Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം
Damam, gulf, Jeddah, Riyad

കേളി ‘ജ്വാല’ അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: കേളി കുടുംബവേദി അന്താരാഷ്ട്ര വനിതാദിനത്തില്‍ പ്രഖ്യാപിച്ച അവാര്‍ഡുകള്‍ വിതരണം ചെയ്തു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിക്കുന്ന പ്രഥമ ജ്വാല അവാര്‍ഡിന് ബിന്ദു സാബുവും ഖദീജ നിസയും അര്‍ഹരായി. പക്ഷാഘാതത്തെ തോല്‍പ്പിച്ച് നൃത്തം അഭ്യസിപ്പിക്കുകയും കോറിയോഗ്രഫി ചെയ്ത് പ്രതിഭ തെളിയിച്ചതിനാണ് ബിന്ദു സാബുവിന് അംഗീകാരം. സൗദി ദേശീയ ഗെയിംസില്‍ ബാഡ്മിന്റര്‍ സ്വര്‍ണ മെഡല്‍ നേടിയ പ്രഥമ ഇന്ത്യക്കാരിയാണ് ഖദീജ നിസ. അല്‍ ഹൈറിലെ അല്‍ ഒവൈദ ഓഡിറ്റോറിയത്തില്‍ ‘ജ്വാല 2023’ വനിതാ ദിന പരിപാടിയില്‍ […]

Damam, gulf, Jeddah, Riyad

ടിസിസി ഐപിഎല്‍-2 ട്രോഫി അനാച്ഛാദനം

റിയാദ്: തലശ്ശേരി ക്രിക്കറ്റ് ക്ലബ് (ടി.സി.സി) ഐ.പി.എല്‍ സീസണ്‍-2 ട്രോഫി അനാച്ഛാദനം പ്രൗഢ പരിപാടികളോടെ അരങ്ങേറി. ചാമ്പ്യന്‍സ് ട്രോഫിയും റണ്ണര്‍ അപ്പ് ട്രോഫിയും മുഖ്യ പ്രായോജകരായ യു.പി.സി പ്രതിനിധി മുഫ്‌സീര്‍ അലിയും സഹ സ്‌പോണ്‍സര്‍ പി.എസ്.എല്‍ ലോജിസ്റ്റിക്‌സ് പ്രതിനിധി ഷബീറും ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടി.സി.സി ടീമിന്റെ ജെയ്‌സി പ്രകാശനവും നടന്നു. ബത്ഹ അപ്പോളൊ ഡിമോറ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍, മാനേജര്‍മാര്‍, സ്‌പോണ്‍സര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

Damam, gulf, Jeddah, Riyad

കിയോസ് ക്രിക്കറ്റ് പോസ്റ്റര്‍ പ്രകാശനം

റിയാദ്: കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സൗദി അറേബ്യ (കിയോസ്) ക്രിക്കറ്റ് ടൂര്‍ണമെന്റ് പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുഖ്യ പ്രയോജകരായ എ. ജെ. ഗോള്‍ഡ് മാനേജര്‍ ജോയ് കളത്തില്‍ കിയോസ് ആര്‍. സി. സി ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് പ്രകാശനം ചെയ്തത്. ഒന്നര മാസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റാണ് ഒരുക്കിയിട്ടുളളത്. വരുണ്‍ കിയോസ് സ്വാഗതവും, ഷൈജു പച്ച നന്ദിയും പറഞ്ഞു.

Damam, gulf, Jeddah, Riyad

‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ പ്രവാസി സായാഹ്‌ന ചര്‍ച്ച

റിയാദ്: പ്രവാസി വെല്‍ഫയര്‍ റിയാദ് വനിതാ വിഭാഗം ‘ഡിജിറ്റല്‍ യുഗത്തിലെ സ്ത്രീ’ എന്ന പ്രമേയത്തില്‍ വനിതദിനത്തിന്റെ ഭാഗമായി സായാഹ്ന ചര്‍ച്ച സംഘടിപ്പിച്ചു. പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് അഡ്വ. റെജി പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ സ്ത്രീകള്‍ ഉയര്‍ന്നുവരണമെന്ന് അവര്‍ പറഞ്ഞു. ഡോ. നസീമ, ജോളി ജോണ്‍, ഷെറിന്‍ ഷംസുദ്ധീന്‍, നിഖില സമീര്‍, റഹ്മത്ത് അഷ്‌റഫ് (കെഎംസിസി) സഫിയ ടീച്ചര്‍, ഡോ. നജീന, ഷൈബീന ടീച്ചര്‍, ഷാദിയ ഷാജഹാന്‍, അബ്ദിയ ഷഫീന എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

ഐക്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി ലുലു ജീവനക്കാര്‍

ദമ്മാം: മാനവ സാഹോദര്യം വിളംബരം ചെയ്ത് ‘മാനവീയം പതാക’ ഉയര്‍ത്തി സൗദി പ്രഥമ പതാക ദിനത്തില്‍ ലുലു ജീവനക്കാരുടെ വിസ്മയ പ്രകടനം ശ്രദ്ധേയമായി. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലെ ആയിരത്തിലധികം സൗദി പൗരന്മാരായ സ്ത്രീ, പുരുഷ ജീവനക്കാര്‍ 18 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലും അണിനിരന്നാണ് സൗദി ദേശീയ പതാകക്ക് രൂപം നല്‍കിയത്. ദമ്മാം സിഹാത്തിലെ ഖലീജ് ഫുട്ബാള്‍ ക്ലബ്ബ് സ്‌റ്റേഡിയത്തിലായിരുന്നു മനുഷ്യര്‍ അണിചേര്‍ന്ന് ഹരിത പതാകയായി മാറിയത്. കൃത്യമായ ആസൂത്രണവും പരിശീലനവും കൊണ്ടാണ് സംഘാടകരായ ലുലു മാനേജ്‌മെന്റിന്

Damam, gulf, Jeddah, Riyad

റിയാദില്‍ എംബസ്-ലക്‌സാര്‍ ബിസിനസ്സ് മീറ്റ്

റിയാദ്: ഐടി സൊലൂഷന്‍ രംഗത്തെ പ്രമുഖരും ലക്‌സാര്‍ ഡീലറുമായ എംബസ് റിയാദില്‍ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. ഡിജിറ്റല്‍ ലോകത്ത് ഡാറ്റകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഏറെ പ്രാധാന്യമാണുളളതെന്ന് മെമ്മറി കാര്‍ഡ് നിര്‍മാതാക്കളായ ലക്‌സാര്‍ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഫിസ്സല്‍ ഔബിദ പറഞ്ഞു. ഡാറ്റ കൈമാറ്റം ചെയ്യുമ്പോള്‍ ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ തെരഞ്ഞെടുക്കണം. കമ്പ്യൂട്ടര്‍ ഗെയിമില്‍ ഏര്‍പ്പെടുന്ന വനിതകളുടെ എണ്ണം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയില്‍ കൂടുതലാണ്. പശ്ചിമേഷ്യയില്‍ ഇഗെയിമിംഗില്‍ ഏര്‍പ്പെടുന്ന 58 ശതമാനം ആളുകളില്‍ 29 ശതമാനം സൗദി

Damam, gulf, Jeddah, Riyad

ഇറാന്‍ വിദേശകാര്യ മന്ത്രിയെ കാണും: പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

റിയാദ്: സൗദി-ഇറാന്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് സൗദി അറേബ്യ. ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് കൂടിക്കാഴ്ചയെന്ന് വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. സൗദിയും ഇറാനും തമ്മില്‍ പലകാര്യങ്ങളിലും ഭിന്നത നിലനില്‍ക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങളുടെയും താല്‍പര്യപ്രകാരമാണ് നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു. ചൈന മുന്‍കൈ എടുത്ത് നടത്തിയ ഉഭയകക്ഷി ചര്‍ച്ചകളാണ്

Damam, gulf, Jeddah, Riyad

സൗദിയില്‍ വ്യാഴം വരെ മഴയും പൊടിക്കാറ്റും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴ പല പ്രദേശങ്ങളെയും സാരമായി ബാധിച്ചു. വാരാന്ത്യം വരെ മഴയും പൊടിക്കാനും അനുഭവപ്പെടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദ് പ്രവിശ്യയിലെ ലൈലാ അഫ്‌ലാജില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്ത മഴ താഴ്‌വരകളെ വെളളത്തിലാക്കി. മലമുകളില്‍ നിന്നു കുത്തിയൊലിച്ച ജലപ്രവാഹം പല സ്ഥലങ്ങളിലും റോഡുഗതാഗതം താറുമാറാക്കി. പേമാരിയും പൊടിക്കാറ്റും മാര്‍ച്ച് 16 വരെ തുടരും. അസീര്‍, അല്‍ഖസിം, ജിസാന്‍, മക്ക, റിയാദ്, ദമാം എന്നിവിടങ്ങളില്‍ ഇന്ന് പകല്‍

Damam, gulf, Jeddah, Riyad

സംരംഭകര്‍ ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണം

റിയാദ്: മനുഷ്യരുടെ ആരോഗ്യം പരിശോധിക്കുന്നതുപോലെ സുപ്രധാനമാണ് സംരംഭങ്ങളുടെ ധനസ്ഥിതി പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന് ബിസിനസ്സ് കണ്‍സള്‍ട്ടന്റ് ഡോ. ഫിറോസ് ആര്യന്തൊടിക. ഏതൊരു സംരംഭവും മികച്ച നിലയില്‍ വളര്‍ച്ച നേടുന്നതിനും വികാസം പ്രാപിക്കുന്നതിനും ബുക് ഓഫ് അക്കൗണ്ട് സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐഐബിസ് ആന്റ യുനൈറ്റഡ് ഡിലൈറ്റഡ് കമ്പനി സംഘടിപ്പിച്ച ഇന്ത്യന്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദിയില്‍ വിദേശികള്‍ക്ക് സംരംഭതുടങ്ങാനുളള അവസരം ഏറെ പേര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൂര്‍ണമായും നിയമം അനുശാസിക്കുന്ന വിധം സംരംഭങ്ങള്‍ തുടങ്ങണം. നേരത്തെ സൗദിയില്‍

Damam, gulf, Jeddah, Riyad

‘റഷീദ് സാര്‍ സ്മൃതി’ റിയാദില്‍ പ്രകാശനം ചെയ്തു

റിയാദ്: വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകന്‍ വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് സ്മരണിക ‘റഷീദ് സാര്‍ സ്മൃതി’ സൗദിതല പ്രകാശനം റിയാദ് എംഇഎസിന്റെ നേതൃത്വത്തില്‍ നടന്നു. മാവേലിക്കര കറ്റാനം ഇലിപ്പക്കുളം വല്ലാറ്റില്‍ അബ്ദുല്‍ റഷീദ് എംഇഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി, ഭിന്ന ശേഷിക്കാരുടെ ആശ്വാസ കേന്ദ്രമായ ഇന്‍സിറ്റിറ്റിയൂട് ഓഫ് മെന്റലി ഹാന്‍ഡികാപ്പ്ഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ടിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്ത് ക്രിയാത്മകമായ മാറ്റങ്ങള്‍ക്ക് നാടിനെ സജ്ജമാക്കിയതോടപ്പം ജീവകാരുണ്യം, സാമൂഹിക സേവനം, കൃഷി തുടങ്ങി വിവിധ മേഖലകളില്‍

Damam, gulf, Jeddah, Riyad

റിയാദില്‍ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം

റിയാദ്: ഹരിത ശോഭയില്‍ പ്ലാറ്റിനം ജൂബിലി ആഘോഷിച്ച് റിയാദിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാകയേന്തി മുദ്രാവാക്യം വിളികളോടെ വര്‍ണ്ണാഭമായ ആഘോഷ പരിപാടികളാണ് ഒരുക്കിയത്. ജീവന് തുല്യം സ്‌നേഹിക്കുന്ന പ്രസ്ഥാനത്തിന്റെ ഏഴര പതിറ്റാണ്ടിന്റെ ഐതിഹാസിക മുന്നേറ്റത്തിന് ശക്തി പകര്‍ന്ന് 75 ഹരിത പതാകകളേന്തി പ്രകടനവും അരങ്ങേറി. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി എക്‌സിറ്റ് 18ലെ യാനബി വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ വനിതകളടക്കം നിരവധി കെഎംസിസി പ്രവര്‍ത്തകര്‍പങ്കെടുത്തു. വനിതാ കെഎംസിസി തയ്യാറാക്കിയ കേക്ക്

Damam, gulf, Jeddah, Riyad

ധൈഷണിക പ്രതിഭയും ദീര്‍ഘ വീക്ഷണവും ലീഗിന്റെ കരുത്ത്: നാസര്‍ ഫൈസി

റിയാദ്: പൂര്‍വ്വ നേതാക്കളുടെ ധൈഷണിക പ്രതിഭയും ദീര്‍ഘ വീക്ഷണവും മുസ്‌ലിം ലീഗിന് ഇന്നും കരുത്തുപകരുന്നുണ്ടെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിച്ച ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനാതിപത്യ, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു മാത്രമേ രാജ്യത്ത് ന്യുനപക്ഷ രാഷ്ട്രീയത്തിന് വേരോട്ടം നേടാന്‍ കഴിയൂ. ഖാഇദെ മില്ലത്തിന്റെ വിശാലമായ കാഴ്ചപ്പാടാണ് ലീഗിനെ വളര്‍ത്തിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ന്യുനപക്ഷ സമുദായത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന സുരക്ഷാ കവചമാണ് ലീഗ്.

Damam, gulf, Jeddah, Riyad

റിയാദ് എയര്‍ വരുന്നു; 100 വിമാനങ്ങള്‍ വാങ്ങള്‍ പിഐഎഫ്

റിയാദ്: സൗദി അറേബ്യ പുതിയ എയര്‍ലൈന്‍ കമ്പനി ആരംഭിക്കുന്നു. ഇതിനായി റിയാദ് എയര്‍ എന്ന പേരില്‍ കമ്പനി നിലവില്‍ വന്നു. സൗദി പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് വ്യോമയാന മേഖലയില്‍ നിക്ഷേപം നടത്തുന്നത്. സൗദി കിരീടാവകാശിയും പബ്‌ളിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചെയനമാനുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് റിയാദ് എയര്‍ലൈന്‍സ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിച്ച് വ്യോമയാന രംഗത്ത് കൂടുതല്‍ സാന്നിധ്യം ഉറപ്പുവരുത്തുന്നതിനാണ് പുതിയ കമ്പനി. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ചെയര്‍മാന്‍

Damam, gulf, Jeddah, Riyad

ഷിഫ മലയാളി സമാജം രക്തദാന ക്യാമ്പ്

റിയാദ്: ഷിഫ മലയാളി സമാജം (എസ്എംഎസ്) സൗദി പതാക ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ശുമേസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയുടെ മൊബൈല്‍ ബ്ലഡ് ബാങ്ക് യൂനിറ്റുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ക്യാമ്പ് സത്താര്‍ കായംകുളം ഉദ്ഘാടനം ചെയ്തു. ബ്‌ളഡ് ഡോണേഴ്‌സ് ശേരള ചെയര്‍മാന്‍ ഗഫൂര്‍ കൊയിലാണ്ടി, ശിഹാബ് കൊട്ടുകാട്, സുലൈമാന്‍ വിഴിഞ്ഞം, അഖിനാസ്, ഇബ്രാഹിം അല്‍ മുത്തേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്എംഎസ് അംഗങ്ങള്‍ ഉള്‍പ്പെടെയുളള മയലാളികള്‍ 200 യൂനിറ്റ് രക്തം ദാനം ചെയ്തു. രക്തം ദാനം

Scroll to Top