഗാന ത്തോടെ ആരംഭിച്ച പരിപാടിയില്‍ മുഹമ്മദ് മിഷാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു. റജീദ് കുന്നത്ത് മോഡറേറ്ററായിരുന്നു. വിവിധ […]

gulf, saudi

ജനാധിപത്യം സുതാര്യവും നീതിയുക്തവുമാകണം: ദമ്മാം ഒഐസിസി

ദമ്മാം: ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് പാലക്കാട് ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ദമ്മാം റോസ് ഗാര്‍ഡന്‍ ആഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്വാതന്ത്ര്യ ദിനം വിളംബരം ചെയ്യുന്ന കുട്ടികളുടെ കലാപരിപാടികകള്‍, ക്വിസ്സ് മത്സരം, ഗാനമേള എന്നിവ അരങ്ങേറി. ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസകാരിക സമ്മേളനം ഒഐസിസി ഈസ്‌റ്റേണ്‍ പ്രൊവിന്‍സ് ആക്ടിംഗ് പ്രസിഡന്റ് വില്‍സണ്‍ തടത്തില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ഗാമികള്‍ സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഓര്‍മ്മകള്‍ ജ്വലിച്ചു നില്‍ക്കുന്ന സുദിനം പ്രചോദനമാകണമെന്നു

gulf, saudi

റിയാദ് ഐസിഎഫ് പ്രവാസി പാര്‍ലിമെന്റ്

റിയാദ്: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) പ്രവാസി പാര്‍ലിമെന്റ് സംഘടിപ്പിച്ചു. ‘നീതി സ്വതന്ത്രമാവട്ടെ’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. തെരഞ്ഞെടുത്ത 22 പ്രതിനിധികള്‍ പ്രവാസി പാര്‍ലിമെന്റില്‍ പങ്കെടുത്തു. അംഗങ്ങള്‍ക്ക് പുറമെ സഭ വീക്ഷിക്കാനെത്തിയവര്‍ക്ക് സന്ദര്‍ശകഗാലറിയും ഒരുക്കിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും വിഷയമായ പതിനൊന്ന് അവതരണങ്ങളും ചര്‍ച്ചകളും നടന്നു. ഇലക്ഷന്‍ കമ്മീഷന്‍ പോലും കക്ഷിരാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. എങ്കിലും നിരാശ കൈവെടിയാതെ ഇന്ത്യയുടെ ശക്തമായ ഭരണഘടന ആഴത്തില്‍ പഠിക്കാനും അത് മുന്നില്‍ നിര്‍ത്തി

gulf, saudi

നവോദയ പത്താം വാര്‍ഷികം ലോഗോ പ്രകാശനം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികള്‍ അരങ്ങേറും. സ്വാതന്ത്ര്യ ദിനത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ലോഗോ പ്രകാശനവും നടന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയ ടൂര്‍ണ്ണമെന്റുകള്‍, ഓണാഘോഷ പരിപാടികള്‍, ഇഫ്താര്‍ സംഗമങ്ങള്‍, വിവിധ സെമിനാറുകള്‍, സമ്മേളനങ്ങള്‍ എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. അല്‍ ഹബീബ് മെഡിക്കല്‍ സെന്റര്‍ എംഡി നിസാം പാറക്കോട്, നവോദയ രക്ഷാധികാരി മനോജ് എന്നിവര്‍ ചേര്‍ന്ന്

gulf, saudi

സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഹായില്‍ സെവന്‍ സ്റ്റാര്‍

ഹായില്‍: ഇന്ത്യയുടെ 79-ാമത് സ്വതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി സെവന്‍സ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റു സംഘടിപ്പിച്ചു. വിവിധ ആഘോഷ പരിപാടികളും അരങ്ങേറി. ഹൈലിലെ ബര്‍സാന്‍ ഡര്‍ബി സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണ്ണാഭമായ പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അഫ്‌സല്‍ കായംകുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെഎംസിസി പ്രതിനിധികളായ ബഷീര്‍ മാള, ബാപ്പു എസ്റ്ററ്റുമുക്ക്, നവേദയ പ്രതിനിധികളായ ഹര്‍ഷദ്, ജസില്‍ കുന്നക്കാവ്, നൗഫല്‍ പറക്കുന്ന്, ഡോ. അരവിന്ദ് ശിവന്‍, നസീര്‍ മുക്കം എന്നിവര്‍ സംബന്ധിച്ചു. വിന്നേഴ്‌സിന് അല്‍ ഹബീബ് സ്‌പോണ്‍സര്‍ ചെയ്ത

gulf, saudi

ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പിസിഎഫ് കൂടിക്കാഴ്ച

റിയാദ്: മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍ എംഎല്‍എയുമായി പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി.സി.എഫ്) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ബത്ഹ അപ്പോളോ ഡിമാറോയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രവാസികള്‍ നേരിടുന്ന യാത്രാ ദുരിതങ്ങള്‍, ക്ഷേമ കാര്യങ്ങള്‍, പുനരധിവാസം എന്നിവ ചര്‍ച്ച ചെയ്തു. പി.സി.എഫും പി.ഡി.പിയും സര്‍ക്കാരിനു പിന്തുണ തുടരുമെന്നും സംഘം അറിയിച്ചു. സമകാലിക രാഷ്ട്രീയ കാര്യങ്ങളും വിശകലനം ചെയ്തു. പ്രവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ ഗുണാത്മകമായ ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഡോ. ജലീലിന്

gulf, saudi

കേളി അല്‍ഖര്‍ജ് ഏരിയ ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ്: കേളി അല്‍ഖര്‍ജ് ഏരിയ പത്താമത് സമ്മേളനത്തിന്റെ മുന്നോടിയായി ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. 50 ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ അല്‍ഖര്‍ജ് സൂഖ് യൂണിറ്റിന് അംഗം ചന്ദ്രന്‍ എ.പി ഒന്നാം സ്ഥാനം നേടി. സിത്തീന്‍ യൂണിറ്റിലെ സനീഷ് പി.വി, വിനീഷ്.കെ ഹോതയൂണിറ്റിലെ സിദ്ധിഖ് എം.പി, സിറ്റി യൂണിറ്റിലെ അബ്ദുള്‍ കലാം എന്നവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കേളി കലാ സാംസ്‌കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായാണ് വിവിധ പരിപാടികള്‍ നടക്കുന്നത്. കേന്ദ്ര സാംസ്‌കാരിക സമിതി അംഗം വിനയന്‍

gulf, saudi

വിദ്യാര്‍ഥികളെ ആദരിച്ചു നിലമ്പൂര്‍ കൂട്ടായ്മ

നിലമ്പൂര്‍: റിയാദിലെ നിലമ്പൂര്‍ പ്രവാസി കൂട്ടായ്മ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. പത്താം ക്ലാസ്, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിവരെയാണ് ആദരിച്ചത്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് ലഭിച്ച സംഘടന വൈസ് പ്രസിഡന്റ് മന്‍സൂര്‍ ബാബുവിന്റെ മകള്‍ മഹറിന്‍ മന്‍സൂര്‍, കോവിലകത്തമുറി സ്വദേശിയായ ആകാശ് എന്നിവരെയും ആദരിച്ചു. നിലമ്പൂര്‍ ചന്തക്കുന്നിലെ നിര്‍ധന കുടുംബാംഗമായ അര്‍ബുദ ബാധിതനുളള ചികിത്സാ ധനസാഹയവും കൈമാറി. നിലമ്പൂര്‍ യൂണിയന്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് പരുത്തിക്കുന്നന്‍

gulf, saudi

എഞ്ചിനീയേഴ്‌സ് കൂട്ടായ്മ രക്തദാന ക്യാമ്പ്

ദമ്മാം: കേരള എഞ്ചിനീയര്‍സ് ഫോറം ദമ്മാം ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ദേശ സ്‌നേഹത്തിന്റേയും സേവനത്തിന്റേയും മാനവികതയുടേയും സന്ദേശമാണ് രക്തദാനം ലക്ഷ്യം വെയ്ക്കുന്നതെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത സെക്രട്ടറി അഫ്താബു റഹ്മാന്‍ പറഞ്ഞു. രക്തത്തിന് ആവശ്യക്കാര്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണെന്ന് വൈസ് പ്രസിഡന്റ് ഷഫീഖ് പറഞ്ഞു. റിയാസ് ബഷീര്‍, മുഹസ്സിന എന്നിവര്‍ നേതൃത്വം നല്‍കി. മീഡിയ കണ്‍വീനര്‍ കാമില്‍ ഹാരിസ്

gulf, saudi

കേളി ബത്ഹ ഏരിയ: അനിലും ഷഫീഖും നയിയ്ക്കും

റിയാദ്: കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പത്താമത് ബത്ഹ ഏരിയ സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുന്‍ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ ഏരിയാ പ്രസിഡന്റ് ഷഫീക് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവചപുരം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ശശികുമാര്‍, മൂസാ കൊമ്പന്‍, ഷൈജു

gulf, saudi

വോട്ടുകളില്‍ മാത്രം നോട്ടം; കോണ്‍ഗ്രസിന്റെ മൗനം അപകടം: ഡോ. കെ.ടി ജലീല്‍ എംഎല്‍എ

റിയാദ്: സങ്കുചിതത്വങ്ങളെ മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ലോകമെങ്ങും ചേര്‍ന്നു നില്‍ക്കുന്നതാണ് ഇടതുപക്ഷമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ. ഇടതു ചേരിയെ ദുര്‍ബലമാക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വലതുപക്ഷ ചിന്ത മനസ്സില്‍ പേറുന്നവരെ വിലക്കെടുക്കുന്നു. ഇടത് ചേരിയെ ഇല്ലാതാക്കിയവര്‍ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിര്‍മ്മാണവും ഉണ്ടാകില്ലെന്ന അവകാശവാദം പൊളിഞ്ഞതു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ദൃശ്യമാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

gulf, saudi

പൊരുതി നേടിയ സ്വാതന്ത്ര്യം ഓരോ പൗരനും അവകാശപ്പെട്ടത്

ജുബൈല്‍: സാമ്രാജ്യ ശക്തികളില്‍ നിന്നു പൂര്‍വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യം രാജ്യത്ത് പിറക്കുന്ന ഓരോ പൗരനും അവകാശപ്പെട്ടതാണെന്ന് കലാലയം സാംസ്‌കാരിക വേദി. ജനാധിപത്യ, മതേതരത്വ സംഹിതയെ നിഷ്‌കരുണം ചോദ്യം ചെയ്യുന്ന രീതിയിലേക്ക് വഴിമാറിയ ഇന്ത്യയിലെ സമകാലിക സംഭവങ്ങളില്‍ ഓരോ പൗരനും ജാഗ്രത വേണം. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജുബൈല്‍ കിംസ് ഹാളില്‍ സംഘടിപ്പിച്ച ‘രംഗ് എ ആസാദി’ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഐ.എം.സി.സി നാഷണല്‍ സെക്രട്ടറി നവാഫ് ഒ.സി ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സര്‍ക്കിള്‍ ജുബൈല്‍

gulf, saudi

ഫെഡറലിസം അട്ടിമറിയ്ക്കാനുളള ശ്രമം പ്രതിരോധിക്കണം

ദമ്മാം: ഇന്ത്യന്‍ ഫെഡറലിസത്തെ തകര്‍ക്കാനുള്ള യൂണിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാകണമെന്നു നവയുഗം സാംസ്‌കാരികവേദി രക്ഷാധികാരി ദാസന്‍ രാഘവന്‍. ഫെഡറലിസത്തിലേക്കുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ നിലനില്‍പ്പിനെ തകര്‍ക്കും. ദമ്മാമില്‍ 79-ാമത് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ജമാല്‍ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. ഷാജി മതിലകം, ബിനു കുഞ്ഞ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രഞ്ജിത പ്രവീണ്‍ സ്വാതന്ത്ര്യ സംരക്ഷണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ‘ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്’

gulf, saudi

എറണാകുളം കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ 79-ാം സ്വാതന്ത്ര്യ ദിനണ യഘോഷിച്ചു. മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം എം. സാലി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ ദിനം ആഘോഷത്തിന്റെ ദിനമല്ല, ഉത്തരവാദിത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്ന ദിനംകൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യകാരി സബീന എം സാലി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. വരും തലമുറയ്ക്ക് സമാധാനവും നന്മയും നിറഞ്ഞ ഇന്ത്യയെ സമ്മാനിക്കാന്‍ രാജ്യത്തെ പൗരന്‍മാര്‍ കൈകോര്‍ക്കണമെന്ന് അവര്‍ പറഞ്ഞു.

Scroll to Top