സിഐഡി ചമഞ്ഞെത്തിയ സംഘം മലയാളിയെ തട്ടിക്കൊണ്ടുപോയി; സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്
റിയാദ്: സൗദിയില്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച മലയാളിയെ സാഹസികമായി രക്ഷപ്പെടുത്തി. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അബൂബക്കറിനെയാണ് സിഐഡി ചമഞ്ഞെത്തിയ സംഘം 50,000 റിയാല്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തടവിലാക്കിയത്. ഒമാന്‍ മിസ്‌വയില്‍ സണ്‍റൈസ് മെഡിക്കല്‍ സെന്റര്‍ നടത്തുന്ന മുഹമ്മദ് അബൂബക്കര്‍ കഴിഞ്ഞ ദിവസമാണ് ബിസിനസ് ആവശ്യാര്‍ഥം റിയാദിലെത്തിയത്. ജുബൈലിലുളള മകളെയും മരുമകനെയും സന്ദര്‍ശിക്കുന്നതിന് റിയാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ദമ്മാമിലേക്ക് പുറപ്പെടുന്നതിന് റെയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രയിലാണ് മുഹമ്മദ് അബൂബക്കറിനെ സിഐഡികള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ അറബ് വേഷധാരികള്‍ […]



