Sauditimesonline

kmcc alpy
തണലറ്റ കുടുംബത്തിന് സ്‌നേഹത്തണലായി കെഎംസിസി: ശ്രീകുമാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ 10 ലക്ഷത്തിന്റെ കരുതല്‍
Damam, gulf, Riyad

കൊവിഡ് കാലത്ത് വിമാന യാത്ര സുരക്ഷിതമല്ല: ഡോ. അബ്ദുല്‍ അസീസ്

റിയാദ്: കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമാകുന്നതിനു മുമ്പ് വിമാന സര്‍വീസ് നടത്തുന്നത് കൂടുതല്‍ വൈറസ് വ്യാപനത്തിന് ഇടവരുത്തുമെന്ന് ആരോഗ്യ വിദഗ്ദര്‍. രോഗ ലക്ഷണമില്ലാത്ത വൈറസ് വാഹികളായവരെ വിമാനയാത്രയില്‍ തിരിച്ചറിയാന്‍ കഴിയില്ല. ഇതു ഗുരുതരമായ പ്രത്യാഘാതത്തിനു ഇടവരുത്തുമെന്നും ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. വളരെ വേഗം പടര്‍ന്നു പിടിക്കാന്‍ ശേഷയുളള വൈറസാണ് കൊവിഡ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിമാന യാത്ര സുരക്ഷിതമല്ല. ലോക് ഡൗണ്‍ കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന മുറവിളിക്കു പിന്നില്‍ വ്യോമ ഗതാഗത വ്യവസായ മേഖലയിലുളളവര്‍ […]

Damam, gulf, Jeddah, Riyad

‘ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ -ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് അധികൃതര്‍

നൗഫല്‍ പാലക്കാടന്‍. റിയാദ്: ‘മുന്‍നിര നായകരെ… നിങ്ങളുടെ ധൈര്യത്തിനും കഠിനാധ്വാനത്തിനും കരുതലിനും ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു’ ജീവന്‍ പണയപ്പെടുത്തി കോവിഡ് പ്രതിരോധ സേവന പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗദി ഹെല്‍ത്ത് കൗണ്‍സില്‍ അയച്ച അഭിനന്ദന സന്ദേശമാണിത്. ഇന്നലെ മുതല്‍ സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍, ഫര്‍മസിസ്റ്റുകള്‍ തുടങ്ങി ആരോഗ്യ മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശം കിട്ടി. പ്രതിസന്ധി ഘട്ടത്തില്‍ സേവനം ചെയ്യുന്നവര്‍ക്ക്

Damam, gulf, Jeddah, Riyad

വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലം: വി മുസഫര്‍ അഹമ്മദ്

റിയാദ്: വരാനിരിക്കുന്നത് ക്വാറന്റൈന്‍ ഡയറികളുടെ കാലമെന്ന് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ വി മുസഫര്‍ അഹമ്മദ്. കോവിഡ് കാലത്ത് ചില്ല സംഘടിപ്പിക്കുന്ന പ്രതിവാര വിര്‍ച്വല്‍ വായനാസംവാദ പരിപാടിയില്‍ ‘വായന: അനുഭവങ്ങള്‍ ഓര്‍മകള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മുസഫര്‍ അഹമ്മദ്. കോവിഡ് 19ന് മുന്‍പുള്ള നമ്മള്‍ അതിനെ അതിജീവിച്ചു മുന്നോട്ട് പോകുമെന്നും രോഗകാലത്തെ അടയാളപ്പെടുത്തുന്ന ക്വാറന്റൈന്‍ ഡയറികളും നോട്ട്ബുക്കുകളും നമുക്ക് വായിക്കാനായി രൂപപ്പെടുമെന്നും മുസഫര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു. ആന്‍ഫ്രാന്‍കിന്റെ ഡയറിയിലൂടെ നാസിസത്തിന്റെ ഭീകരത മനുഷ്യര്‍ വായിച്ചനുഭവിച്ചത് പോലെ കൊറോണയും കോവിഡ് 19

Damam, gulf, Jeddah, Riyad

ജോലിയും ശമ്പളവുമില്ലാത്തവര്‍ക്ക്‌ സഹായ ഹസ്തവുമായി പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമി

റിയാദ്: ചെറിയ സഹായങ്ങളുടെ വലിയ മാതൃക തീര്‍ക്കുകയാണ് ഒരു കൂട്ടം കലാകാരന്‍മാര്‍. കൊവിഡ് പ്രതിസന്ധിയില്‍ വിശപ്പടക്കാതെ ആരും ഉണ്ടാവരുത്. അതുമാത്രമാണ് ലക്ഷ്യം. പോള്‍ സ്റ്റാര്‍ ഡാന്‍സ് അക്കാദമിയില്‍ നൃത്തം അഭ്യസിക്കുന്ന വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് സമാഹരിച്ച ഭക്ഷ്യ വിഭവങ്ങള്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു. ഇന്ത്യാ, പാക്കിസ്ഥാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലുളളവര്‍ക്കാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തത്. ദിവസ വേതനത്തിന് ജോലിക്കു പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ അരി, പഞ്ചസാര, തേയില,

Damam, gulf, Jeddah, Riyad

സി ബി എസ് ഇ പരീക്ഷ ഉപേക്ഷിച്ചു; വിദ്യാര്‍ത്ഥികളുടെ പ്രതികരണം

റിയാദ്: സൗദി അറേബ്യയില്‍ ഇനി നടക്കാനുളള 10, 12 ക്ലാസുകളിലെ സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കുന്നു. ഇതുസംബന്ധിച്ച് സി ബി എസ് ഇയുടെ നിര്‍ദേശം റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് എം ഷൗക്കത് പര്‍വേസ് രക്ഷാകര്‍ത്താക്കളെ അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ സ്റ്റഡീസ് പരീക്ഷ മാത്രമാണ് ബാക്കിയുളളത്. പന്ത്രണ്ടാം ക്ലാസിന് വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത വിഷയം

Damam, gulf, Jeddah, Riyad

ടാങ്കര്‍ ലോറി മറിഞ്ഞ് കൊല്ലം സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൊല്ലം കടയ്ക്കല്‍ മാങ്കോട് മുതയില്‍ സ്വദേശി പള്ളിക്കുന്നില്‍ വീട്ടില്‍ നിസാറുദ്ദീന്‍ (43) ആണ് മരിച്ചത്. റിയാദ് ജനാദിരിയയില്‍ ഏപ്രില്‍ 3ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് നളീമിലെ സീവേജ് പ്ലാന്റില്‍ നിന്നു മാലിന്യം കൊണ്ടുപോകുന്ന ടാങ്കര്‍ ലോറിയിലെ ഡ്രൈവറാണ്‌. ജനാദിരിയയിലെ പ്ലാന്റില്‍ മാലിന്യം നിക്ഷേപിച്ച ശേഷം മടങ്ങി വരുന്നതിനിടെ നിയന്ത്രണം നഷ്ടമായ ട്രക് റോഡിലെ ഡിവൈഡറില്‍ പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രക് കാബിനും

Damam, gulf, Jeddah, Riyad

സൗദിയില്‍ കോവിഡ് ബാധിതര്‍ 2000 കടന്നു; മരണ സംഖ്യ 25 ആയി ഉയര്‍ന്നു

നൗഫല്‍ പാലക്കാടന്‍. റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേര്‍ കൂടി മരിച്ചതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഇന്നു മാത്രം 154 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതര്‍ 2039 ആയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയില്‍ ഉണ്ടായിരുന്ന 23 രോഗികകള്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 351 ആയി ഉയര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ

Damam, gulf, Jeddah, Riyad

roc@ps.moi.gov.sa ഇ മെയില്‍ ചെയ്യൂ; സൗദിയില്‍ കര്‍ഫ്യൂ സമയം പുറത്തിറങ്ങാം

റിയാദ്: അടിയന്തിര ഘട്ടങ്ങളില്‍ പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് സൗദി പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. കര്‍ഫ്യൂ സമയം അടിയന്തിര ചികിത്സ, മരണം തുടങ്ങി ഒഴിച്ചുകൂടാന്‍ കഴിയാത്ത വേളയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി നല്‍കുമെന്ന് പൊതു സുരക്ഷാ വകുപ്പ് വക്താവ് കേണല്‍ സാമി അല്‍ ശൊബര്‍ഗ് പറഞ്ഞു. പുറത്തു പേകേണ്ടവര്‍ 999, 911 എന്നീ നമ്പരുകളില്‍ വിളിക്കണം. അല്ലെങ്കില്‍ roc@ps.moi.gov.sa ഇ മെയില്‍ വിലാസത്തില്‍ വിവരം അറിയിക്കണം. ആവശ്യം ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ പുറത്തു പോകുന്നതിന് അനുമതി ലഭിക്കും.

Damam, gulf, Jeddah, Riyad

ലോക് ഡൗണ്‍: സൗദിയുടെ കരുതലും പ്രതിരോധവും മാതൃകയാവുന്നു

നൗഫല്‍ പാലക്കാടന്‍. റിയാദ്: ചൈനയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത് ദിവസങ്ങള്‍ക്കകം രാജ്യം കരുതല്‍ ആരംഭിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും രോഗ ലക്ഷങ്ങളുണ്ടെങ്കില്‍ വിളിച്ചറിയിക്കാനും 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൗണ്‍സലിംഗ് തുടങ്ങി. മാര്‍ച്ച് ആദ്യവാരം ഇറാനില്‍ നിന്നു ബഹ്‌റൈന്‍ വഴി സൗദിയിലെത്തിയ സ്വദേശിക്ക് കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതതോടെ പഴുതുകള്‍ അടച്ചു തുടങ്ങി. ആദ്യം കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി. മറ്റു രാജ്യങ്ങളില്‍ നിന്നു നയതന്ത്ര

Damam, gulf, Jeddah, Riyad

ഹൂതി കേന്ദ്രങ്ങളില്‍ സഖ്യസേനയുടെ മിന്നലാക്രമണം

റിയാദ്: യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുളള സൈനിക കേന്ദ്രങ്ങളില്‍ സൗദി സഖ്യസേനയുടെ മിന്നലാക്രമണം. റിയാദ്, ജിസാന്‍ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യോമസേന മിന്നലാക്രമണം നടത്തിയത്. ഹൂതി തീവ്രവാദികളുടെ സൈനിക കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും നിലവിലുള്ള ഭീഷണി ചെറുക്കുകയുമാണ് പ്രത്യാക്രമണത്തിന്റെ ലക്ഷ്യമെന്ന് സഖ്യസേന അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകള്‍, ഡ്രോംുകള്‍, ഇവ കൂട്ടിയോജിപ്പിക്കുന്ന കേന്ദ്രങ്ങള്‍, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡിലെ വിദഗ്ധര്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ആയുധ ഡിപ്പോകള്‍ എന്നിവ മിന്നലാക്രമണത്തില്‍ തകര്‍ത്തതായി സഖ്യ സേനാ

Damam, gulf, Jeddah, Riyad

പുണ്യ നഗരങ്ങളില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മടക്കി അയക്കും

റിയാദ്: വിസാ കാലാവധി കഴിഞ്ഞ ഉംറ തീര്‍ഥാടകര്‍ക്ക് സൗദി അറേബ്യ പൊതുമാപ്പ് അനുവദിക്കും. പിഴയും ശിക്ഷയും ഇല്ലാതെ ഇവരുടെ വിസ കാലാവധി നീട്ടി നല്‍കും. ഉംറ വിസയിലുളളവര്‍ ഹജ്, ഉംറ മന്ത്രാലയത്തിന് വിസ കാലാവധി നീട്ടി നല്‍കുന്നതിന് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കകണം. മാര്‍ച്ച് 28 വരെ അപേക്ഷ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടകര്‍ രാജ്യം വിടുന്നതിന് ആവശ്യമായ സൗകര്യം വിവിധ വകുപ്പുകള്‍ സ്വീകരിക്കും. മടക്കയാത്രയുടെ വിവരങ്ങള്‍ തീര്‍ഥാടകരെ എസ്.എം.എസ് സന്ദേശം വഴി അറിയിക്കും. ജിദ്ദ,

Damam, gulf, Jeddah, Riyad

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കി നല്‍കും; ആനുകൂല്യം പ്രഖ്യാപിച്ച് സൗദി

നൗഫല്‍ പാലക്കാടന്‍. റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് മൂന്നു മാസത്തേക്ക് നീട്ടി നല്‍കുമെന്ന് ധനമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ജദ്ആന്‍ പ്രഖ്യാപിച്ചു. സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമക്ക് തിരികെ നല്‍കും. അല്ലെങ്കില്‍ മൂന്നു മാസം സാവകാശം അനുവദിക്കുകയും ചെയ്യും. റീ എന്‍ട്രി അടിച്ചതിന് ശേഷം നാട്ടില്‍ പോകാന്‍ കഴിയാതെ കാലാവധി തീരുന്ന റീ എന്‍ട്രി വിസ മൂന്നു മാസത്തേക്ക് നീട്ടി നല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. സക്കാത്ത്, മൂല്യവര്‍ധിത

Damam, gulf, Jeddah, Riyad

രാജ്യം സുസജ്ജം; വേണ്ടത് ജനങ്ങളുടെ സഹകരണം: സല്‍മാന്‍ രാജാവ്

നൗഫല്‍ പാലകാടന്‍. റിയാദ്: കൊവിഡ് പ്രതിരോധത്തിന് രാജ്യം സുസജ്ജമാണെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ്. പുതിയ സാഹചര്യത്തെ നേരിടാനുള്ള എല്ലാ സംവിധാനവും രാജ്യത്ത് ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ചികിത്സയും മരുന്നും ഉള്‍പ്പടെ മുഴുവന്‍ സൗകര്യങ്ങളും രാജ്യത്ത് ഒരുക്കിയിയിട്ടുണ്ടെന്നും രാജാവ് പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടെലിവിഷനില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാജാവ്. വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവുമാണ് ആവശ്യം. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികളില്‍ രാജ്യം കരുതല്‍ നടപടികള്‍ കൂടുതല്‍

Scroll to Top