കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായ ഏകോപനം സ്വീകരിക്കണം; ജി20 നേതാക്കളോട് സല്‍മാന്‍ രാജാവ്
റിയാദ്: കൊവിഡ് വൈറസ് മഹാമാരിയെ പ്രതിരോധിക്കാന്‍ ഉറച്ച നടപടികളും ഫലപ്രദമായ ഏകോപനവും സ്വീകരിക്കണമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സല്‍മാന്‍ ജി 20 രാഷ്ട്ര നേതാക്കളോട് ആവശ്യപ്പെട്ടു. കൊറോണ വൈറസ് സൃഷ്ടിച്ച ആഗോള പ്രതിസന്ധി നേരിടുന്നതിന് കഠിന ശ്രമം ആവശ്യമാണ്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജി 20 അധ്യക്ഷപഥം അലങ്കരിക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അസാധാരണ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു രാജാവ്. അഞ്ചു ലക്ഷം ജനങ്ങളെ ബാധിക്കുകയും 21,000 ത്തിലധികം മനുഷ്യ ജീവന്‍ […]













