‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തെരഞ്ഞെടുത്തു
മിദിലാജ് വലിയന്നൂര്‍ ബുറൈദ: അല്‍ഖസീമിലെ ബുറൈദ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടതു അനുയായികളുടെകൂട്ടായ്മ ‘ഖസീം പ്രവാസി സഖാക്കള്‍’ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാരിയദിര്‍ത്തി വിശ്രമകേന്ദ്രത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുജീബ് കുറ്റിച്ചിറ ഉദ്ഘാടനം ചെയ്തു. വര്‍ത്തമാനകാല ഇന്ത്യയില്‍ ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ദ്ധിച്ചു വരുകയാണ്. പ്രവാസ ലോകത്തും ഇടതു ആശയങ്ങള്‍ക്ക് കരുത്തു പകരുക എന്ന ലക്ഷ്യത്തോടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങളെന്ന് മുജീബ് കുറ്റിച്ചിറ പറഞ്ഞു. കേരളത്തിലെ പുതിയ സര്‍ക്കാറില്‍ വലിയ പ്രതീക്ഷയുണ്ടെന്നും പ്രവാസി വിഷയങ്ങളില്‍ […]













