Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍

todays events

gulf, Job Vacancy, Jobs, todays events

റിയാദ് ഇന്ത്യന്‍ എംബസിയില്‍ തൊഴിലവസരം

റിയാദ്: ഇന്ത്യന്‍ എംബസിയില്‍ ഒഴിവുളള മൂന്ന് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലര്‍ക്ക് (2), റെക്കോര്‍ഡ് കീപ്പര്‍ (1) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതിന് ലിങ്ക് ക്ലിക് ചെയ്യുക. https://forms.gle/QKoYfAbdw1c4AoZJ8 അപേക്ഷകര്‍ സൗദിയില്‍ താമസിക്കുന്ന ഇന്ത്യക്കാരായ 35 വയസില്‍ താഴെ പ്രായമുളളവരായിരിക്കണം. കാലാവധിയുളള ഇഖാമ ഉളളവര്‍ക്കാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2024 ജൂണ്‍ 30. കൂടുതല്‍ വിവരങ്ങള്‍ https://www.eoiriyadh.gov.in/alert_detail/?alertid=173 വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad, todays events

സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്

റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്. ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍

Damam, Damam, Jeddah, Jeddah, Riyad, Riyad

അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സ്വദേശിവത്ക്കരണം

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍. അക്കൗണ്ടന്റ് തസ്തികയില്‍ അഞ്ചില്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം ബാധകമാണ്. ആറുമാസം മുമ്പാണ് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പ്രഖ്യാപിച്ചത്. 30 ശതമാനം സ്വദേശിവത്ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ 9800 സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അക്കൗണ്ട്‌സ് മാനേജര്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് മാനേജര്‍, ഓഡിറ്റിംഗ്

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ആരോഗ്യ മന്ത്രാലയം ‘റിമോട്ട് ക്ലിനിക്കുകള്‍’ ആരംഭിച്ചു

റിയാദ്: ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘റിമോട്ട് ക്ലിനിക്കുകള്‍’ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് വേഗം ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതിയെന്ന് മന്ത്രാലയം അറിയിച്ചു. അനാറ്റ്, സ്വഹതി ആപ്ലിക്കേഷന്‍ വഴിയാണ് ചികിത്സ ലഭ്യമാക്കുന്നത്. ഗുരുതര ആരോഗ്യ പ്രശ്ങ്ങള്‍ ഇല്ലാത്തവര്‍ക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനും ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കാനും കഴിയും. കൊവിഡ് വൈറസ് പടരുന്നത് പരമാവധി ചെറുക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് വെര്‍ച്വല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. വ്യക്തികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് പരമാവധി കുറക്കണം. ഇതിന് വെര്‍ച്വല്‍

Damam, gulf, Jeddah, todays events

സൗദിയില്‍ സി ബി എസ് ഇ പരീക്ഷ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13ന് നടക്കേണ്ട സി ബി എസ് ഇ പ്‌ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.

Scroll to Top