Sauditimesonline

paratha
പാട്ടും കൊട്ടും പിന്നെ ചൂടുപൊറോട്ടയും; 10 മിനിറ്റില്‍ 8 എണ്ണം തട്ടി നേപ്പാള്‍ സ്വദേശി

Riyadh Bureau

gulf, saudi

ലീഗ് പ്രവര്‍ത്തകര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല: സന്ദീപ് വാര്യര്‍

റിയാദ്: മുസ്‌ലിം ലീഗ് മതേതര നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് നേതാവ്‌സന്ദീപ് വാര്യര്‍. മുസ്‌ലിം എന്ന പേരില്‍ ഏഴര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ഒരു പ്രവര്‍ത്തകനെ പോലും രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിയെടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് ഡോ അംബേദ്കറേ തെരെഞ്ഞെടുത്തയച്ച രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ സ്വന്തം മകനെ പട്ടാളത്തിലേക്ക് എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ […]

gulf, saudi

വര്‍ഗീയത ആരോപിച്ച് യുഡിഎഫിനെ ദുര്‍ബലമാക്കാന്‍ സിപിഎം ശ്രമം: ഷാഫി ചാലിയം

റിയാദ്: കേരളത്തില്‍ തുടര്‍ഭരണം ലഭിച്ച സിപിഎം അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘അധികാരം, വര്‍ഗീയത, രാഷ്ട്രീയം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ ജില്ലാ

gulf, saudi

ജീവിത വിജയത്തിന് സമയം, പണം, ആരോഗ്യം, ബന്ധം…

റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തില്‍നിന്നകറ്റി നന്മ കണ്ടെത്തിയാല്‍ ജീവിത വിജയം കൈവരിക്കാന്‍ കഴിയുമെന്നു മോട്ടിവേഷന്‍ സ്പീക്കര്‍ മധു ഭാസ്‌കരന്‍. സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവര്‍ക്ക് ജീവിത വിജയം പ്രയാസകരമാണ്. സ്‌നേഹമാണ് ഏറ്റവും വലിയ എനര്‍ജി. മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും അദ്ദേഹം പറഞ്ഞുീ. റിയാദ് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ ‘കോഴിക്കോടന്‍സ്’ ഒരുക്കിയ ‘എക്‌സല്‍ യുവര്‍സെല്‍ഫ്’ മോട്ടിവേഷന്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു. നിറഞ്ഞ സദസ്സിനെ നിശബ്ദമാക്കി ഒരു ധ്യാനത്തിന്റെ അന്തരീക്ഷമായി സദസ്സ് മാറി. എത്ര കാലം

gulf, saudi

ഇന്ത്യ-ജിസിസി നയരൂപീകരണത്തില്‍ പ്രവാസികളെ പ്രയോജനപ്പെടുത്തണം: കൊച്ചി ഡയലോഗില്‍ ഷിഹാബ് കൊട്ടുകാട്

കൊച്ചി: ജിസിസി രാഷ്ട്രങ്ങളുമായി ഇന്ത്യയുടെ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുളള നയ രൂപീകരണ ചര്‍ച്ച ‘കൊച്ചി ഡയലോഗ്’ കേന്ദ്ര മന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഉദ്ഘാടനം ചെയ്തു. എറണാകുളം മറൈന്‍ഡ്രൈവ് താജ് വിവന്ദ ഹോട്ടലില്‍ നടന്ന ദ്വിദിന സമ്മേളനത്തില്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകനും പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ് ഷിഹാബ് കൊട്ടുകാട് പാനലിസ്റ്റായി പങ്കെടുത്തു. ‘ഇന്ത്യയുടെ പടിഞ്ഞാറന്‍ കാഴ്ചപ്പാട്: പ്രവാസി ബന്ധം പ്രയോജനപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന നിരവധി പദ്ധതികളും അനുഭവങ്ങളും ഷിഹാബ് കൊട്ടുകാട് വിവരിച്ചു.

gulf, saudi

പിഎല്‍സി ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു

തിരുവനന്തപുരം: ജാതി, മത, രാഷ്ട്രീയത്തിന് അതീതമായി പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനും അവകാശങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) ജില്ലാ കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. വര്‍ഷങ്ങളായി ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനെയ്ക്കു നിരവധി രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. പിഎല്‍സി ഇടപെടല്‍ മൂലം രാജ്യത്തെ സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളില്‍ നിന്നു പ്രവാസികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനകരമായ നിരവധി ഉത്തരവുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ പിഎല്‍സി യുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ജില്ലകളിലും കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നത്. ജില്ലകളിലെ പിഎല്‍സിയുടെ

gulf, saudi

സിറ്റി ഫ്‌ളവര്‍സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ സന്ദീപ് വാര്യര്‍ വിവിധ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി. ബത്ഹയിലെ സിറ്റി ഫ്‌ളവര്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, മന്‍സൂറയിലെ മഞ്ചീസ് ഫ്രൈഡ് ചിക്കന്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. പതിറ്റാണ്ടുകള്‍ മുമ്പ് റിയാദില്‍ പ്രവാസിയായിരുന്ന വേളയില്‍ ഒരു കുടക്കീഴില്‍ മുഴുവന്‍ സാധനങ്ങളും ലഭിക്കുന്ന സ്ഥാപനങ്ങള്‍ വിരളമായിരുന്നു. മാത്രമല്ല, മലയാളികളുടെ നാടന്‍ ഭക്ഷ്യ വിഭവങ്ങള്‍ പരിമിതമായി മാത്രമാണ് ലഭിച്ചിരുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. മലയാളികളുടെ അഭിരുചിക്കനുസരിച്ചുളള ഉത്പ്പന്നങ്ങള്‍ മലയാളി മാനേജ്‌മെന്റിന് കീഴില്‍ ലഭ്യമാക്കുന്നത് പ്രവാസികള്‍ക്ക് അനുഗ്രഹമാണ്. ഇന്ത്യന്‍

gulf, saudi

ഹായില്‍ അബീറിലെ ഡോ. ഗോപിനാഥ് അന്തരിച്ചു

ഹായില്‍: മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിതനായ ഡോ ഗോപിനാഥ് (64) നാട്ടില്‍ മരിച്ചു. പത്തു വര്‍ഷത്തിലധികമായി അല്‍ അബീര്‍ പോളിക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം. അസുഖബാധിതനായതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാം് നാട്ടിലേക്ക് മടങ്ങിയത്. ഹായിലിലെ സാമുഹിക സാന്ത്വന മേഖലകളില്‍ വലിയ സഹായമായിരുന്നു ഡോക്ടര്‍. വിനോദിനി ആണ് ഭാര്യ. മനോജ്, പ്രഷാന്ത് എന്നിവര്‍ മക്കളാണ്. സംസ്‌കാരം ത്രിശൂര്‍ കൊടുങ്ങല്ലൂരിലെ വസതിയില്‍ വെച്ച് നാളെ നടക്കും.

gulf, saudi

പിഎംഎഫ് ‘ഒരുമയുടെ സ്‌നേഹോത്സവം’

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ‘ഒരുമയുടെ സ്‌നേഹോത്സവം-2025’ സാംസ്‌കാരിക പരിപാടി ഒരുക്കി. അല്‍ യാസ്മീന്‍ ഇന്റര്‍നാഷന്‍ സ്‌കൂളില്‍ നടന്ന പരിപാടി ഇന്ത്യന്‍ എംബസി സ്‌കൂല്‍ ചെയര്‍പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജിബിന്‍ സമദ് കൊച്ചി ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സൗദി കസ്റ്റംസ് മുന്‍ ഉദ്യോഗസ്ഥന്‍ മാജിദ് ഇബ്രാഹിം മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍, ഡോ കെ

gulf, saudi

‘ഫോക്കസ് ഡെര്‍ബി’ കായിക മേള

റിയാദ്: ഫോക്കസ് ഇന്റര്‍നാഷണല്‍ റിയാദ് ഡിവിഷന്‍ നാല് മാസം നീണ്ടുനിന്ന കായിക മേള ‘ഫോക്കസ് ഡെര്‍ബി’യില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഫോക്കസ് ബോള്‍ട്ട് ചാമ്പ്യന്മാരായി. ഫോകോ ടൈഗര്‍ റണ്ണര്‍ അപ്പ് കരസ്ഥമാക്കി. ബോള്‍ട്ട്, ഫ്രറ്റേര്‍ണിറ്റി, വാരിയേഴ്മസ്, ഫോകോ ടൈഗേഴ്‌സ് എന്നിങ്ങനെ ഫോക്കസ് പ്രവര്‍ത്തകരെ നാലു ടീമുകളായി തിരിച്ചായിരുന്നു മത്സരം. ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, ചെസ്സ്, അത്‌ലറ്റിക്‌സ് തുടങ്ങി വിവിധ കായിക വിനോദ മത്സരങ്ങളാണ് ഫോക്കസ് ഡെര്‍ബിയില്‍ അരങ്ങേറിയത്. റിയാദിലെ സുലൈ ദുര്‍റത്തുല്‍ മനക വിശ്രമ കേന്ദ്രത്തില്‍

gulf, saudi

കാശ്മീര്‍ സ്വദേശിയുടെ മൃതദേഹം അല്‍ ഖര്‍ജില്‍ സംസ്‌കരിച്ചു

റിയാദ്: വാഹനാപകടത്തില്‍ മരിച്ച കാശ്മീര്‍ സ്വദേശി റഫീഖ് അഹമ്മദി(58)ന്റെ മൃതദേഹം അല്‍ഖര്‍ജില്‍ സംസ്‌കരിച്ചു. ഹഫ്ജയില്‍ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്ന റഫീഖ് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെ അമിത വേഗതയില്‍ വന്ന പിക്കപ്പ് വാന്‍ പിന്നില്‍ നിന്നു ഇടിക്കുകയായിരുന്നു. മറ്റൊരു വഹത്തിനെ മറികടക്കുന്നതിനിടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് ഉയര്‍ന്ന് ബൈക്കും റഫീക്കും ശക്തിയായി നിലം പതിച്ചു. സംഭവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു. സുഡാന്‍ പൗരനാണ് പിക്കപ്പ് ഓടിച്ചിരുന്നത്. 15 വര്‍ഷമായി ഹഫ്ജയിലെ കൃഷിയിടത്തില്‍

gulf, saudi

എഞ്ചിനീയേഴ്‌സ് കൂട്ടായ്മ സാങ്കേതിക പരിശീലനം

റിയാദ്: കേരള എഞ്ചിനീയേഴ്‌സ് ഫോറം (കെഇഎഫ്) റിയാദ് ചാപ്റ്റര്‍ സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. വാട്ടര്‍പമ്പ് നിര്‍മ്മാതാക്കളായ ഗ്രണ്ട്‌ഫോസ് കമ്പനിയുമായി സഹകരിച്ചായിരുന്നു പരിശീലനം. റിയാദ് ഗ്രണ്ട്‌ഫോസ് ആസ്ഥാനത്ത്് നടത്തിയ പരിശീലനത്തില്‍ എഞ്ചിനിയേഴ്‌സ് ഫോറം അംഗങ്ങള്‍ പങ്കെടുത്തു. ഗ്രണ്ട്‌ഫോസ് വാട്ടര്‍ യൂട്ടിലിറ്റി ഡിവിഷന്‍ സീനിയര്‍ മാനേജര്‍ ഉമര്‍ ഫറൂക്ക്, സീനിയര്‍ സെയില്‍സ് ഡെവലപ്‌മെന്റ് മാനേജര്‍ മിന സിധോം എന്നിവര്‍ നേതൃത്വം നല്‍കി. മോട്ടോറുകളുടെ സാങ്കേതിക വശങ്ങളും ഗ്രണ്ട്‌ഫോസിന്റെ വിവിധ തരം കണ്‍ട്രോളുകള്‍, ഡ്രൈവുകള്‍, സെന്‍സറുകള്‍ എന്നിവ സീനിയര്‍ സെയില്‍സ്

gulf, saudi

കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണവും: സന്ദീപ് വാര്യര്‍

റിയാദ്: സൗദി അറേബ്യയില്‍ വികസന ഗോപുരങ്ങള്‍ ഉയരുമ്പോള്‍ കേരളത്തില്‍ വളരുന്നത് സമാധികളും മദ്യ നിര്‍മ്മാണ ഫാക്ടറികളുമാണെന്നു സന്ദീപ് വാര്യര്‍. കുടിവെള്ളത്തിന് പകരം മദ്യം നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഒഐസിസി പാലക്കാട് ജില്ല റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ‘പാലക്കാടന്‍ തേര്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് ശരിയായ തീരുമാനമായിരുന്നു എന്നത് എന്റെ ബോധ്യമാണ്. അതുകൊണ്ട് തന്ന വിഷം ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്നു സ്‌നേഹത്തിന്റെ കടയിലേക്ക് വന്നതില്‍ ഏറെ സന്തോഷമുണ്ട്. പി സി ജോര്‍ജ്ജ്

gulf, saudi

‘കൈസെന്‍’ മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ: അനസ് മാണിയൂര്‍ ജേതാവ്

റിയാദ്: മാപ്പിളപ്പാട്ടിന്റെ തനതു സംഗീതം മാറ്റുരച്ച റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ വേറിട്ട അനുഭവമായി. കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘കൈസെന്‍’ ത്രൈമാസ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ അനസ് മാണിയൂര്‍ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം മുഹ്‌സിന്‍ ബേപ്പൂരും മൂന്നാം സ്ഥാനം ഷഹാമ ഉനൈസും നേടി. പരിപാടി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. ആദ്യ റൗണ്ടില്‍ മത്സരിച്ച പത്ത് പേരില്‍ നിന്നു അഞ്ചു മത്സരാര്‍ത്ഥികള്‍ രണ്ടാം

gulf, saudi

സൗദിയില്‍ 11,955 വിദേശികളെ നാടുകടത്തി

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ 11,955 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് നാടുകടത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ പിടിയിലായവരെ നിയമനടപടിയ പൂര്‍ത്തിയാക്കിയാണ് മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയച്ചത്. ജനുവരി 9 മുതല്‍ 14 വരെ 21,485 നിയമലംഘകര്‍ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷാ യോഗം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് നിയമ ലംഘശരെ പിടികൂടിയത്. പിടിയിലായവരില്‍ 13,592 പേര്‍

Scroll to Top