Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, Jeddah, Riyad

എയര്‍ ഇന്ത്യയുടെയും സര്‍ക്കാരിന്റെയും സമീപനം പ്രതിഷേധാര്‍ഹം: നവോദയ

റിയാദ്: വിമാനങ്ങള്‍ അവസാനനിമിഷം റദ്ദാക്കുന്നതുവഴി പ്രവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അധികൃതര്‍ മനസ്സിലാക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് നവോദയ റിയാദ്. വിസാ കാലാവധി കഴിയുന്നവര്‍ക്ക് ജോലിയില്ലാതാവുന്നത് വലിയ നഷ്ടമാണ്. യാത്രക്കാരെ വിമാനക്കമ്പനി വിഷമത്തിലാക്കുമ്പോഴും ഉത്തരവാദിത്തം നിര്‍വഹിക്കാതെ കാഴ്ച്ചക്കാരന്റെ റോളില്‍ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ സ്വകാര്യവല്‍ക്കരണത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത സര്‍ക്കാരിന്റെ പൊള്ളത്തരം ഈ സംഭവത്തിലൂടെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു. വിമാനവും വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനേ റ്റ തിരിച്ചടിയാണ് ഇത്തരം അനുഭവങ്ങള്‍. വിമാനകമ്പനിയുടെ വീഴ്ച്ചയില്‍ പ്രവാസികള്‍ക്ക് ഉണ്ടായ ദുരനുഭവത്തില്‍ നവോദയ […]

Damam, gulf, Jeddah, Riyad

18 മണിക്കൂറിനിനിടെ 4 കോടി സമാഹരിച്ചു; റഹീം സഹായ നിധി 10 കോടിയിലേയ്ക്ക്‌

റിയാദ്: റഹീം സഹായ നിധി പത്ത് കോടിയിലേയ്ക്ക്. ഇന്നലെ രാത്രി ആറു കോടി രൂപയാണ് സേവ് അബ്ദുല്‍ റഹീം ആപ് വഴി സ്വീകരിച്ചത്. 18 മണിക്കൂറിനിടെ നാല് കോടി രൂപ കൂടി സ്വരൂപിക്കാന്‍ കഴിഞ്ഞതോടെ റഹീം നിയമ സഹായ സമിതി പ്രവര്‍ത്തകരുടെ ആത്മ വിശ്വാസം വര്‍ധിച്ചു. മുസ്‌ലിം സംഘടനാ നേതാക്കള്‍ ഈദ് ദിനത്തില്‍ റഹീം നിധിയിലേയ്ക്ക് സംഭാവന നല്‍കണമെന്ന് സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ബോബി ചെമ്മട്ടൂരിന്റെ നേതൃത്വത്തില്‍ കേരളത്തിലെ തെരുവുകളില്‍ പ്രചാരണവും ധന സമാഹരണവും നടത്തുന്നുണ്ട്. റിയാദില്‍

Damam, gulf, Jeddah, Riyad

ഈദ് ആഘോഷമാക്കാന്‍ ഉപഹാരം സമ്മാനിച്ച് കെഎംസിസി

റിയാദ്: മലപ്പുറം ജില്ല കെഎംസിസിയുടെ പെരുന്നാള്‍ സമ്മാനം വിതരണം ചെയ്തു. നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റി മുഖേനയാണ് ദുരിതം നേരിടുന്ന പ്രവാസികളെ കണ്ടെത്തി പെരുന്നാള്‍ കിറ്റുകള്‍ സമ്മാനിച്ചത്. ലുലു ഗ്രൂപ്പുമായി സഹകരിച്ചാണ് റിയാദ്-മലപ്പുറം ജില്ല കെഎംസിസിയാണ് പദ്ധതി നടപ്പിലാക്കിയത്. കിറ്റ് വിതരണ പരിപാടി റിയാദ് കെഎംസിസി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് വേങ്ങര കോട്ടക്കല്‍ മണ്ഡലം കെഎംസിസി ഭാരവാഹികള്‍ക്ക് കിറ്റ്‌നല്‍കി

Damam, gulf, Jeddah, Riyad

മാനവിക മൂല്യങ്ങള്‍ കൈമാറണം; സ്‌നേഹവും സൗഹാര്‍ദ്ദവും പകരണം: മുനവ്വറലി തങ്ങള്‍

റിയാദ്: അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ ഇഫ്താര്‍ സംഗമം റിയാദില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ഇഫ്താര്‍ വിരുന്നായി മാറി. ശിഫയിലെ അല്‍ അമൈരി ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. മാനവിക മൂല്യങ്ങള്‍ കൈമാറ്റം ചെയ്യുവാനും ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കുവാനും എല്ലാവരും ശ്രമിക്കണമെന്ന്

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ രുചി വൈവിധ്യം അറബ് ലോകത്തും; ബീഫ് ഉള്‍പ്പെടെ എംകെ ഫുഡ്‌സ് വിപണിയില്‍

റിയാദ്: ഇന്ത്യന്‍ രുചി വൈവിധ്യം അറബ് ലോകത്ത് പരിചയപ്പെടുത്തി ഭക്ഷ്യവിതരണ ബ്രാന്റായ എംകെ ഫുഡ്‌സ്. ഇളം കിടാവ് മാസം (bobby veal), ബീഫ് സ്‌ളൈസ്, ഗ്രീന്‍പീസ്, മിക്‌സ് വെജിറ്റബിള്‍ എന്നിവയാണ് എംകെ ഫുഡ്‌സ് വിതരണം ആരംഭിച്ചത്. റിയാദില്‍ നടന്ന പരിപാടിയില്‍ വെബ്‌സൈറ്റ് പ്രകാശനം സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് നിര്‍വഹിച്ചു. എംകെ ഫുഡ്‌സ് മൊബൈല്‍ ആപിന്റെ ഉദ്ഘാടം കമ്പനി ചെയര്‍മാന്‍ സാലിഹ് ബിന്‍ ഒതൈബിയും പുതിയ ഉത്പ്പന്നങ്ങളുടെ വിപണനോദ്ഘാടനം സൗദി കലാകാരന്‍ ഹാഷിം അബ്ബാസും നിര്‍വഹിച്ചു. ഷാനവാസ്

Damam, gulf, Jeddah, Riyad

കെഎംസിസി, ഒഐസിസി മെഗാ ഇഫ്താറുകള്‍ ഇന്ന്; ലൊക്കേഷന്‍ മാപ്പ്

റിയാദ്: കാരുണ്യത്തിന്റെ വാതില്‍ തുറന്ന വ്രതാരംഭം പാപമോചനത്തിന്റെ രണ്ടാമത്തെ പത്തും പിന്നിടുന്നു. ഇനി നരക മോചനത്തിനുളള അവസാന പത്തിലേക്കുളള പ്രയാണമാണ് വിശ്വാസികള്‍ക്ക്. ഇതിനിടെ പ്രവാസി കൂട്ടായ്മകള്‍ ഇഫ്താര്‍ സംഗമങ്ങളും അത്താഴ വിരുന്നും ഒരുക്കി റമദാന്‍ സൗഹൃദത്തിനും ആത്മീയ ചൈതന്യത്തിനും കൂടുതല്‍ കരുത്തു നേടുകയാണ്. മാര്‍ച്ച് 29 വെളളി റിയാദില്‍ മലയാളി കൂട്ടായ്മകളുടെ രണ്ട് മെഗാ ഇഫ്താറുകള്‍ക്കാണ് വേദി ഒരുങ്ങുക. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഷിഫ അല്‍ ഇമാം മുസ്‌ലിം റോഡില്‍ അല്‍ അമൈരി ഓഡിറ്റോറിയത്തിലാണ് ഇഫ്താര്‍ സംഗമം.

Damam, gulf, Jeddah, Riyad

അല്‍ ഖുറയ്യാത്തില്‍ സിറ്റി ഫ്‌ളവര്‍ മാര്‍ച്ച് 27ന് ഉദ്ഘാടനം

റിയാദ്: ജനകീയ റീറ്റെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍ വടക്കന്‍ സൗദിയിലെ അല്‍ ജൗഫ് പ്രവിശ്യയിലെ ഖുറയാത്ത് നഗരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. മക്ക മുക്കറമ റോഡില്‍ നജദ് പാര്‍ക്കിന് സമീപം അല്‍ ഹമീദിയ സ്ട്രീറ്റിലാണ് പുതിയ ഷോറൂം. 2024 മാര്‍ച്ച് 27 ന് വൈകീട്ട് 9.30ന്് ഫ്‌ളീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് കില്ലര്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നിരവധി ആകര്‍ഷകമായ ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക്

Damam, gulf, Jeddah, Riyad

തളിര്‍ക്കുന്ന ജീവിതങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; മരുഭൂമിയിലെ വേറിട്ട ഇഫ്താര്‍

റിയാദ്: മരുഭൂമിയില്‍ തളിര്‍ക്കുന്ന ജീവിതമാണ് ഇടയന്‍മാരുടേത്. അവരുടെ പ്രതീക്ഷയ്ക്കു കരുത്തു പകരാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മരുഭൂമിയില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. കറുത്തവര്‍, വെളുത്തവര്‍, വിവിധ ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ഥ ഭൂഖണ്ഡങ്ങളിലുളളവര്‍ തുടങ്ങിയവരെല്ലാം ഒരോ പായില്‍ മുഖത്തോടു മുഖം നോക്കിയിരുന്ന് സൗഹൃദത്തിന്റെ മധുരം നുകര്‍ന്ന അനുഭവം സമ്മാനിച്ചത് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) പ്രവര്‍ത്തകരാണ്. ഇടയന്‍മാരോടൊപ്പം ജിഎംഎഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. മരുഭൂമിയില്‍ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ കേന്ദ്രം കണ്ടെത്തിവ്യത്യസ്ത ഇഫ്താര്‍ സംഗമത്തില്‍

Damam, gulf, Jeddah, Riyad

റിയാദില്‍ ജാമിഅഃ ഇഫ്താര്‍ സംഗമം

റിയാദ്: ജാമിഅഃ നൂരിയ്യ അറബിയ്യ പൂര്‍വ വിദ്യാര്‍ഥി സംഘടന ‘ഓസ്‌ഫോജ്‌ന’ റിയാദ് കമ്മിറ്റിയും ജാമിഅഃ റിയാദ് കമ്മിറ്റിയും സംയുക്തമായി ഇഫ്താര്‍ സംഗമം നടത്തി. സഫ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബശീര്‍ ഫൈസി ചെരക്കാപറമ്പ് അധ്യക്ഷത വഹിച്ചു. കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജാമിഅ പ്രൊഫസര്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി റമദാന്‍ സന്ദേശ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, എസ് ഐ സി നേതാക്കളായ

Damam, gulf, Jeddah, Riyad

തൊഴിലാളികള്‍ സംഗമിച്ച ഇഫ്താര്‍ വിരുന്ന്

റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) ഒരുക്കിയ ഇഫ്താര്‍ വിരുന്ന് തൊഴിലാളികളുടെ സംഗമ വേദിയായി. ഷിഫ സനഇയ്യയിലെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം തൊഴിലാളികളാണ് ഇഫ്താറില്‍ പങ്കെടുത്തത്. മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്എംഎസ് ജാതി മത ഭേദമന്യേ പത്തു വര്‍ഷമായി ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നുണ്ട്. പ്രസിഡണ്ട് ഫിറോസ് പോത്തന്‍കോട്, രക്ഷാധികാരി മോഹനന്‍ കരുവാറ്റ എന്നിവരുടെ വര്‍ക്ക്‌ഷോപ്പുകളിലാണ് സ്‌നേഹസംഗത്തിന് വേദിയൊരുക്കിയത്. സാംസ്‌കാരിക പരിപാടി പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡന്റ് സനൂപ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

ആര്‍.ഐ.സി.സി ഏരിയ ഇഫ്താര്‍ സംഗമങ്ങള്‍ക്ക് തുടക്കം

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ ഇഫ്താര്‍ സംഗമങ്ങള്‍ ആരംഭിച്ചു. വിശുദ്ധ റമദാനിന്റെ സന്ദേശം പൊതുസമൂഹത്തിന് കൈമാറി സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും പാരസ്പര്യത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് ഇഫ്താര്‍ സംഗമങ്ങള്‍. റിയാദ് നഗരത്തിന്റെ വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്‌ലാഹി സെന്ററുകളുടെ നേതൃത്വത്തിലാണ് ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കിയത്. വൈകുന്നേരം ആരംഭിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ വിവിധ വിഷയങ്ങളില്‍ പ്രമുഖ ഇസ്‌ലാഹി പ്രബോധകര്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. ഓള്‍ഡ് സനയ്യ ഇസ്‌കാന്‍ ഏരിയ ഇസ്‌ലാഹി സെന്ററുകള്‍ സംയുക്തമായി

Damam, gulf, Jeddah, Riyad

ഹോത്തയില്‍ കേളി ഇഫ്താര്‍ സംഗമം

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി അല്‍ഖര്‍ജ് ഏരിയ ഹോത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജനകീയ ഇഫ്താര്‍ സംഘടിപ്പിച്ചു. ഹോത്ത ബനീ തമീം കിഡ്‌സ് പാര്‍ക്കില്‍ ഒരുക്കിയ ഇഫ്താറില്‍ ഹോത്ത മുന്‍സിപ്പല്‍ ചെയര്‍മാന്‍, പൗര പ്രമുഖര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. ഹോത്തയിലേയും പരിസരപ്രദേശങ്ങളിലേയും നിരവധി കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു. റിയാദില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ ഗ്രാമപ്രദേശത്തെ ഇഫ്താര്‍ വിരുന്ന് വിജയിപ്പിക്കുന്നതിന് മലയാളികള്‍ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിവിധ രാജ്യക്കാരും സഹകരിച്ചു.

Damam, gulf, Jeddah, Riyad

സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും

റിയാദ്: മലപ്പുറം സിഎച്ച് സെന്റര്‍ റിയാദ് ചാപ്റ്റര്‍ സൗഹൃദ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. സിഎച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദ് ചാപ്റ്റര്‍ സഹായം നല്‍കും. ഇതിന്റെ ഭാഗമായി ധനസമാഹരണം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ ഉസ്മാനാലി പാലത്തിങ്ങലില്‍ നിന്നു ചെയര്‍മാന്‍ ഷാഫി ദാരിമി ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ബത്ഹ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര മുഖ്യാതിഥിയായിരുന്നു. കെഎംസി സെന്‍ട്രല്‍, ജില്ലാ, മണ്ഡലം ഭാരവാഹികള്‍, സിഎച്ച്

Damam, gulf, Jeddah, Riyad

പരസ്യ ചിത്രങ്ങള്‍; കുട്ടികളെ ദുരുപയോഗിച്ചാല്‍ ശിക്ഷ

റിയാദ്: വാണിജ്യ പരസ്യങ്ങളില്‍ കുട്ടികളെ ചൂഷണം ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തന്റെ് മുന്നറിയിപ്പ്. ദാനധര്‍മങ്ങള്‍ സ്വരൂപിക്കുന്നതിനുളള പ്രചാരണങ്ങളിലും കുട്ടികളെ ഉപയോഗിക്കാന്‍ വിലക്കുാന്‍ വിലക്കുണ്ട്. ശിശു സംരക്ഷണ നിയമം ആര്‍ട്ടിക്കിള്‍ മൂന്ന്, അനുബന്ധ ചട്ടങ്ങള്‍ എന്നിവ പ്രകാരം പരസ്യ ചിത്രങ്ങളില്‍ കുട്ടികളെ ഉപയോഗിക്കുന്നത് കുറ്റകരമാണ്. റമദാനില്‍ ധനസമാഹരണങ്ങള്‍ക്ക് കാമ്പയിനുകളില്‍ ലാഭം ലക്ഷ്യമാക്കാതെ പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങള്‍ കുട്ടികളെ ഉപയോഗിക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുട്ടികളെ ചൂഷണം

Scroll to Top