Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

കര്‍ഫ്യൂ ഇളവ്: മാളുകളും വാണിജ്യ കേന്ദ്രങ്ങളും ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

നൗഫല്‍ പാലകാടന്‍ റിയാദ്: സൗദി അറേബ്യയുടെ വിവിധ നഗരങ്ങളില്‍ നിലവിലുണ്ടായിരുന്ന കര്‍ഫ്യൂവില്‍ താല്‍കാലിക ഇളവു പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നു മുതല്‍ മാളുകളും ചെറുകിട മൊത്തവ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. റമദാന്‍ 6 മൂതല്‍ 20 വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. മക്കയിലും മദീനയിലും ഇളവ് ബാധകമല്ല. ഉഭഭോക്താക്കള്‍ സാമൂഹ്യ അകലം പാലിക്കുന്നത് ഉള്‍പ്പടെ കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണമായും […]

Damam, gulf, Jeddah, Riyad

ആന്‍ഡ്രൂസ് വര്‍ഗീസ് റിയാദില്‍ നിര്യാതനായി

റിയാദ്: ആദ്യകാല മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു. ആലപ്പുഴ നെടുമുടി പുത്തന്‍ചിറയില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (62) ആണ് മരിച്ചത്. റിയാദില്‍ ഡാക് ഡിറ്റര്‍ജന്റ് മാനേജര്‍, അല്‍ ആലിയ സ്‌കൂള്‍ മാനേജര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. സഹായിയോടൊപ്പം റിയാദിലെ വസതിയിലാണ് താമസം. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്നെങ്കിലും എഴുനേല്‍ക്കാന്‍ വൈകിയതോടെ ഒപ്പം താമസിക്കുന്ന ആള്‍ ആണ് ആന്‍ഡ്രൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ എം എല്‍ എ തോമസ് ചാണ്ടിയുടെ

Damam, gulf, Jeddah, Riyad

സൗദിയില്‍ 1197 പുതിയ കോവിഡ് കേസുകള്‍: ഏഴ് വിദേശികള്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1,197 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 16,299 ആയി ഉയര്‍ന്നു. ഒമ്പത് രോഗികകള്‍ മരണത്തിന് കീഴടങ്ങി. ഇതില്‍ ഏഴ് വിദേശികളാണ്. ഇതോടെ മരിച്ചവരുടെ എണ്ണം 136 ആയി. മമക്കയിലും ജിദ്ദയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മക്ക 364, ജിദ്ദ 271, റിയാദ് 170, മദീന 120, ഖോബാര്‍ 45, ദമ്മാം45, ഹുഫൂഫ് 34,

Damam, gulf, Jeddah, Riyad

മടക്കയാത്ര: കോടതിയും കേന്ദ്രവും കൈവിട്ടു; ആശങ്കയില്‍ കഴിയുന്ന ഗര്‍ഭിണികള്‍ എന്തു ചെയ്യും

നസ്‌റുദ്ദീന്‍ വി ജെ പലരുടെയും കുടുംബം സൗദിയിലില്ല. സഹപ്രവര്‍ത്തകരായവര്‍ കൊവിഡിനെതിരെ പോര്‍മുഖത്താണ്. ഇവരും അവരോടൊപ്പം മറ്റുളളവരെ പരിചരിച്ചിരുന്ന നഴ്‌സുമാരാണ്. ഡെലിവറി സമയം അടുത്തതോടെ അവധിയില്‍ ആശങ്കയില്‍ കഴിയുന്നത് കാണാതിരിക്കാന്‍ കഴിയില്ല. റിയാദ്: അല്‍ ഖസീമില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികളായ മലയാളി നഴ്‌സുമാര്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വിങ്ങിപ്പൊട്ടി വീഡിയോയിലൂടെ നടത്തിയ അഭ്യര്‍ത്ഥന ‘എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണം’ എന്നാണ്. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും സമര്‍പ്പിച്ച ഹരജികളില്‍ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ആലോചനയില്ലെന്ന്

Damam, gulf, Jeddah, Riyad

കോവിഡ് ബാധിതര്‍ പതിനയ്യായിരം കടന്നു: മദീനയില്‍ ഇന്ന് 272 കേസുകള്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 1,172 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം15,102 ആയി ഉയര്‍ന്നു. ആറ് രോഗികളാണ് മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം127 ആയി. മദീനയിയിലും മക്കയിലുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈല്‍ 45, ഹുഫൂഫ് 40, ഖോബാര്‍ 30, തായിഫ് 21 എന്നിങ്ങനെയാണ് പ്രധാന

Damam, gulf, Jeddah, Riyad

സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ റമദാന്‍ ഒന്ന്

റിയാദ്: സൗദി അറേബ്യയിലെ ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി നിരീക്ഷണ സമിതി അറിയിച്ചു. നാളെ റമദാന്‍ ഒന്നായിരിക്കും. ഇരു ഹറമുകളില്‍ ഒഴികെ സംഘടിത നമസ്‌കാരങ്ങളും റമദാനിലെ പ്രത്യേക നമസ്‌കാരമായ തറാവീഹും രാജ്യത്തെ മസ്ജിദുകളില്‍ ഉണ്ടാവില്ല. ഇഫ്താര്‍ സംഗമങ്ങളും കൂട്ടമായുളള ആരാധനകളും ഒഴിവാക്കണമെന്ന് ഇസ്‌ലാമിക കാര്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.

Damam, gulf, Jeddah, Riyad

കൊച്ചി കൂട്ടായ്മ കൊവിഡ് ബോധവത്ക്കണം

റിയാദ്: കൊച്ചി കൂട്ടായ്മ കൊവിഡ് 19 പ്രതിരോധം മന:ശാസ്ത്രത്തിലൂടെ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. മൈന്‍ഡ്‌സ് ഐ കണ്‍സള്‍ടന്‍സി സി ഇ ഒ ഡോ. പോള്‍ തോമസ് വീഡിയോ കോണ്‍ഫറന്‍സ് വഴി നേതൃത്വം നല്‍കി. സൗദി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി നാനൂറിലധികം മലയാളികള്‍ പരിപാടിയില്‍ പങ്കെടുത്തു. പോസിറ്റീവ് മൈന്‍ഡ് സെറ്റ് നിലനിര്‍ത്തേണ്ടതിന്റെ ആവിശ്യകതയും അതിനു വേണ്ട മാര്‍ഗനിര്‍ദേശവും അദ്ദേഹം വിശദീകരിച്ചു. ചോദ്യോത്തര സെഷനും നടന്നു. സാമൂഹിക പ്രവര്‍ത്തരായ ശിഹാബ് കൊട്ടുകാട്, ഫോര്‍കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം, യുഎഇ

Damam, gulf, Jeddah, Riyad

മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി; മരുന്നും ഭക്ഷണവും വിതരണം ചെയ്യുമെന്ന് എംബസി

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി. മദീന (4), മക്ക (3), ജിദ്ദ (2), റിയാദ് (1), ദമ്മാം (1) എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ മരിച്ചതെന്നും റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഭക്ഷണവും മരുന്നും ആവശ്യമുളള ഇന്ത്യന്‍ സമൂഹത്തിന് ലഭ്യമാക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ ആരോഗ്യ സുരക്ഷക്കും ക്ഷേമത്തിനും ആവശ്യമായ മുഴുവന്‍ നടപടികളും എംബസി സ്വീകരിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി വോളന്റിയര്‍മാരുമായി

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 8 ആയി

റിയാദ്: ഇന്നലെയും ഇന്നുമായി മൂന്ന് ഇന്ത്യക്കാര്‍ കൂടി മരിച്ചതോടെ സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം എട്ടായി. സൗദി ബിന്‍ലാദന്‍ ഗ്രൂപ്പില്‍ മക്കാ ഹറം പ്രോജക്ട് ജീവനക്കാരായ ഫക്ര ആലം, മുഹമ്മദ് അസ്‌ലം ഖാന്‍, മദീനയില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍ ബര്‍ക്ക് അലി അബ്ദുല്ലത്തിഫ് ഫകീര്‍ എന്നിവരാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് അസ്‌ലം ഖാന്‍(51). ഏപ്രില്‍ 3 ന് മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെന്റിലേറ്ററിലായിരുന്ന അദ്ദേഹം ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ജിദ്ദയിലെ

Damam, gulf, Jeddah, Riyad

അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍

റിയാദ്: മൂന്നര വര്‍ഷം മുമ്പ് റിയാദില്‍ അപ്രത്യക്ഷനായ മലയാളി യുവാവ് മടിങ്ങിയെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. തട്ടിപ്പു സംഘം മരുഭൂമിയില്‍ ബന്ധിയാക്കിയ കണ്ണൂര്‍ സ്വദേശി സമീഹ് കഴിഞ്ഞ ആഴ്ചയാണ് രക്ഷപ്പെട്ട് റിയാദില്‍ സഹോദരന്റെ അടുത്തെത്തിയത്. കണ്ണൂര്‍ അഞ്ചരക്കണ്ടി പുത്തന്‍പുര വയലില്‍ സമീഹിന്റെ തിരോധാനം 2016 ഡിസംബറിലായിരുന്നു. മരുഭൂമിയില്‍ ആഫ്രിക്കന്‍ വംജരോടൊപ്പം ആടിനെയും ഒട്ടകത്തെയും പരിപാലിക്കാന്‍ നിര്‍ബന്ധിതനായി. കൊവിഡിനെ തുടര്‍ന്ന് നിയന്ത്രണം ശക്തമായതോടെ ഒട്ടക ഉടമകള്‍ മരുഭൂമിയില്‍ വന്നിരുന്നില്ല. സ്ഥിരമായി വരുന്നവരെ കാണാതയതോടെയാണ് സമീഹ് രക്ഷപ്പെടാന്‍ തീരുമാനിച്ചത്.

Damam, gulf, Jeddah, Riyad

സൗദിയില്‍ കൊവിഡ് ബാധിതര്‍ 7000 കടന്നു; ഇന്ന് മരണം 4; മക്കയില്‍ 325 പുതിയ കേസുകള്‍

നൗഫല്‍ പാലക്കാടന്‍റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 762 പുതിയ കോവിഡ് പോസിറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 7142 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ നാല് രോഗികള്‍ മരണത്തിന് കീഴടങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. 1,049 രോഗികകള്‍ ഇതുവരെ രോഗമുക്തി നേടി. ഇന്ന് ഏറ്റവും അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മക്കയിലാണ്. ഇവിടെ 325 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനി ൈറിപ്പോര്‍ട്ട് ചെയ്തത്. മദീനയില്‍ 197

Damam, gulf, Jeddah, Riyad

സൗദിയില്‍ നാലു മരണം; മരണ സംഖ്യ 83 ആയി ഉയര്‍ന്നു; പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 518 പേര്‍ക്ക്

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് നാലു പേര്‍കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 83 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം 6380 ആയി ഉയരുകയും ചെയ്തു. ഇന്ന് 518 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 990 പേര്‍ രോഗമുക്തി നേടി. മരിച്ചവര്‍ വിദേശികളാണ്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മക്ക (58), റിയാദ് (84), മദന (91), ജിദ്ദ (195), ജുബൈല്‍ (4), ഖതീഫ് (5), തായിഫ് (13), ദമ്മാം (38),

Damam, gulf, Jeddah, Riyad

ഐ എം എ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത; 48 മണിക്കൂറിനിടെ 1500 ലേറെ ടെലിഫോണ്‍ കാളുകള്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ) റിയാദ് ചാപ്റ്റര്‍ നേതൃത്വം നല്‍കുന്ന സൗജന്യ ടെലി മെഡിസിന്‍ പദ്ധതിക്ക് വന്‍ സ്വീകാര്യത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കര്‍ഫ്യൂ നിലവിലുള്ളസാഹചര്യത്തില്‍ ചികിത്സക്കു പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഏറെ സഹായമാണ് പദ്ധതി. റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അടിയന്തിര വിര്‍ച്ച്വല്‍ യോഗം ചേര്‍ന്നാണ് പദ്ധതിക്ക് രൂപം നല്‍കിയത്. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പടെ പതിനേഴ് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാക്കിയിട്ടുളളത്. ഇവരുടെ നമ്പര്‍ കഴിഞ്ഞ ദിവസം

Damam, gulf, Riyad

കൊവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമല്ല: ഡോ. അബ്ദുല്‍ അസീസ്

റിയാദ്: കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിനു മുമ്പ് വിമാന സര്‍വീസ് നടത്തുന്നത് കൂടുതല്‍ വൈറസ് വ്യാപനത്തിന് ഇടവരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹികളായവരെ വിമാനയാത്രയില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇതു ഗുരുതരമായ പ്രത്യാഘാതത്തിനു ഇടവരുത്തുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. വളരെ വേഗം പടര്‍ന്നു പിടിക്കാന്‍ ശേഷയുളള വൈറസാണ് കൊവിഡ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. ലോക് ഡൗണ്‍ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍

Scroll to Top