സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.
നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും […]












