Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം
Damam, gulf, Jeddah, Riyad

ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ മിന്നലാക്രമണം

റിയാദ്: യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുളള സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ മിന്നലാക്രമണം. റിയാദ്, ജിസാന്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന മിന്നലാക്രമണം നടത്തിയത്. ഹൂതി തീവ്രവാദികളുടെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും നിലവിലുള്ള ഭീഷണി ചെറുക്കുകയുമാണ് പ്രത്യാക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോംുകള്‍, ഇവ കൂട്ടിയോജിപ്പിക്കുന്ന കേന്ദ്രങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ വിദഗ്ധര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ആയുധ ഡിപ്പോകള്‍ എന്നിവ മിന്നലാക്രമണത്തില്‍ തകര്‍ത്തതായി സഖ്യ സേനാ […]

Damam, gulf, Jeddah, Riyad

റിയാദില്‍ മഴയും പൊടിക്കാറ്റും; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

റിയാദ്: റിയാദ് പ്രവിശ്യയില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ, പരിസ്ഥിതി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും അനുഭവപ്പെടും. അന്തരീക്ഷത്തില്‍ കാറ്റ് വീശാനും പൊടിപടലം ഉയരാനും സാധ്യതയുണ്ട്. ഇത് ഹൃസ്വദൃഷ്ടി ഇല്ലാതാക്കുമെന്നും അതോറിറ്റി അറിയിച്ചു. റിയാദിന് പുറമെ അല്‍ ഖര്‍ജ്, അദിരയ്യ, അദ്ദവാത്മി, അല്‍ സുല്‍ഫി, അല്‍ സലില്‍, അല്‍ ഗാത്, അല്‍ ഖുവയ്യ, അല്‍ മജ്മ, അല്‍ മുസാമിയ, താദഖ്, ഹോബ്ല, ബനി തമിം, റമാഹ്, ശഖ്‌റ, വാദി അല്‍ ദവാസിര്‍ എന്നിവിടങ്ങളിലും കാലാവസ്ഥയില്‍

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ ഏകോപനം സ്വീകരിക്കണം; ജി20 നേതാക്കളോട് സല്‍മാന്‍ രാജാവ്

റിയാദ്: കൊവിഡ് വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സല്‍മാന്‍ ജി 20 രാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് സൃഷ്ടിച്ച ആഗോള പ്രതിസന്ധി നേരിടുന്നതിന് കഠിന ശ്രമം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി 20 അധ്യക്ഷപഥം അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അസാധാരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്. അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ത്തിലധികം മനുഷ്യ ജീവന്‍

Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മടക്കി അയക്കും

റിയാദ്: വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ പൊതുമാപ്പ് അനുവദിക്കും. പിഴയും ശിക്ഷയും ഇല്ലാതെ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കും. ഉംറ വിസയിലുളളവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന് വിസ കാലാവധി നീട്ടി നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കകണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് ആവശ്യമായ സൗകര്യം വിവിധ വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുടെ വിവരങ്ങള്‍ തീര്‍ഥാടകരെ എസ്.എം.എസ് സന്ദേശം വഴി അറിയിക്കും. ജിദ്ദ,

Damam, gulf, Jeddah, Riyad

സൗദിയില്‍ ഒരു മരണം; ഇന്ന് 205 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 767

നൗഫല്‍ പാലക്കാടന്‍ റിയാദ് : സൗദി അറേബ്യയില്‍ ഇന്ന് പുതിയ 205 കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 767 ആയി ഉയര്‍ന്നു. രോഗബാധിതനായ ഒരാള്‍ ഇന്നു മരിച്ചു. ഇതുവരെ 28 പേര്‍ക്ക് രോഗം ദേദമായതായും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് രാത്രി കര്‍ഫ്യൂ ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നിരുന്നു. വീട്ടിലിരിക്കണമെന്നും തെരുവുകളില്‍ കൂട്ടം കൂടി നില്‍കരുതെന്നും മന്ത്രാലയം ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കി.

Damam, gulf, Jeddah, Riyad

ഇരുഹറമുകളിലെയും പരവതാനികള്‍ മാറ്റുന്നു

മക്ക: മസ്ജിദുല്‍ ഹറമിലെയും മസ്ജിദുന്നബവിയിലെയും പരവതാനികള്‍ നീക്കം ചെയ്തു. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് പരവതാനികള്‍ നീക്കം ചെയ്തത്. മസ്ജിദും പരിസരവും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി തിരുഗേഹങ്ങളുടെ ജനറല്‍ പ്രസിഡന്‍സി മേധാവി ഷെയ്ഖ് അബ്ദുള്‍റഹ്മാന്‍ അല്‍ സുദൈസ് പരവതാനികള്‍ മാറ്റി പുതിയത് വിരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. മാര്‍ച്ച് 20ന് ജുമുഅക്ക് ഇരു ഹറമുകളിലെയും പുറം മുറ്റങ്ങളില്‍ പ്രവേശനവും പ്രാര്‍ത്ഥനയും അനുവദിച്ചിരുന്നില്ല. ആരോഗ്യ സുരക്ഷക്ക് മുന്‍ഗണന നല്‍കിയാണ് നിയന്ത്രണങ്ങള്‍. ജനാസ നമസ്‌കാരങ്ങള്‍ മഖ്ബറകളില്‍ തന്നെ നടത്തണമെന്നും ഇസ്‌ലാമിക കാര്യ

Damam, gulf, Jeddah, Riyad

കോവിഡ് ബോധവല്‍ക്കരണവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സിലിന്റെ ബോധവത്ക്കരണ കാമ്പയിന്‍. ആരോഗ്യ മന്ത്രാലയം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച കൊറോണ ബോധവത്കരണ ലഘുലേഘ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ സനയ്യ ഏരിയയിലെ കമ്പനി ഗയ്റ്റുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതുഇടങ്ങളിലും ബോധവത്ക്കരണ പോസ്റ്റര്‍ പതിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ കൂട്ടമായി വിവിധ കളികളില്‍ ഏര്‍പ്പെടുന്ന അവസ്ഥ

Damam, gulf, Jeddah, Riyad

ഖത്തീഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശ്വാസമെന്ന് ആരോഗ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കര്‍ശനമായ മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്നാണ് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിഞ്ഞത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഖത്തീഫ് നഗരം അടക്കുകയും ഈ പ്രദേശത്തേക്കുളള ഗതാഗതത്തിന് നിയന്ത്രംം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇറാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സൗദി പൗരന്‍മാര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. നാല് പുതിയ കേസുകള്‍ മാത്രമാണ് ഖത്തീഫില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധം: സൗദിയുടേത് ഐതിഹാസിക ഒരുക്കങ്ങള്‍.

നൗഫല്‍ പാലക്കാടന്‍. റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് അതീവ സൂക്ഷമതയോടെയാണ് സൗദിയുടെ നീക്കങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യസാധ്യമായ മുഴുവന്‍ തയ്യാറെടുപ്പുകളും ഒരുക്കി കഴിഞ്ഞു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ പ്രത്യേക ആശുപത്രികളും ഐസൊലേഷന്‍ സംവിധാനങ്ങളും ഒരുക്കി. രാജ്യത്തുടനീളം എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ സ്ഥാപിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും പരിശോധന ശക്തമാക്കി. പൊതു ശുചിത്വം ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി 24 മണിക്കൂറും പരിശോധന

Damam, gulf, Jeddah, Riyad

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

രാജ്യം സുസജ്ജം; വേണ്ടത് ജനങ്ങളുടെ സഹകരണം: സല്‍മാന്‍ രാജാവ്

നൗഫല്‍ പാലകാടന്‍. റിയാദ്: കൊവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. പുതിയ സാഹചര്യത്തെ നേരിടാനുള്ള എല്ലാ സംവിധാനവും രാജ്യത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും മരുന്നും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും രാജ്യത്ത് ഒരുക്കിയിയിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവുമാണ് ആവശ്യം. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളില്‍ രാജ്യം കരുതല്‍ നടപടികള്‍ കൂടുതല്‍

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതികൂല സാഹചര്യം വിലയിരുത്തും; സാമ്പത്തിക സുസ്ഥിരതയുണ്ടെന്ന് ധനമന്ത്രി

റിയാദ്: കൊവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യ ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് 50 ബില്യണ്‍ റിയാല്‍ വെട്ടിക്കുറയ്ക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍. ക്രൂഡ് ഓയില്‍ വില കുറയുന്നതിന്റെ ആഘാതം തടയാന്‍ നടപടി സ്വീകരിക്കും. കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തിനു കഴിയും. സുസ്ഥിരത നിലനിര്‍ത്താന്‍ സാമ്പത്തിക കരുത്തും ആസ്തിയും സൗദി അറേബ്യക്ക് ഉണ്ടെന്നും ധനമന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍പറഞ്ഞു. കൊവിഡ് വൈറസ് പ്രതിരോധം, ചികിത്സ,

Damam, gulf, Jeddah, Riyad

സൗദിയില്‍ 67 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതര്‍ 238

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ 67 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 238 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. റിയാദിൽ 19, കിഴക്കൻ പ്രവിശ്യയിൽ 23, ജിദ്ദ 13, മക്ക 11, അസീർ 1 എന്നീ സ്ഥലങ്ങളിൽ ആണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ആറുപേര്‍ക്ക് നേരത്തെ രോഗം സുഖപ്പെട്ടിരുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രാജ്യം പ്രതിരോധ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. പുണ്യ

Scroll to Top