തവക്കല്‍നാ ആപ്പില്‍ 26 സേവനങ്ങള്‍
റിയാദ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യ പുറത്തിറക്കിയ തവക്കല്‍നാ മൊബൈല്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍. വ്യക്തികളുടെ പേരിലുളള വാഹനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ തവക്കല്‍നാ ആപ്പിലെ സേവനങ്ങളുടെ എണ്ണം 26 ആയി ഉയര്‍ന്നു. രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വ്യക്തിഗത വിവരങ്ങളും കൊവിഡ് സ്റ്റാറ്റസും ഉള്‍പ്പെടെയുളള വിവരങ്ങളാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പുതുതായി വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് കാലാവധി എന്നിവ ഉള്‍പ്പെടുത്തിയാണ് തവക്കല്‍നാ പരിഷ്‌കരിച്ചത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നവരെ കണ്ടെത്തുന്നതിന് ആരോഗ്യ […]














