പുതിയ കേരളത്തിന് അടിത്തറയിടുന്ന തെരഞ്ഞെടുപ്പ്: എം. സ്വരാജ്
റിയാദ്: പുതിയ കേരളം കെട്ടിപ്പടുക്കാന്‍ അടിത്തറ പാകുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജ്. ഒന്‍പത് വര്‍ഷം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന വികസന മുന്നേറ്റങ്ങള്‍ നിലനിര്‍ത്താനും പുതിയ കേരളം കെട്ടിപ്പടുക്കാനും തുടക്കം കുറിക്കുന്ന ഒന്നാവണം ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച ഉപതിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കുകയായിരുന്നു എം സ്വരാജ്. വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍ കഴിയുന്നവര്‍ നാട്ടിലെത്തണം. ബന്ധുക്കളെയും സുഹൃത്തുക്കളെയും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. ഇടതു പക്ഷത്തിന്റെ […]














