ലഹരി വിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ
റിയാദ്: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ലഹരിവിരുദ്ധ കോവിഡ് പ്രതിരോധ പ്രതിജ്ഞ സംഘടിപ്പിച്ചു. ലഹരി ഉപഭോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൊവിഡ് പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് പ്രതിജ്‌യിലൂടെ വിളംബരം ചെയ്തത്. കേരളത്തിലെയും മിഡിലീസ്റ്റിലെയും വിവിധ സ്‌കൂളുകളും പ്രൊഫഷണല്‍ കോളെജുകളും കാമ്പയിനില്‍ പങ്കെടുത്തു. റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ പ്രിന്‍സിപ്പള്‍മാരായ മീരാ റഹ്മാന്‍, അസ്മ ഷാ, മുസ്തഫ (അലിഫ്‌സ്‌കൂള്‍), ഡോ.ഷൗക്കത് പര്‍വേസ് (അല്‍ യാസ്മിന്‍), ഗ്രേസ് തോമസ് (ന്യൂമിഡില്‍ഈസ്റ്റ്), ഷബാന പര്‍വീണ്‍ (മോഡേണ്‍ മിഡില്‍ഈസ്റ്റ്), […]














