വെടിനിര്‍ത്തലിനു ഹൂതികള്‍ സഹകരിക്കണം; ആക്രമണങ്ങളെ അമേരിക്കയും യൂറോപ്പും അപലപിച്ചു
റിയാദ്: സൗദി അറേബ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങളെ അമേരിക്കയും നാല് യൂറോപ്യന്‍ രാജ്യങ്ങളും അപലപിച്ചു. സമാധാന ശ്രമങ്ങളുമായി ഹൂതികള്‍ സഹകരിക്കണം. ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു. സൗദിയെ ലക്ഷ്യമാക്കി ഹൂതികള്‍ രൂക്ഷമായ ആക്രമണങ്ങളാണ് നടത്തുന്നത്. യമനിലെ മാരിബിലും ഹൂതികള്‍ നിരന്തരം ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. സമാധാനത്തിനുളള അവസരം ഹൂതികള്‍ പ്രയോജനപ്പെടുത്തണം. യമന്റെ ഭാഗമായ മാരിബില്‍ ഹൂതികള്‍ […]













