Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ: കരുതല്‍ നടപടി സജീവമാക്കി മന്ത്രാലയങ്ങള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദിയില്‍ 15 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി ഉയര്‍ന്നു. പതിമൂന്ന് സ്വദേശികള്‍ക്കും രണ്ട് വിദേശികള്‍ക്കുമാണ് മാര്‍ച്ച് 16ന് രോഗം സ്ഥിരീകരിച്ചത്. ജിദ്ദയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പുതിയ നാല് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു അഫ്ഗാനിസ്ഥാന്‍ പൗരന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് ജിദ്ദയില്‍ കൊവിഡ് ബാധിച്ചത്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദി പൗരന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. […]

Damam, gulf, Jeddah, Riyad

സൗദിയില്‍ 15 പേര്‍ക്ക് കൂടി കോവിഡ് ബാധ; വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണം.

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 15 പേര്‍ക്കു കൂടി കൊവിഡ് വൈറസ് ബാധസ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 118 ആയി ഉയര്‍ന്നു. മാര്‍ച്ച് 15 വരെ മൂന്ന് സ്വദേശികളുടെ വൈറസ് ബാധ പൂര്‍ണ്ണമായും ഭേദപ്പെട്ടതായും ആരോഗ്യമന്ത്രാലയം ട്വീറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. പുതുതായി രോഗ ബാധ സ്ഥിരീകരിച്ചവരില്‍ ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലുളളവരും ഉള്‍പ്പെടും. അതിനിടെ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. അതിന്റെ ഭാഗമായി മാളുകള്‍ അടച്ചിടും. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നതും

Damam, gulf, Jeddah, Riyad

സൗദിയില്‍ പുതിയ 17 കൊവിഡ് ബാധിതര്‍; രോഗബാധിതരുടെ എണ്ണം 103 ആയി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയര്‍ന്നു. ഇന്നു പുതുതായി 17 പേര്‍ക്കു കൂടി രോഗ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനിടെയാണ് ഇന്നു കൂടുതല്‍ ആളുകളുടെ പരിശോധനാ ഫലം ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ച 17 പേരില്‍ 11 പേര്‍ തലസ്ഥാനമായ റിയാദിലാണ്. റിയാദ് ആശുപത്രിയില്‍ മൂന്ന് സ്വദേശികളും ഒരു അമേരിക്കന്‍ പൗരനും ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുള്‍പ്പെടെ റിയാദില്‍ രോഗം

Damam, gulf, Jeddah, todays events

സൗദിയില്‍ സി ബി എസ് ഇ പരീക്ഷ മാറ്റി

റിയാദ്: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 13ന് നടക്കേണ്ട സി ബി എസ് ഇ പ്‌ളസ് ടൂ പരീക്ഷ മാറ്റിവെച്ചതായി റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകള്‍ അറിയിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചതായി സ്‌കൂള്‍ മേധാവികള്‍ രക്ഷിതാക്കള്‍ക്ക് എസ് എം എസ് സന്ദേശം അയച്ചു. ഇനി നടക്കാനുളള മുഴുവന്‍ പരീക്ഷളും മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവെച്ചു എന്നാണ് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരില്‍ നിന്നു മനസ്സിലാക്കുന്നത്. റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരീക്ഷ മാറ്റിവെച്ചതെന്നാണ് വിവരം.

Damam, gulf, Jeddah, Riyad

കൊവിഡ് ഭീതി: വ്യോമ ഗതാഗതം താറുമാറായി; കേരളത്തിലേക്കുളള സര്‍വീസ് അഞ്ചിലൊന്നായി കുറഞ്ഞു

നസ്‌റുദ്ദീന്‍ വി ജെ റിയാദ്: ഗള്‍ഫില്‍ നിന്നുളള വിമാന സര്‍വീസുകളില്‍ പലതും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കേരളത്തിലേക്കുളള സര്‍വീസുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞു. കൊവിഡ് 19 വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി സൗദിയില്‍ നിന്നു വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വഴി കേരള സെക്ടറില്‍ സര്‍വീസ് നടത്തുന്ന അഞ്ച് വിമാന കമ്പനികള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി. ഗള്‍ഫ് എയര്‍, ഇത്തിഹാദ് എയര്‍വേസ്, കുവൈത് എയര്‍വേസ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ് എയര്‍ തുടങ്ങിയ വിമാനങ്ങളാണ് സൗദിയില്‍ നിന്നു ഇന്ത്യന്‍ സെക്ടറിലേക്ക് സര്‍വീസ്

Damam, gulf, Jeddah, Riyad

ഒ.ഐ.സി.സി സാമൂഹ്യ മേഖലയിലെ നിറസാന്നിധ്യം: ടി. എന്‍. പ്രതാപന്‍

റിയാദ്: ഭവന പദ്ധതികള്‍ ഉള്‍പ്പടെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മേഖലയിലെ സക്രിയ സാന്നിദ്ധ്യമായി മാറിയിട്ടുണ്ടെന്നു ടി എന്‍ പ്രതാപന്‍ എം പി. മലപ്പുറം ജില്ലാ കമ്മറ്റിയുടെ കൗണ്‍സില്‍ മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഹൃസ്വ സന്ദര്‍ശനത്തിന് സൗദിയിലെത്തിയ ഒ.ഐ.സി.സി സ്ഥാപക നേതാവും മലപ്പുറം ഡി സി സി ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫ് പൊന്നാനിയെ ജില്ലാ കമ്മറ്റി

Damam, gulf, Jeddah, Riyad

റീ എന്‍ട്രിയില്‍ വിദേശത്തുളളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കില്ല

റിയാദ്: കോവിഡ് 19 വൈറസ് പടര്‍ന്നുപിടിച്ച ഏഴു രാജ്യങ്ങളില്‍ നിന്നുളള പൗരന്‍മാര്‍ക്കു മാത്രമാണ് ടൂറസിസ്റ്റ് വിസ വിലക്കിയിട്ടുളളതെന്ന് സൗദി ടൂറിസം മന്ത്രാലയം. ഇതില്‍ ഇന്ത്യ ഉള്‍പ്പെടില്ല. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തുളളവര്‍ക്ക് പ്രവേശന വിലക്കു ഉണ്ടാവില്ല. എന്നാല്‍ ഇവര്‍ കഴിഞ്ഞ 14 ദിവസത്തിനകം കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിക്കാത്തവരായിരിക്കണം. കോവിഡ് 19 വ്യാപകമായിപ്രത്യക്ഷപ്പെട്ട രാജ്യങ്ങളില്‍ നിന്നുളള വിനോദ സഞ്ചാരികള്‍ക്കാണ് താല്‍ക്കാലിക വിലക്ക്. ചൈന, ഇറ്റലി, ദക്ഷിണകൊറിയ, മലേഷ്യ, ജപ്പാന്‍, സിങ്കപ്പൂര്‍, കസാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കാണ്

Damam, gulf, Jeddah, Riyad

കൊറോണ വൈറസ്: സഫ മക്ക ഹാര ‘ജാഗ്രത’ കൗണ്ടര്‍

റിയാദ്: വിദേശികള്‍ ഏറെ ആശ്രയിക്കുന്ന ആതുരാലയ ശൃംഖല സഫ മക്ക മെഡിക്കല്‍ ഗ്രൂപ്പിന്റെ ഹാര ബ്രാഞ്ചില്‍ കൊറോണ ബോധവല്‍കരണ ജാഗ്രത കൗണ്ടര്‍ ആരംഭിച്ചു. വൈറസ് ബാധ തടയാന്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നകുക, സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുക എന്നിവയാണ് പ്രധാന ലക്ഷ്യം. വിവിധ ഭാഷകളില്‍ പ്രാവണ്യമുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ ലാബ് ടെക്‌നിഷ്യന്‍ എന്നിവരെ കൗണ്ടറില്‍ വിന്യസിച്ചിട്ടുണ്ട്. വൈറസ് ബാധ പകരാതിരിക്കാനുള്ള മുന്‍ കരുതലായി പാലിക്കേണ്ട ശുചിത്വത്തെ കുറിച്ചും യാത്ര ചെയ്യുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതയും ക്യാമ്പയിന്‍

Damam, gulf, Jeddah, Riyad

മെഗാ ഏഷ്യന്‍ ഫെസ്റ്റ് ഫെബ്രുവരി 28ന്

റിയാദ്: മെഗാ ഏഷ്യന്‍ ഫെസ്റ്റിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഫെബ്രുവരി 28ന് തുമാമ സാഹില്‍ തീം പാര്‍ക്കിലാണ് ആഘോഷം ഒരുക്കിയിട്ടുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പീന്‍സ്, ബംഗ്‌ളാദേശ്, ചൈന, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളള പ്രവാസി സമൂഹത്തിന്റെ സംഗമമായിരിക്കും ഏഷ്യന്‍ ഫെസ്റ്റ്. അറബ് വംശജരും മേളയില്‍ പങ്കാളികളാകും. സാംസ്‌കാരിക സമ്മേളനം സൗദി ചേംബര്‍ ഓഫ് കൗണ്‍സില്‍ ചെയര്‍മാന്‍ അജ്‌ലാന്‍ അല്‍ അജ്‌ലാന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മുതല്‍ രാത്രി 11

Damam, gulf

പൗരത്വ നിഷേധത്തിനെതിരെ ആസാദി സ്‌ക്വയര്‍ ഒരുക്കി സോഷ്യല്‍ ഫോറം

ദമ്മാം: ഭരണഘടനാ വിരുദ്ധമായ പൗരത്വ നിയമങ്ങള്‍ക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി ‘ആസാദി സ്‌ക്വയര്‍’ സംഘടിപ്പിച്ചു. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വകവെയ്ക്കാതെ സ്ത്രീകള്‍ നടത്തുന്ന ഷഹീന്‍ ബാഗ് മാതൃകയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4ന് ആരംഭിച്ച ആസാദി സ്‌ക്വയര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് വസീം മുബാറക്ക് ഉടുപ്പി ഉദ്ഘാടനം ചെയ്തു. ഡോ. ഫൗഷ ഫൈസല്‍

Damam, gulf, Jeddah

അറേബ്യന്‍ ഡ്രൈവേഴ്‌സ് വാര്‍ഷികാഘോഷം മാര്‍ച്ച് 13ന്

റിയാദ്: അറേബ്യന്‍ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. മാര്‍ച്ച് 13ന് എക്‌സിറ്റ് എട്ടിലെ ദുര്‍റ അല്‍ മംലക ആഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികളെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 4ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ്, നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി ക്ഷേമനിധി രജിസ്‌ട്രേഷന്‍ എന്നിവ നടക്കും. റിവയുമായി സഹകരിച്ച് 16 ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരവും നടക്കും. പിന്നണിഗായകര്‍ നയിക്കുന്ന ഇശല്‍ അറേബ്യാ സംഗീത വിരുന്നും അരങ്ങേറും. ഗായകരായ അക്ബര്‍ ഖാന്‍, അന്‍സാര്‍

Damam, gulf, Jeddah, Riyad

റിയാദ് അബ്ബാ ക്രിക്കറ് ടീം വാര്‍ഷികാഘോഷം (Video)

റിയാദ്: പ്രമുഖ ക്രിക്കറ്റ് ടീം അബ്ബ പതിമൂനാമത് വാര്‍ഷികം ആഘോഷിച്ചു. എക്‌സിറ്റ് പതിനെട്ടിലുള്ള അല്‍ മഹാ വിശ്രമ കേന്ദ്രത്തിലായിരുന്നു ആഘോഷ പരിപാടികള്‍. പുതയ് ജേഴ്‌സിയുടെ പ്രകാശനം റിയാദ് വെല്‍ഫയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) സെക്രട്ടറി ഷെമീര്‍ തീക്കുകില്‍ നിര്‍വഹിച്ചു. ടീം ക്യാപ്റ്റന്‍ സലിം, വൈസ് ക്യാപ്റ്റന്‍ ദില്‍ഷാദ്, അഫ്താബ് അമ്പിലായി, നജഫ്, ഹാരിസ്, യൂനസ്, ഹാരിസ് തൈക്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. റിയാസ് മക്കാറയില്‍ പരിപാടി നിയന്ത്രിച്ചു. ഷെര്‍മി റിയാസ് അവതാരകയായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ

Damam, gulf, Jeddah, Riyad

ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം പ്രചാരണോദ്ഘാടനം

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മാര്‍ച്ച് 27ന് നോഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇരുപതാമത് ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. വോക്കോ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചരണോദ്ഘാടനം നിര്‍വ്വഹിച്ചു. മാര്‍ച്ച് 27 രാവിലെ 8.30 മുതല്‍ രാത്രി 9.00 മണി വരെ നടക്കുന്ന ദേശീയ സംഗമത്തില്‍ കേരളത്തിലെയും സൗദി അറേബ്യയിലെയും പ്രമുഖ പണ്ഡിതന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അബൂബക്കര്‍ എടത്തനാട്ടുകര, അബ്ദുല്‍ ഖയ്യൂം

Damam, gulf, Jeddah, Riyad

അറബി ഭാഷ: ആര്‍ ഐ സി സി ചെന്നിത്തലക്ക് നിവേദനം നല്‍കി

റിയാദ്: അറബി ഭാഷാ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മറ്റി (ആര്‍ ഐ സി സി) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ഹയര്‍ സെക്കണ്ടറിയില്‍ 10 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഒരു അധ്യാപക തസ്തിക അനുവദിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് 25 വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലേ തസ്തിക അനുവദിക്കാവൂ എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. ഇത് ഒട്ടനവധി

Scroll to Top