സൗദിയില്‍ നിന്നു ബ്രിട്ടണിലേക്ക് പ്രത്യേക വിമാന സര്‍വീസ്
റിയാദ്: സൗദിയിലുളള ബ്രിട്ടീഷ് പൗരന്മാര്‍ക്കും കുടുംബങ്ങള്‍ക്കും മാതൃരാജ്യത്തേക്ക് മടങ്ങാന്‍ പ്രത്യേക വിമാന സര്‍വീസ് നടത്തുമെന്ന് ബ്രിട്ടീഷ് എംബസി. ഇതിന് സൗദി എയര്‍ലൈന്‍സ് സന്നദ്ധമാണെന്നും എംബസി വ്യക്തമാക്കി. മാര്‍ച്ച് 29 മുതല്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്കു സര്‍വ്വീസ് നടത്താനാണ് ആലോചിക്കുന്നത്. ആവശ്യമെങ്കില്‍ അധിക സര്‍വീസും നടത്തും. സ്‌പെഷ്യല്‍ സര്‍വീസില്‍ യാത്ര ചെയ്യാന്‍ കൂടുതല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു സൗദി അറേബ്യയിലെ ബ്രിട്ടീഷ് അംബാസഡര്‍ നീല്‍ ക്രോംപ്ടണ്‍പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി […]












