Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

Damam, gulf, Jeddah, Riyad

ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍

റിയാദ്: ഷിഫ വെല്‍ഫെയര്‍ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ കരീം പുന്നല അദ്ധ്യക്ഷത വഹിച്ചു. അജിത് കുമാര്‍ കടയ്ക്കല്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷിബു പത്തനാപുരം ഉദ്ഘാടനം ചെയ്തു. വിജയന്‍ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ചെയര്‍മാന്‍ എ എ റഹിം ആറ്റൂര്‍കോണം, രക്ഷാധികാരി നൗഫല്‍ ചോലക്കോട്, അബ്ദുല്‍ കരീം പുന്നല (പ്രസിഡന്റ്), സിനാന്‍ ബാബു (ജനറല്‍ സെക്രട്ടറി), ബൈറ്റ് ജോസ് ഇരിങ്ങാലക്കുട (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. അജിത് കുമാര്‍ കടയ്ക്കല്‍, മൊയ്തു കാസര്‍കോട് (ജീവകാരുണ്യം), ജേക്കബ് […]

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിച്ച് പ്രവാസി മലയാളി ഫൗണ്ടേഷന്‍

റിയാദ്: സൗദി അറേബ്യയുടെ പ്രഥമ സ്ഥാപക ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. നാഷ്ണല്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ സുരേഷ് ശങ്കര്‍ ആമുഖ പ്രഭാഷണം നത്തെി. മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന രാജന്‍ കരിച്ചലിനെ ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷ റഹ്മാന്‍, പി എം എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാന്‍,

Damam, gulf, Jeddah, Riyad

റിയാദ് മെട്രോ ഒരു മാസത്തിനകം സര്‍വീസ് ആരംഭിക്കും

റിയാദ്: റിയാദ് മെട്രോ പൊതു ജനങ്ങള്‍ക്ക് തുന്നുകൊടുക്കാനുള്ള അന്തിമ ഒരുക്കത്തിലാണെന്ന് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഒരു മാസത്തിനകം ആദ്യ ഘട്ട സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ മെട്രോ പദ്ധതികളില്‍ ഒന്നാണ് റിയാദ് മെട്രോ. രണ്ടു മാസത്തിലേറെയായി പരീക്ഷണയോട്ടം തുടരുകയാണ്. പൊതു ജനങ്ങള്‍ക്കുളള സര്‍വീസ് റിയാദ് റോയല്‍ കമ്മീഷന്‍ പ്രഖ്യാപിക്കും. ആറ് ട്രാക്കുകളാണ് റിയാദ് മെട്രോക്കുളളത്, 350 കിലോ മീറ്ററാണ് ദൈര്‍ഘ്യം. 84 സ്‌റ്റേഷനുകളാണുളളത്. ലോകത്തിലെ ഏറ്റവും വലിയ മെട്രോ നെറ്റ്‌വര്‍ക്കുകളില്‍ ഒന്നാണ് റിയാദ്

Damam, gulf, Jeddah, Riyad

നിയമ ലംഘകര്‍ക്ക് പുതിയ വിസയില്‍ സൗദിയില്‍ തൊഴില്‍ കണ്ടെത്താന്‍ കഴിയില്ല

റിയാദ്: സൗദി നാടുകടത്തല്‍ കേന്ദ്രം വഴി മാതൃരാജ്യങ്ങളിലേക്ക് മടിക്കി അയച്ചവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ മടങ്ങി വരാന്‍ കഴിയില്ലെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴിലുടമയില്‍ നിന്ന് ഓടിപ്പോയ ഹുറൂബിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാജ്യം വിട്ടാലും പുതിയ തൊഴില്‍ വിസയില്‍ പ്രവേശനത്തിന് വിലക്കുണ്ട്. സൗദി അറേബ്യയില്‍ നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരില്‍ നേരത്തെ രാജ്യവ്യാപക ക്യാമ്പയിന്‍ നടത്തിയിരുന്നു. അതിനു ശേഷവും ഇഖാമ, തൊഴില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ റെയ്ഡുകള്‍ തുടരുകയാണ്. ദിവസവും ശരാശരി 2000 വിദേശികളെയെങ്കിലും സുരക്ഷാ വകുപ്പിന്റെ

Damam, gulf, Jeddah, Riyad

എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യം: ഊര്‍ജ മന്ത്രി

റിയാദ്: എണ്ണ, പ്രകൃതി വാതക മേഖലയില്‍ നിക്ഷേപം കുറഞ്ഞത് ആഗോള വിപണിയില്‍ എണ്ണ, ഗ്യാസ് വില വര്‍ധനക്ക് കാരണമായെന്ന് സൗദി ഊര്‍ജ മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍. റിയാദില്‍ ഇന്റര്‍നാഷണല്‍ പെട്രോളിയം ടെക്‌നോളജി കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണ, ഗ്യാസ് മേഖലയില്‍ നിക്ഷേപങ്ങള്‍ കുറയുന്നത് ഊര്‍ജ സുരക്ഷ അപകടത്തിലാക്കും. എണ്ണ, വാതക രംഗത്ത് നിക്ഷേപം അനിവാര്യമാണ്. എന്നാല്‍ ഇതിനെതിരെയുളള പ്രചാരണം ദീര്‍ഘ വീക്ഷമണം ഇത്താത്തതുകൊണ്ടാണ്. പുനരുപയോഗ ഊര്‍ജ സ്രോതസ്സുകളെ മാത്രം ശ്രദ്ധ

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി അവസാനിക്കുന്നു; ജനജീവിതം സാധാരണ നിലയിലേക്ക്

റിയാദ്: സൗദിയില്‍ കോവിഡ് ഭീതി അവസാനഘട്ടത്തിലാണെന്നും ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയാണെന്നും ആരോഗ്യ മന്ത്രാലയം. വിവിധ മേഷലകളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ചെങ്കിലും കൊവിഡി ന് മുമ്പുള്ള സാമൂഹിക അന്തരീക്ഷത്തിലേക്ക് രാജ്യം കടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി,. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരത്തിന് താഴെയാണ് 24 മണിക്കൂറിനിടെ രേഷപ്പെടുത്തിയത്. ഇത് ആശ്വാസമാണ്. 841 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1922 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 764 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും

Damam, gulf, Jeddah, Riyad

സന്തോഷം’ കൈ നിറയെ വാങ്ങാം: നെസ്‌റ്റോ ഹൈപ്പറില്‍ 50 ശതമാനം വരെ വിലക്കിഴിവ്

‘റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെ സ്‌റ്റോറുകളില്‍ ‘സെയില്‍’ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഗാര്‍മന്റ്‌സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ പ്രൊമോഷന്‍ കാലയളവില്‍ ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ജെന്റ്‌സ്, ലേഡീസ്, കിഡ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ വിപുലമായ ശേഖര, ഏറ്റവും പുതിയ മോഡലുകള്‍, ഡിസൈനുകള്‍ എന്നിവയാണ് ഗാര്‍മെന്റ്‌സ് വിഭാഗത്തിലെ പ്രത്യേകത. ലോകോത്തര ബ്രാന്റുകളിലെ ഫുട്‌വെയറുകളും പ്രൊമോഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 12

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ഐക്യത്തിന്റെ ആഘോഷം: സല്‍മാന്‍ രാജാവ്

റിയാദ്: പുതുചരിത്രം രചിച്ച് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. പുരാതന ഭരണ സിരാ കേന്ദ്രമായ ദിര്‍ഇയ്യയില്‍ പരേഡും കലാപരിപാടികളും ഉള്‍പ്പെടെ വര്‍ണാഭമായ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. കരിമരുന്ന് പ്രയോഗം, സംഗീത വിരുന്ന്, പരേഡ്, കലാപരിപാടികള്‍ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. പഴയ തലസ്ഥാനം ദിര്‍ഇയ്യയിലെ റോഡുകളിലൂടെ കടന്നുപോയ പരേഡ് വീക്ഷിക്കാന്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ സന്നിഹിതരായിരുന്നു. സൈനികാഭ്യാസം, കുതിരപ്പടയാളി, ഒട്ടക സംഘങ്ങള്‍, ബാന്‍ഡ്‌മേളം എന്നിവ പരേഡില്‍ അണിനിരന്നു. ദിര്‍ഇയ്യ തുറൈഫ് സല്‍വ കൊട്ടാരം വര്‍ണദീപങ്ങള്‍ കൊണ്ട്

Damam, gulf, Jeddah, Riyad

‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ പരിശീലനം ഫെബ്രുവരി 24ന്

റിയാദ്: കാലഘട്ടത്തിനനുസരിച്ച് നൈപുണ്യം വര്‍ധിപ്പിക്കുകയും ആധുനിക സങ്കേതിക വിദ്യകള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും വേണമെന്ന് പവര്‍ അപ്പ് വേള്‍ഡ് കമ്മ്യൂണിറ്റി സി എം ഡിയും ഗിന്നസ് ജേതാവുമായ എം എ റഷീദ്. പരമ്പരാഗത രീതി തുടരുന്ന സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും മാറുന്ന കാലത്ത് നിലനില്‍പ്പില്ല. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ലോകത്തെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ പരിശീലിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എം എ റഷീദിന്റെ നേതൃത്വത്തില്‍ ‘മാറുന്ന കാലവും പുതിയ അവസരങ്ങളും’ എന്ന വിഷയത്തില്‍ മലയാളികള്‍ക്കായി

Damam, gulf, Jeddah, Riyad

ദുബായ് യാത്രക്ക് റാപിഡ് ടെസ്റ്റ് ആവശ്യമില്ല

കൊച്ചി: ദുബായ്, ഷാര്‍ജ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് കൊവിഡ് റാപിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് അധികൃതര്‍. മലയാളികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് ഇത് അനുഗ്രമാകും. അതേസമയം, യാത്ര ചെയ്യുന്നവര്‍ 48 മണിക്കൂര്‍ മുമ്പുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് കൈവശം സൂക്ഷിണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കേരളത്തില്‍ നിന്ന് ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ 2450 രൂപ അടച്ച് എയര്‍പോര്‍ട്ടില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫെബ്രുവരി 22 മുതല്‍ ഇതിന്റെ ആവശ്യമില്ല. എന്നാല്‍ യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിച്ച് സൗദി അറേബ്യ

സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുകയാണ്. ഫെബ്രുവരി 22 സ്ഥാപക ദിനമായി ആഘോഷിക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് കഴിഞ്ഞ മാസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്ക് പരിചയപ്പെടുത്താനും ഓര്‍മ്മിക്കാനുമാണ് സ്ഥാപക ദിനം ആഘോഷിക്കുന്നത്.പ്രഥമ സൗദി രാഷ്ട്രത്തിന്റെയും സൗദ് രാജവംശത്തിന്റെയും സ്ഥാപകന്‍ മുഹമ്മദ് ബിന്‍ സഊദ് ആണ്. 1727നും 1765നും ഇടയിലാണ് ഇമാം മുഹമ്മദ് ബിന്‍ സഊദ് റിയാദിനടുത്ത് ദിരിയ കേന്ദ്രമാക്കി ഭരണം നടത്തിയത്. പതിറ്റാണ്ടുകളായി അറേബ്യന്‍ ഉപദ്വീപ് ഭിന്നിച്ചു കിടന്നിരുന്ന കാലത്താണ് ഇമാം

Damam, gulf, Jeddah, Riyad

രുചി വൈവിധ്യമൊരുക്കി ലുലു ‘വേള്‍ഡ് ഫുഡ് സീസണ്‍-1’ 23ന് തുടക്കം

റിയാദ്: അന്താരാഷ്ട്ര രുചി വൈവിധ്യത്തിന് വേദിയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ‘വേള്‍ഡ് ഫുഡ്-2022 സീസണ്‍-1’ പരിപാടിയില്‍ ലോകോത്തര പാചക വിദഗ്ദരും സെലിബ്രിറ്റികളും പങ്കെടുക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന വേള്‍ഡ് ഫുഡ് സീസണ്‍ ഫെബ്‌റുവരി 23ന് തുടക്കം ആരംഭിക്കും. സെലിബ്രിറ്റി ഷെഫുകളായ അല്‍ ഷിര്‍ബിനി, അലി ബാഷ, അഹമ്മദ് അസീസ്, മലയാളി ഷെഫ് സുരേഷ് പിള്ള, അവതാരകന്‍ മിഥുന്‍ രമേശ് എന്നിവര്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ലുലു ഹൈപ്പറുകളില്‍

Damam, gulf, Jeddah, Riyad

ബെനാമികള്‍ക്കെതിരെ നടപടി; വാസസ്ഥലത്ത് കച്ചവടം നടത്തിയ വിദേശി പിടിയില്‍

റിയാദ്: ബെനാമി സംരംഭകര്‍ക്കെതിരെ നടപടി ശക്തമാക്കി സൗദി അറേബ്യ. നിയമ വിരുദ്ധമായി രാജ്യത്ത് ബിസിനസ് നടത്തുന്നവര്‍ക്ക് ഫെബ്രുവരി 16 വരെ രേഖകള്‍ നിയമവിധേയമാക്കാന്‍ അനുമതി നല്‍കിയിരുന്നു. സമയ പരിധി അവസാനിച്ചതോടെയാണ് പരിശോധന ശക്തമാക്കിയത്. ഇതിനിടെ, ബെനാമി സംരംഭകനെ സഹായിച്ച സ്വദേശി വനിത, അവരുടെ സിറിയക്കാരനായ ഭര്‍ത്താവ്, അയാളുടെ പിതൃ സഹോദരന്‍ എന്നിവരെ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. നിര്‍മാണ കരാര്‍ കമ്പനായാണ് ഇവര്‍ ബെനാമി സംരംഭമായി നടത്തിയത്. ഇതുസംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍

Damam, gulf, Jeddah, Riyad

സ്ഥാപക ദിനം ആഘോഷിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാജ്യത്തെ വിവിധ പ്രവിശ്യകള്‍. പ്രഥമ സ്ഥാപക ദിനം ഫെബ്രുവരി 22ന് ആണ് ആചരിക്കുന്നത്. തലസ്ഥാനമായ റിയാ്വില്‍ ദ ബിഗിനിംഗ് മാര്‍ച്ച് എന്ന പേരില്‍ സാംസ്‌കാരിക ജാഥ നടക്കും. 3500 കലാകാരന്‍മാര്‍ ജാഥയില്‍ പങ്കെടുക്കും. രാജ്യത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന പെയിന്റിംഗുകളുടെ പ്രദര്‍ശനം, കലാപരിപാടികള്‍, ദേശഭക്തി ഗാനങ്ങള്‍ എന്നിവയും അരങ്ങേറും. റിയാദ് വാദി നമറില്‍ രണ്ടു കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള കലാ ജാഥ വൈകുന്നേരം 6

Scroll to Top