Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഉത്സവം

റിയാദ്: സൗദിയിലെ ലുലു ഹൈപ്പറില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ആരംഭിച്ചു. ഈജിപ്തിന്റെ പൈതൃകവും സംസ്‌കാരവും ഭക്ഷ്യ വിഭവങ്ങളും ടേസ്റ്റ് ഈജിപ്ത് പ്രൊമോഷന്‍ പരിപാടിയില്‍ പരിചയപ്പെടാന്‍ അവസരം ഉണ്ട്. സൗദി അറേബ്യയിലെ ഈജിപ്ഷ്യന്‍ അംബാസഡര്‍ അഹമ്മദ് ഫാറൂഖ് മേള ഉദ്ഘാടനം ചെയ്തു. ഈജിപ്ത് ഉത്സവത്തില്‍ ഒരുക്കിയിട്ടുളള രുചികൂട്ടുകള്‍ ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, സൗദിയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് അംബാസഡര്‍ പറഞ്ഞു. ഈജിപ്ഷ്യല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണി കണ്ടെത്തുന്നതിന് ലുലു ഹൈപ്പറിന്റെ പ്രോത്സാഹനം സന്തോഷം പകരുന്നതാണെന്നും അദ്ദേഹം […]

Damam, gulf, Jeddah, Riyad

ന്യൂട്രല്‍ സോണില്‍ ഖനനം; ഉല്‍പ്പാദന ലക്ഷ്യം 80,000 ബാരല്‍

റിയാദ്: സൗദി കുവൈത്ത് അതിര്‍ത്തിയിലുളള ന്യൂട്രല്‍ സോണില്‍ സംയുക്ത ഖനനം ആരംഭിക്കുന്നു. തുടക്കത്തില്‍ പ്രതിദിനം 10,000 ബാരല്‍ ക്രൂഡ് ഓയില്‍ ഖനനം ചെയ്യും. ആറു മാസത്തിനകം 80,000 ബാരല്‍ ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ അറിയിച്ചു. സൗദി അതിര്‍ത്തിയായ അല്‍ ഖഫ്ജി, അയല്‍ രാജ്യമായ കുവൈത്ത് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന വഫ്ര എണ്ണപ്പാടത്താണ് ഖനനം ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും ന്യൂട്രല്‍ സോണായി അംഗീകരിച്ച ഇവിടെ ട്രയല്‍ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇവിടെ നിന്നു എണ്ണ കയറ്റുമതി

Damam, gulf, Jeddah, Riyad

ചൂളം വിളിക്കൊരുങ്ങി റിയാദ് മെട്രോ

റിയാദ്: നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോയുടെ 85 ശതമാനം ജോലികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആറു ലൈനുകളിലായി 176 കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് മെട്രോക്കുളളത്. ലോകത്തെ നീളം കൂടിയ മെട്രോ പദ്ധതികളിലൊന്നാണിത്. മെട്രോയുടെ 42 ശതമാനം ഭൂഗര്‍ഭ പാതയും 47 ശതമാനം പാലങ്ങളും 11 ശതമാനം ഉപരിതല പാതയുമാണ്. മൂന്ന് വലിയ സ്‌റ്റേഷന്‍ ഉള്‍പ്പെടെ 85 സ്‌റ്റേഷനുകളാണുളളത്. ജൂണ്‍ മാസത്തോടെ ഭാഗികമായി സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം

Damam, gulf, Jeddah, Riyad

ചീട്ടുകളിക്കാന്‍ വനിതകളും; 20 ലക്ഷം റിയാല്‍ സമ്മാനം

റിയാദ്: ബലൂട്ട് ചാമ്പ്യന്‍ഷിപ്പ് 2020 എന്ന പേരില്‍ ആരംഭിച്ച ചീട്ടുകളി മത്സരത്തില്‍ വന്‍ ജനപങ്കാളിത്തം. വനിതകള്‍ ഉള്‍പ്പെടെ 18,000 കളിക്കാരാണ് പത്തു ദിവസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുന്നത്. സൗദി ഫെഡറേഷന്‍ ഫോര്‍ ഇലക്ട്രോണിക് ആന്റ് ഇന്റലക്ച്വല്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തില്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ സഹായത്തോടെയാണ് ചീട്ടു കളി മത്സരം നടക്കുന്നത്. മൂന്നാം തവണയാണ് റിയാദ് മത്സരത്തിന് വേദിയാകുന്നത്. ഈ വര്‍ഷം ആദ്യമായി 40 വനിതകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. മത്സരം നിയന്ത്രിക്കുന്നതിന് 600 ജഡ്ജിമാരും രംഗത്തുണ്ട്. വിജയികള്‍ക്ക് 20ലക്ഷം

Damam, gulf, Jeddah, Riyad

സര്‍ഗാത്മക സമരമൊരുക്കി ഷാഹീന്‍ ബാഗിന് ഐക്യദാര്‍ഢ്യം

റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തില്‍ ദി ലൈവ് സ്ട്രീം എന്ന പേരില്‍ ശാഹീന്‍ ബാഗ് സ്‌ക്വയര്‍ സംഘടിപ്പിച്ചു. സുലൈ കാന്‍ വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടി രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ മൂന്നര വരെ നീണ്ടുനിന്നു. പരിപാടിയുടെ ഉദ്ഘടനം ശാഹീന്‍ ബാഗ് സ്വദേശിയും ജാലിയാത്ത് ഉദ്യോഗസ്ഥനുമായ ശൈഖ് ഖുത്തുബുല്ലാഹ് മുഹമ്മദ് അല്‍ അഥരി നിര്‍വ്വഹിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഫാസിസ്റ്റുകള്‍ക്കു വിഭജിക്കാന്‍ കഴിയില്ലെന്ന്

Damam, gulf, Jeddah, Riyad

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യം അനുവദിക്കില്ല: തിരൂരങ്ങാടി മണ്ഡലം കെ എം സി സി

റിയാദ്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കാതെ ഫാസിസ്റ്റ് ഭരണകൂടം കാണിക്കുന്ന ധാര്‍ഷ്ട്യത്തെ ഇന്ത്യയിലെ മതേതര സമൂഹം ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ മറികടക്കുമെന്ന് റിയാദ് തിരൂരങ്ങാടി നിയോജകമണ്ഡലം കെ എം സി സി സംഘടിപ്പിച്ചപ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ബത്ഹ കെ എം സി സി ഓഫീസില്‍ നടന്ന സംഗമം മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടി അധ്യക്ഷത വഹിച്ചു. ഭാരതത്തിന്റെ ഭരണഘടന സംഘപരിവാര്‍

Damam, gulf, Jeddah, Riyad

റിയാദില്‍ ‘ഷാഹീന്‍ ബാഗ് സ്‌ക്വയര്‍’ പുനരാവിഷ്‌ക്കരിച്ച് കെ.എം.സി.സി

റിയാദ്: ദേശീയ പൗരത്വ നിയമത്തിനെതിരെ രാജ്യമൊട്ടാകെ അലയടിക്കുന്ന പ്രതിഷേധ സമര പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി. ‘ഷാഹിന്‍ ബാഗ് സ്വക്വയര്‍’ പുനരാവിഷ്‌കരിച്ചാണ് സമര രംഗത്തുളളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കരിനിയമങ്ങള്‍ക്കെതിരെയുള്ള പ്രവാസികളുടെ വേറിട്ട പ്രതിഷേധമായിരുന്നു എക്‌സിറ്റ് 18ലെ നൂര്‍ മാസ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഷാഹിന്‍ ബാഗ് സ്‌ക്വയര്‍. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ തലയില്‍ റിബ്ബണ്‍ കെട്ടി പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇന്ത്യയെ വെട്ടി മുറിക്കാനുള്ള സംഘ്പരിവാര്‍ ശക്തികളുടെ ശ്രമങ്ങളെ ബഹുഭൂരിപക്ഷം വരുന്ന ജനത അനുവദിക്കില്ലെന്നും ഇന്ത്യയുടെ മഹത്തായ

Damam, gulf, Jeddah, Riyad

ചൈനയില്‍ നിന്നെത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ ബാധയില്ല

റിയാദ്: ചൈന സന്ദര്‍ശനം കഴിഞ്ഞ് സൗദിയിലെത്തിയ രണ്ട് ഇന്ത്യന്‍ വനിതകള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഐസൊലേഷന്‍ വാര്‍ഡില്‍ ഇവരുടെ നിരീക്ഷണം അവസാനിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിന് ശേഷം ചൈനയില്‍ നിന്നു സൗദിയിലേക്ക് 5000 പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചൈനയില്‍ കണ്ടെത്തിയ കോവിഡ് 19 വൈറസ് ബാധ ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈന സന്ദര്‍ശിച്ച സ്വദേശികളും വിദേശികളും ഉള്‍പ്പെടെ നൂറിലധികം ആളുകളെ നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ്

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇ പേയ്‌മെന്റ് ഉപയോഗം വര്‍ധിച്ചു

റിയാദ്: സൗദിയില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിച്ചച്ചുവരുകയാണെന്ന് കേന്ദ്ര ബാങ്കായ സാമയുടെ കീഴിലുളള സൗദി പേയ്‌മെന്റ് നെറ്റ്‌വര്‍ക്. പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ ഉപയോഗിച്ചുളള വ്യാപാരം 278 ബില്യണ്‍ റിയാലായി വര്‍ധിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റിയുടെ ഉടമസ്ഥതയിലുളള പേയ്‌മെന്റ് നെറ്റ്‌വര്‍ക് മദ പ്ലാറ്റ് ഫോം വഴിയാണ് ഇടപാടുകള്‍ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 160 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നതെന്ന് പേയ്‌മെന്റ് നെറ്റ്‌വര്‍ക് കമ്പനി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിയാദ് അല്‍ യൂസഫ് പറഞ്ഞു.

Damam, gulf, Jeddah, Riyad

ചടുല നൃത്തങ്ങള്‍ അരങ്ങുണര്‍ത്തിയ ഡാസലിംഗ് ദമാക

റിയാദ്: സംഗീതവും ചടുല നൃത്തങ്ങളും സംഗമിച്ച ‘ഡാസലിംഗ് ദമാക’ റിയാദിലെ പ്രവാസി സമൂഹത്തിന് വേറിട്ട അനുഭവമായി. കുടുംബിനികളുടെ കൂട്ടായ്മയായ ‘അടുക്കളകൂട്ടം’ ആണ് കലാ, സാംസ്‌കാരിക വിരുന്നൊരുക്കിയത്. റിയാദ് അസീസിയ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി അരങ്ങേറിയത്. വാലന്റെന്‍സ് ദിനത്തില്‍ ദമ്പതികളായ ഷിഹാബ് ഷാ, ശബാന എന്നിവരാണ് സംഗീത വിരുന്നിന് നേതൃത്വം നല്‍കിയത്. സാംസ്‌കാരിക സമ്മേളനം എയര്‍ ഇന്ത്യാ മാനേജര്‍ മാരിയപ്പന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷഫീന ബദര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

Damam, gulf, Jeddah, Riyad

ഇന്ത്യയില്‍ പകര്‍ത്തിയ ചിത്രത്തിന് സൗദി വനിതക്ക് അന്താരാഷ്ട്ര പുരസ്‌കാരം

റിയാദ്: സൗദി അറേബ്യയിലെ വനിതാ ഫോട്ടോഗ്രാഫര്‍ അമാനി അല്‍ ഖഹ്താനിക്ക് രാജ്യാന്തര ബഹുമതി. ഇന്റര്‍നാഷണല്‍ ഫോട്ടോഗ്രഫി ഫെഡറേഷനും അമേരിക്കന്‍ ഫോട്ടോഗ്രഫി സൊസൈറ്റിയും നടത്തിയ മത്സരത്തിലാണ് സൗദി വനിത മൂന്ന് അവാര്‍ഡുകള്‍ നേടിയത്. ഇന്ത്യയില്‍ നിന്നു പകര്‍ത്തിയ ചിത്രവും അവാര്‍ഡ് നേടിയവയില്‍ ഉള്‍പ്പെടും. മാസിഡോണിയയില്‍ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ നഗരമായ പുഷ്‌കറില്‍ നിന്നു പകര്‍ത്തിയ ‘പുകവലിക്കാരന്‍’ എന്ന ചിത്രമാണ് ഇന്ത്യയില്‍ നിന്നു പകര്‍ത്തിയത്. എത്യോപ്യയില്‍ നിന്നു പകര്‍ത്തിയ ഹാമര്‍ വുമണ്‍ എന്ന ചിത്രവും അവാര്‍ഡ് നേടിതില്‍ ഉള്‍പ്പെടും. സൗദി

Damam, gulf, Jeddah, Riyad

ചൈനക്ക് സൗദിയുടെ സഹായ ഹസ്തം

റിയാദ്: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ചൈനക്ക് സൗദി അറേബ്യയുടെ സഹായം. ഇതിന്റെ ഭാഗമായി ചൈനീസ് എംബസി പ്രതിനിധകളും വിവിധ അന്താരാഷ്ട്ര കമ്പനികളുമായി റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ സംയുക്ത കരാറില്‍ ഒപ്പുവെച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ചൈനയ്ക്ക് അടിയന്തിര സഹായം നല്‍കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ചൈനക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്

Damam, gulf, Jeddah

ബി പി എല്‍ കാര്‍ഗോ റിയാദില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ ലോജിസ്റ്റിക്‌സ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയില്‍ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്‌റ്റോറന്റിന് എതിര്‍വശമാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചത്. വ്യവസായ പ്രമുഖനും ബി പിഎല്‍ കാര്‍ഗോ ചെയര്‍മാനുമായ അബ്ദുല്‍ ഹമീദ് അബ്ദുല്‍ മജീദ് അല്‍ മുബാറഖ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, കണ്‍ട്രി മാനേജര്‍ ജോണ്‍ വര്‍ഗീസ്, റിയാദ് മാനേജര്‍ റിയാസ് അഹമദ്, ഓപറേഷന്‍ മാനേജര്‍ മുഹമ്മദ് അസ്‌ലം, മാനേജര്‍ മുഹമ്മദ്

Damam, gulf, Jeddah, Riyad

രമേശ് ചെന്നിത്തല ഫെബ്രുവരി 21ന് റിയാദില്‍

റിയാദ്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെബ്രുവരി 21ന് റിയാദ് സന്ദര്‍ശിക്കും. ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഒമ്പതാം വാര്‍ഷികാഷോഘ പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രതിപക്ഷ നേതാവിന്റെ സന്ദര്‍ശനം. അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മുതല്‍ 12 വരെ നടക്കുന്ന പരിപാടിയില്‍ പിന്നണി ഗായകന്‍ ഫ്രാങ്കോ, മാപ്പിളപ്പാട്ടു ഗായകന്‍ ആസിഫ് കാപ്പാട് എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.

Scroll to Top