Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

Sauditimes

gulf, saudi

റോബര്‍ട്ട് വദേരയുടെ സാന്നിധ്യം എന്തു സന്ദേശമാണ് നല്‍കുന്നതെന്ന് കേളി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍

റിയാദ്: കേരളത്തില്‍ നവംബര്‍ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതിന് കേളി കാലാസംസ്‌കാരിക വേദി റിയാദില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളായ സത്യന്‍ മൊകേരി, ഡോ. സരിന്‍, യുആര്‍ പ്രദീപ് എന്നിവര്‍ വീഡിയോ കോളിലൂടെ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തു. കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തില്‍ […]

gulf, saudi

കേരളപ്പിറവി ദിനാഘോഷവും ഭാഷാ പ്രതിജ്ഞയും

റിയാദ്: കേരളം രൂപികൃതമായതിന്റെ അറുപത്തിയെട്ടാം വാര്‍ഷിക ദിനം കേക്ക് മുറിച്ച് ആഘോഷിച്ചു കൊടുങ്ങല്ലൂറ്റ കൂട്ടായ്മ. ഐക്യകേരളം രൂപംകൊണ്ടതു ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം മറന്നുപോകുന്ന മലയാളിയെ മാതൃഭാഷയുടെ കരുത്തും ഓജസും ബോധ്യപ്പെടുത്താനുള്ള ദിനം കൂടിയാണ് കേരള പിറവി ദിനാഘോഷം. ഇതിന്റെ ഭാഗമായി ഭാഷാപ്രതിജ്ഞയും നടന്നു. മലയാള ഭാഷയെ ചേര്‍ത്ത് നിര്‍ത്തി വരും തലമുറയ്ക്ക് ഭാഷയുടെ ശക്തിപകരാന്‍ കേരളപ്പിറവി ദിനം പ്രചോദനമാകുമെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. റിയാദ് ബത്ഹ ലൂഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ ഭാഷാപ്രതിജ്ഞ

gulf, saudi

‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം

റിയാദ് : കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബര്‍ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള ചരിത്രം സംബന്ധിച്ച് നവംബര്‍ 2 ശനി വൈകീട്ട് സൗദി സമയം 5ന് നടക്കും. ലോകത്തെവിടെ നിന്നും പ്രായ, ലിംഗ വ്യത്യാസമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുമ്പ് ലിങ്ക് വഴി മത്സരത്തില്‍ പങ്കാളികളാകാം. താല്‍പര്യമുളളവര്‍ മൊബൈല്‍ നമ്പരും പേരും ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു.

gulf, saudi

‘മലയാളം സംസ്‌കാരം സൗഹാര്‍ദ്ദം’ മുഖാമുഖം; എന്‍കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുക്കും

റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം മുഖാമുഖം സംഘടിപ്പിക്കുന്നു. നവംബര്‍ 2ന് വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ‘മലയാളം സംസ്‌കാരം സൗഹാര്‍ദ്ദം’ എന്ന പ്രമേയത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. എംപിയുമായി സംവദിക്കാനുളള അവസരവും ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://forms.gle/anPTZLY9AD43oT6v7 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മീഡിയാ ഫോറം അറിയിച്ചു.

gulf, saudi

അല്‍ഖര്‍ജില്‍ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചു

റിയാദ്: അല്‍ ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് രമിച്ച മാഹി സ്വദേശിയുടെ മൃതദേഹം നിട്ടില്‍ സംസ്‌കരിച്ചു. വളപ്പില്‍ തപസ്യ വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് സനഇയ്യായില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്‌നിബാധയില്‍ യുപി സ്വദേശിയ്ക്കും പൊള്ളലേറ്റു. ഇരുവരെയും അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്‍കി. ഗുരുതരമായി പൊളളലേറ്റ ശരത് കുമാറിനെ റിയാദ് കിംങ് സൗദ്

gulf, saudi

പാണ്ടിക്കാട് കൂട്ടായ്മ കുടുംബ സംഗമം

റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. റിയാദ് ഷാലറ്റ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഷ്‌റഫ് (മുത്തു) പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. അമീര്‍ പട്ടണത്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. അക്ബര്‍ വെള്ളുവങ്ങാട് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. അബ്ദുല്‍ ബാരി, ജാബിര്‍ ടിസി, കുഞ്ഞിപ്പ പാണ്ടിക്കാട്, ഷുക്കൂര്‍ കൊളപ്പറമ്പ, കൃഷ്ണ ദാസ് പിസി, മജീദ് മാസ്റ്റര്‍, ഇസ്മായില്‍ വാലില്‍, മാനു മുസ്‌ലിയാരകത്ത്, അന്‍വര്‍ കെടി, അഷ്‌റഫ് പാലത്തിങ്കല്‍, ഇല്യാസ് വളരാട് എന്നിവര്‍ പ്രസംഗിച്ചു.

gulf, saudi

വിന്റര്‍ സീസണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ്

റിയാദ്: മലപ്പുറം മണ്ഡലം കെ.എം.സി.സി വിന്റര്‍ സീസണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ദിറാബ് ഹയാത് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. കോല്‍ക്കളി, ഫുട്‌ബോള്‍, മാപ്പിളപ്പാട്ട്, ക്വിസ് മത്സരം, സ്വിമ്മിങ് മത്സരം, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്ത പരിപടികള്‍ അരങ്ങേറി. റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പിസി മജീദ്, ഷാഫി മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗം യൂനുസ് നാണത്ത് തുടങ്ങിയവര്‍

gulf, saudi

ജീവിത വിജയത്തിന് സന്തോഷമുളള ഹൃദയവും കരുത്തുറ്റ മനസ്സും ആവശ്യം

റിയാദ്: മാനസികാരോഗ്യവും സ്വയം പരിചരണവും ഉള്‍പ്പെടെ ജീവിത വിജയത്തിന്റെ സമഗ്ര മേഖലകള്‍ വിശകലനം ചെയ്ത് ഒഐസിസി റിയാദ് വനിതാ വേദി. ‘സന്തോഷമുളള ഹൃദയം, കരുത്തുറ്റ മനസ്സ്’ എന്ന വിഷയം ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷമ ഷാന്‍ അവതരിപ്പിച്ചു. ബന്ധങ്ങള്‍ ദൃഢമാക്കി ഉന്‌മേഷം പ്രധാനം ചെയ്യാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചകളും പ്രായോഗിക നുറുങ്ങുകളും ചര്‍ച്ചചെയ്തു. വനിതകള്‍ക്കു മാത്രമായി ഒരുക്കിയ പരിപാടിയില്‍ സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു. പരിപാട വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

gulf, saudi

‘മൈത്രി കേരളീയം’ നവംബര്‍ 1ന്; പോസ്റ്റര്‍ പ്രകാശനം

റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ 19-ാം വാര്ഷികം ‘മൈത്രി കേരളീയം-2024’ നവംബര്‍ 1ന് വിവിധ പരിപാടികളോടെ അരങ്ങേറും. വൈകീട്ട് 7.00 മുതല്‍ മലാസ് ഡൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മൈത്രി കേരളീയം പുരസ്‌ക്കാരം എന്‍കെ പ്രേമചന്ദ്രന്‍ എം.പിക്കും മൈത്രി കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം ഡോ. പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവനും സമ്മാനിയ്ക്കും. മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്‌ക്കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വിളയിലിനെയും തെരഞ്ഞെടുത്തു. റിയാദിലെ കരുനാഗപ്പള്ളി നിവാസികളൂടെ കൂട്ടായ്മ മൈത്രി 2005ലാണ് രൂപീകരിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലംു

gulf, saudi

നെസ്‌റ്റോ ഹൈപ്പറില്‍ എച്എംഡി സ്മാര്‍ട്ട്‌ഫോണ്‍ വിപണനോദ്ഘാടനം

റിയാദ്: യൂറോപ്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും നോക്കിയ ഫോണുകളുടെ ഉത്പ്പാദകരുമായ ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ്-എച്എംഡി ഫോണുകളുടെ വിപണനോദ്ഘാടനം റിയാദില്‍ നടന്നു. അസീസിയ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പറില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ സെലിബ്രിറ്റി സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ നെസ്മ അല്‍ ഗഹോറി മുഖ്യാതിഥിയായിരുന്നു. എച്എംഡി സ്‌കൈലൈന്‍ 5ജി, എച്എംഡി ക്രെസ്റ്റ് മാക്‌സ്, എച്എംടി പള്‍സ് പ്രോ എന്നീ മൂന്ന് മോഡലുകളാണ് വിപണിയിലിറക്കിയത്. ഉപഭോക്താക്കള്‍ക്ക് നൂതന സ്മാര്‍ട്ട്‌ഫോണ്‍ അനുഭവം സമ്മാനിക്കുമെന്ന് എച്എംഡി സൗദി ഡയറക്ടര്‍ സീഷാന്‍ പറഞ്ഞു. മികച്ച സാങ്കേതിക

gulf, saudi

റഹീമിന്റെ മോചനം നവംബര്‍ 17ന് അറിയാം; പ്രതീക്ഷയോടെ സഹായ സമിതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനം നവംബര്‍ 17ന് അറിയാമെന്ന് നിയമ സഹായ സമിതി. വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് കേസ് പരിഗണിക്കും. അന്നുതന്നെ മോചന ഉത്തരവ് ഉണ്ടാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, അനുവദിച്ച തീയ്യതിക്ക് മുമ്പ് കേസ് പരിഗണിക്കാന്‍ ശ്രമം തുടരുകയാണെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു. സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ 18 വര്‍ഷമായി തടവില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ

gulf, saudi

ലുലു ഓഹരി വില്‍പ്പന; സൗദിയിലുളള പ്രവാസികള്‍ക്കും വാങ്ങാം

ദുബായ്: ലുലുവിന്റെ ഓഹരി വില്‍പ്പനയ്ക്കായുള്ള പ്രാരംഭ നടപടികള്‍ യുഎഇ കേന്ദ്രമാക്കി ആരംഭിച്ചു. നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപ സംഗമവും തുടങ്ങി. പ്രവാസി ഓഹരി നിക്ഷേപകരെയടക്കം സ്വാഗതം ചെയ്യുന്നുവെന്ന് ലുലു റീട്ടെയ്ല്‍ ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. 258 കോടി ഓഹരികളാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്. റീട്ടെയില്‍ രംഗത്ത് യുഎഇയിലെ സമീപകാലത്തെ ഏറ്റവും വലിയ ഓഹരി വില്‍പനയാണിത്. യുഎഇ റെസിഡന്റ് പെര്‍മിറ്റുളള ഇന്‍വെസ്റ്റര്‍ നമ്പരുള്ളവര്‍ക്ക് നേരിട്ടും മറ്റു ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്ക് ബ്രോക്കര്‍ ഏജന്‍സികള്‍ വഴിയും ഓഹരികള്‍ വാങ്ങാം. ഇതൊന്നുമില്ലാത്ത ഇന്ത്യയില്‍

gulf, saudi

അബ്ദുല്‍ റഹീമിന്റെ മോചനം: വധശിക്ഷ റദ്ദാക്കിയ ബഞ്ച് കേസ് പരിഗണിക്കും

റിയാദ്: സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സദ്വേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബന്ധിച്ച കേസ് വധ ശിക്ഷ റദ്ദാക്കിയ ബഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അറിയിച്ചതായി റഹീം സഹായ സമിതി. റിയാദ് ക്രിമിനല്‍ കോടതി ഒക്‌ടോബര്‍ 21ന് കേസ് പരിഗണിച്ചെങ്കിലും പുതിയ ബഞ്ചാണ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ പ്രതിനിധി സിദ്ധിക്ക് തുവ്വൂര്‍

gulf, saudi

ദുരിതത്തിലായ മലയാളി യുവാവിന് ഒഐസിസിയുടെ സഹായ ഹസ്തം

റിയാദ്: ഇഖാമയും ജോലിയും ഇല്ലാതെ ദുരിതത്തിലായ മലയാളി യുവാവിന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ സഹായ ഹസ്തം. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഹാഷിം അബ്ദുല്ലയാണ് ഇഖാമ ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേയ്ക്ക് മടങ്ങാന്‍ കഴിയാതെ റിയാദിലെ ലേബര്‍ ക്യാമ്പില്‍ ദുരിതത്തിലായത്. ഗിയായ മാതാവും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്വാസമായിരുന്ന ഹാഷിമിന് ജില്ലാ കമ്മിറ്റി ജീവകാരുണ്യ കണ്‍വീനര്‍ മുജീബ് കായംകുളത്തിന്റെ നേതൃത്വത്തില്‍ ഒ ഐസിസി പ്രവര്‍ത്തകരായ നൗഷാദ് ആലുവ, സേഫ് കായംകുളം,

Scroll to Top