Damam, gulf, Jeddah, Riyad

സൗദിയിലെ മലയാളി കുടുംബങ്ങളിലുളള വിദ്യാര്‍ഥികളും ചൈനയില്‍ കുടുങ്ങി

റിയാദ്: സൗദിയില്‍ പ്രവാസികളായ മലയാളി കുടുംബങ്ങളില്‍ നിന്നു ചൈനയല്‍ മെഡിക്കല്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ നാട്ടിലേക്കു മടങ്ങുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ മടങ്ങുന്നത്. അതേസമയം, വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലാണ്. ചൈനയിലെ 49 മെഡിക്കല്‍ കോളെജുകളിലായി ഏഴായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇവരില്‍ 45 ശതമാനം മലയാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. സൗദിയില്‍ കഴിയുന്ന പ്രവാസി മലയാളി കുടുംബങ്ങളിലെ നൂറിലധികം വിദ്യാര്‍ഥികള്‍ ചൈനയില്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ചൈനീസ് പുതുവത്സരവും ശീതകാല അവധിയും […]