Sauditimesonline

steaphan
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി
Damam, gulf, Jeddah

ഫൈവ് ജി സേവനം; സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്

റിയാദ്: ഇന്റര്‍നെറ്റ് ഫൈവ് ജി നെറ്റ്‌വര്‍ക് ലഭ്യമാക്കിയതില്‍ സൗദി അറേബ്യക്ക് ലോകത്ത് മൂന്നാം സ്ഥാനം. പശ്ചിമേഷ്യ, യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനവും സൗദി അറേബ്യക്കാണ്. രാജ്യത്തെ 30 നഗരങ്ങളില്‍ ഫൈവ് ജി സേവനം ലഭ്യമാണ്. ഫൈവ് ജി സേവനം ലഭ്യമാക്കുന്നതിന് രാജ്യത്ത് 5,797 ടവറുകളാണ് സ്ഥാപിച്ചിട്ടുളളത്. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പ്രകാരം നടപ്പിലാക്കിയ പദ്ധതിയിലാണ് ലക്ഷ്യം കൈവരിച്ചത്. ഫൈവ് ജി സാങ്കേതികവിദ്യ രാജ്യത്ത് വ്യാപകമാക്കുന്നതിന് […]

Damam, gulf, Jeddah

നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദ് സന്ദര്‍ശിക്കും

റിയാദ്: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദ സൗദി അറേബ്യ സന്ദര്‍ശിക്കും. നവംബര്‍ 21, 22 തീയതികളില്‍ റിയാദിലാണ് ഉച്ചകോടി. ഇതിന്റെ മുന്നോടിയായി മന്ത്രി തല സമ്മേളനങ്ങളും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും നടന്നുവരുകയാണ്. ധനമന്ത്രിമാര്‍ പങ്കെടുക്കുന്ന സുപ്രധാന യോഗം ഈ മാസം 23ന് ചേരും. ‘ഏവരും 21ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ തിരിച്ചറിയുക’ എന്ന പ്രമേയമാണ് ജി20 ചര്‍ച്ച ചെയ്യുന്നത്. ‘ജനങ്ങളെ ശാക്തീകരിക്കുക, പ്രപഞ്ചത്തെ സംരക്ഷിക്കുന്നതിന് കൂട്ടായ ശ്രമം നടത്തുക, ‘നവീകരണം, സാങ്കേതിക

business, Damam, gulf, Jeddah

ബി പി എല്‍ കാര്‍ഗോ റിയാദില്‍; ഉദ്ഘാടനം ഫെബ്രുവരി 14ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ ലോജിസ്റ്റിക്‌സ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. രണ്ടുപതിറ്റാണ്ടിലേറെയായി കിഴക്കന്‍ പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തന പാരമ്പര്യമുളള ബി പി എല്‍ കാര്‍ഗോയുടെ പ്രഥമ ശാഖയാണ് തലസ്ഥാന നഗരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദേശികള്‍ ധാരാളമുളള വാണിജ്യ കേന്ദ്രമായ ബത്ഹയില്‍ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്‌റ്റോറന്റിന് എതിര്‍വശമാണ് പുതിയ ശാഖ. ഫെബ്രുവരി 14ന് വൈകുന്നേരം 6ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് ഉദ്ഘാടനം നിര്‍വഹിക്കും. മികച്ച

Damam, gulf, Jeddah, Riyad

കബീര്‍ പാവുമ്പയുടെ പിതാവ് മരിച്ചു

റിയാദ്: ജീവന്‍ ടിവി സൗദി ബ്യൂറോ ക്യാമറാമാന്‍ കബീര്‍ പാവുമ്പയുടെ പിതാവ് മരിച്ചു. കൊല്ലം പാവുമ്പ പള്ളിയുടെ വടക്കേതില്‍ (പൊക്കത്തില്‍) വീട്ടില്‍ ഖാദര്‍ കുഞ്ഞ് (66) ആണ് മരിച്ചത്. ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പാവുമ്പ മുസ്ലിം ജമായത്ത് മുന്‍ പ്രസിഡന്റ് ആയിരുന്നു. മൃതദേഹം പാവുമ്പ മുസ്ലിം ജമായത്ത് ഖബര്‍സ്ഥാനില്‍ കബറടക്കി. മക്കള്‍: കബീര്‍ പാവുമ്പ (റിയാദ്), സീനത്ത്, നിസാര്‍, ഷീജ, സജീര്‍ (ജിദ്ദ), ഹസീന, അന്‍സാര്‍ (റിയാദ്). മരുമക്കള്‍: അബ്ദുല്‍ സലാം, സജീര്‍, സലീന, ജന്നത്, സജി.

Damam, gulf, Jeddah

അതിരുകളില്ലാത്ത ഭാവനകള്‍ക്ക് ജീവന്‍ നല്‍കി ഒ.ഐ.സി.സി കളര്‍ ഫെസ്റ്റ്

റിയാദ്: ഒ ഐ സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഞ്ചാമത് കളര്‍ ഫെസ്റ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവരും പങ്കെടുത്തു. സൗദിയില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ ചിത്ര രചനാ മത്സരമാണ് സമാണ് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ അരങ്ങേറിയത്. വര്‍ണങ്ങളില്‍ വിരിഞ്ഞ കുരുന്നുകളുടെ ഭാവനകള്‍ക്ക് അതിരുകളില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു റിയാദ് ചിത്ര രചനാ മത്സരം. റിയാദിലെ ഇന്റര്‍നാഷണല്‍ സ്‌കൂളുകളില്‍ നിന്നായി ആയിരത്തിയഞ്ഞൂറിലധികം

Damam, gulf, Jeddah, Riyad

സര്‍ഗ പ്രതിഭകളുടെ സംഗമ വേദിയായി ‘മഹര്‍ജാന്‍’

റിയാദ്: കാലിക വിഷയങ്ങളില്‍ സര്‍ഗാത്മക ഇടപെടലുകള്‍ നടത്തിയ റിയാദ് സലഫി മദ്‌റസയുടെ വാര്‍ഷിക സംഗമം മഹര്‍ജാന്‍ 2020 ശ്രദ്ധേയമായി. ഇന്ത്യയുടെ വാര്‍ത്തമാന സാഹചര്യങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവിക മൂല്യങ്ങളെ വിവിധ കലാപ്രകടനങ്ങളിലൂടെ കുരുന്നു പ്രതിഭകള്‍ അവതരിപ്പിച്ചു. ഒപ്പന, കോല്‍ക്കളി, ദഫ്, അറബിക് ട്രഡീഷണല്‍ ഷോ തുടങ്ങിയ പൈതൃക കലാരൂപങ്ങളും അരങ്ങേറി. അറബ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് ലാംഗ്വേജ് സ്റ്റഡീസ് ഡീന്‍ ഡോ. ഷാജു ഔസേഫ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂല്യാധിഷ്ഠിത ബോധനങ്ങളിലൂടെ മനോബലമുള്ള തലമുറയെ വാര്‍ത്തെടുക്കാനുള്ള സലഫി മദ്‌റസയുടെ

Damam, gulf, Jeddah, Riyad

സഫാ മക്ക റെഡ് സ്റ്റാര്‍ സെവന്‍സ് ടൂര്‍ണമെന്റ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന് (റിഫ) കീഴിലെ ഫുട്‌ബോള്‍ ടീമായ റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രഥമ ദ്വിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. ന്യൂ സനയ്യയിലെ അല്‍ ഇസ്‌കാന്‍ സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 6, 13 തീയതികളിലാണ് മത്സരം. പ്രമുഖരായ പതിനാറു ക്ലബുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനായി റിയാസ് പള്ളത്ത് (ചെയര്‍മാന്‍), രാജേഷ് ചാലിയാര്‍ (കണ്‍വീനര്‍), ഫക്രുദീന്‍ മമ്പാട് (ട്രഷറര്‍), സുഭാഷ് മൊറയൂര്‍ (ടെക്‌നിക്കല്‍), ഹസ്സന്‍ പുന്നയൂര്‍ (ടീം കോര്‍ഡിനേഷന്‍), ശറഫുദ്ധീന്‍ (ടൂര്‍ണമെന്റ്

Damam, gulf, Jeddah, Riyad

അടുക്കകൂട്ടം ‘ഡാസലിംഗ് ദമാക’ 14ന്

റിയാദ്: ‘ഡാസലിംഗ് ദമാക 2020’ എന്ന പേരില്‍ കുടുംബിനികളുടെ കൂട്ടായ്മ അടുക്കളകൂട്ടം വൈവിധ്യമാര്‍ന്ന കലാ, സാംസ്‌കാരിക പരിപാടി ഒരുക്കുന്നു. ഫെബ്രുവരി 14ന് അസീസിയ നെസ്‌റ്റോ ട്രെയിന്‍ മാളില്‍ വൈകുന്നേരം 4.30ന് പരിപാടി ആരംഭിക്കും. കപ്പിള്‍ സിംഗേഴ്‌സ് ഷിഹാബ് ഷാ, ശബാന എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നാണ് പരിപാടിയുടെ ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതോടൊപ്പം കുട്ടികള്‍ക്കായി സാന്‍ഡ്‌വിച് തയ്യാറാക്കല്‍ മത്സരം, കളറിംഗ് കോംപറ്റിഷന്‍, മുതിര്‍ന്നവര്‍ക്ക് മത്സ്യ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ പാചക മത്സരം, മൈലാഞ്ചി മത്സരം എന്നിവയും

Damam, gulf, Jeddah, Riyad

ദല്‍ഹി വിജയം: റിയാദില്‍ ആവാസ് വിജയാഘോഷം 14ന്

റിയാദ്: ആം ആത്മിയുടെ തകര്‍പ്പന്‍ വിജയത്തില്‍ ആഹ്‌ളാദം പങ്കുവെച്ച് റിയാദിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കേജ്രിവാളിന്റെ നേതൃത്വത്തില്‍ ഹാട്രിക് വിജയം നേടിയതില്‍ മധുരം വിളമ്പിയാണ് സന്തോഷം പങ്കുവെച്ചത്. ഫെബ്രുവരി 14ന് ആവാസിന്റെ നേതൃത്വത്തില്‍ റിയാദില്‍ വിജയ ദിനം ആഘോഷിക്കുമെന്ന് ആം ആത്മി വെല്‍ഫയര്‍ അസോസിയേഷന്‍ (ആവാസ്) നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ വികസനത്തിന് ജനം നല്‍കിയ അംഗീകാരമാണ് ദല്‍ഹിയിലെ വിജയം. ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ട ബദല്‍ രാഷ്ട്രീയം ജനക്ഷേമമായിരിക്കണം. അതിനാണ് പ്രഗത്ഭരെ അണിനിരത്തി ആം ആത്മി പാര്‍ട്ടി

Damam, gulf, Jeddah, Riyad

സൗദിയില്‍ ഓണ്‍ അറൈവല്‍ വിസ: അവസരം പ്രയോജനപ്പെടുത്തി മലയാളികളും

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ വിസ നിയമം ലഘൂകരിച്ചതോടെ ഓണ്‍അറൈവല്‍ വിസയില്‍ മലയാളികളും എത്തി തുടങ്ങി. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍, മേരി തോമസ് ദമ്പതികളാണ് കഴിഞ്ഞ ദിവസം റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഓണ്‍ അറൈവല്‍ വിസ നേടി രാജ്യത്ത് പ്രവേശിച്ചത്. റിയാദില്‍ പ്രമുഖ നിര്‍മാണ കമ്പനിയിലെ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണ് മക്കളെ കാണാന്‍ പുതിയ സംവിധാനം ഉപോയോഗിച്ചത്. അമേരിക്കന്‍ വിസയുള്ളവരാണ് ഇരുവരും. അമേരിക്ക, ബ്രിട്ടന്‍,

Damam, gulf, Jeddah, Riyad

അനില്‍ പനച്ചൂരാനും കൊല്ലം അഭിജിത്തും ഫെബ്രുവരി 14ന് റിയാദില്‍

റിയാദ്: നവോദയ സാംസ്‌കാരിക വേദി പത്താം വാര്‍ഷികാഘോഷം ‘ദശോത്സവം’ സീസണ്‍ 2ല്‍ പെങ്കെടുക്കാന്‍ കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനും പിന്നണി ഗായകന്‍ കൊല്ലം അഭിജിത്തും റിയാദിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സാംസ്‌കാരിക സമ്മേളനവും ഗാനമേളയും വിവിധ കലാ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 14 വെള്ളി റിയാദ് എക്‌സിറ്റ് 18ലെ നോഫാ ആഡിറ്റോറിയത്തില്‍ വൈകുന്നേരം 4ന് പരിപാടി ആരംഭിക്കും. അനില്‍ പനച്ചൂരാന്‍ പങ്കെടുക്കുന്ന ‘കാവ്യസന്ധ്യ’ എന്ന പരിപാടി ശനിയാഴ്ച രാത്രി 8ന് ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലില്‍ നടക്കുമെന്നും സംഘാടകര്‍

Damam, gulf, Jeddah

മൂവാറ്റുപുഴ കൂട്ടായ്മ പത്താം വാര്‍ഷികം ‘ആശ്രയോത്സവം’ ആഘോഷിച്ചു.

ദമാം: ആശ്രയ മുവാറ്റുപുഴ പ്രവാസി ചാരിറ്റി വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പത്താമത് വാര്ഷികം ‘ആശ്രയോത്സവം 2020 വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഖത്തീഫ് അല്‍ റീത ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സാംസ്‌ക്കാരിക സമ്മേളനം ടി സി ഷാജി ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് അഷറഫ് മുവാറ്റുപുഴ അദ്ധ്യക്ഷതവഹിച്ചു. ഖത്തീഫ് പോലീസ് മേധാവി ആദില്‍ മുഖ്യാതിഥിയായിരുന്നു. ബിജു കല്ലുമല, യു എ റഹീം, ഉമേഷ് കളരിക്കല്‍, എം എ വാഹിദ്, നാസ് വക്കം, സിറാജ് പുറക്കാട്, നൂഹ് പാപ്പിനിശ്ശേരി, മഞ്ജു മണിക്കുട്ടന്‍, ബീബ് ഏലംകുളം

Damam, Jeddah, Riyad

പ്രവാസികളെ നിരാശപെടുത്തിയ ബജറ്റ്: റിയാദ് ഓ.ഐ.സി.സി.

റിയാദ്: ധനകാര്യമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരായ ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ തവണ അവതരിപ്പിച്ച അതെ ബജറ്റ് തന്നെയാണ് ഈ പ്രവശ്യവും ധനകാര്യമന്ത്രി അവതരിപ്പിച്ചത്. വിലക്കയറ്റം തടയുന്നതിനുള്ള ഒരു നിര്‍ദ്ദേശവും ഇല്ല. മാത്രമല്ല സാധാരണക്കാരായ ആളുകളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചതെന്നും റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി കുറ്റപ്പെടുത്തി. വില്ലജ് ഓഫീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സര്‍വീസ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിച്ചത് പൊതു

Damam, gulf, Jeddah, Riyad

മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍

റിയാദ്: മലബാര്‍ ഡെവലപ്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ (എം ഡി ഫ്) പ്രവര്‍ത്തനം ആരംഭിച്ചു. ബത്ഹയിലെ ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ഫോര്‍ക്കാ ചെയര്‍മാന്‍ സത്താര്‍ കായംകുളം യോഗം ഉദ്ഘാടനം ചെയ്തു. റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. അഞ്ച് വര്‍ഷമായി സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിച്ചുവരുന്ന എം ഡി ഫിന്റെ സൗദിയിലെ പ്രഥമ ചാപ്റ്ററണ് റിയാദില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ദമ്മാമിലും ജിദ്ദയിലും ചാപ്റ്ററുകള്‍ രൂപീകരിക്കുമെന്ന് എം ഡി ഫ് കേന്ദ്ര കമ്മറ്റി പ്രസിഡന്റ്

Scroll to Top