‘ഇത് നമ്മുടെ ഭവനം’: ദേശീയ ദിനാഘോഷം തുടങ്ങി
ഷിബു ഉസ്മാന്‍ റിയാദ്: ‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തില്‍ 92-ാമത് ദേശീയദിനാഘോഷങ്ങള്‍ തുടങ്ങിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി. സെപ്തംബര്‍ 26 വരെ ഒന്‍പത് ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ അരങ്ങേറും. വ്യോമ, നാവിക, സൈനിക പ്രദര്‍ശനങ്ങള്‍, കരിമരുന്നു പ്രയോഗങ്ങള്‍, പ്രദര്‍ശനങ്ങള്‍, സംഗീത പരിപാടികള്‍, ‘സര്‍ക്യു ഡു സോലെ’ പോല മികച്ച നിലവാരമുളള കലാ വിനോദ പ്രകടനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആഘോഷ പരിപാടികള്‍. 14 നഗരങ്ങളില്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സ് അതിശയിപ്പിക്കുന്ന എയര്‍ ഷോ നടത്തും. […]














