Sauditimesonline

siddiq thuvoor
അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നു സിദ്ദീഖ് തുവ്വൂരിന്റെ 'മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍'
Damam, gulf, Jeddah, Riyad

ഫാമിലി കെയര്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം

റിയാദ്: ഫാമിലി കെയര്‍ ഹോസ്പിറ്റലില്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണം ആഘോഷിച്ചു. ആതുര സേവന രംഗത്തെ മലയാളികളുടെ കൂട്ടായ്മ ഒരുക്കിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. ഗൃഹാതുര സ്മരണയുണര്‍ത്തി ഓണക്കളികളും ഓണപ്പാട്ടുകളും ആഘോഷങ്ങള്‍ക്ക് മികവ പകര്‍ന്നു. വിഭവ സമ്യദമായ സദ്യയും ഒരുക്കിയിരുന്നു. ഖമറുദ്ദീന്‍ കുയിലന്‍, അഖില്‍രാജ്, നിയാസ്, ഷിജിന്‍, മുജീബ്, സൈമണ്‍, ഇല്ല്യാസ്, ജിനേഷ്, ഷാഫി, രാഹൂല്‍, റാഫി, ജിതിന്‍, വിബിന്‍ സല്‍മാന്‍, ഗാഥ ജിതിന്‍, അര്‍ച്ചന വിബിന്‍ എന്നിവര്‍ നേത്യത്വം നല്‍കി.

Damam, gulf, Jeddah, Riyad

ലുലു ഹൈപ്പറില്‍ ദ്വീപിന്റെ രുചിയൊരുക്കി ‘ബെസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റ്

റിയാദ്: ശ്രീലങ്കന്‍ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിത്പനയും ലുലു ഹൈപ്പറില്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 17 വരെ ശ്രീലങ്കയില്‍ നിന്നു തെരഞ്ഞെടുത്ത ഭക്ഷ്യ വിഭവങ്ങളും രുചിക്കൂട്ടുകളും പരിചയപ്പെടാന്‍ ‘ബെസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റില്‍ മവസരം ലഭിക്കും. സുഗന്ധവ്യഞ്ജനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ഇമി, വിവിധയിനം നാളികേര ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. റിയാദ് മലാസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ‘ബെസ്റ്റ് ഓഫ് ശ്രീലങ്ക’ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സൗദിയിലെ ശ്രീലങ്കന്‍ അംബാസഡര്‍ പക്കീര്‍ മൊഹിദീന്‍ അംസ മുഖ്യാതിഥിയായിരുന്നു. ലുലു ഹൈപ്പര്‍ സൗദി

Damam, gulf, Jeddah, Riyad

തൊഴിലന്വേഷകര്‍ക്ക് എഞ്ചിനീയേഴ്‌സ് ഫോറം പരിശീലനം

റിയാദ്: തൊഴില്‍ അന്വേഷകരായ എഞ്ചിനിയേഴ്‌സിന് പ്രൊഫഷണല്‍ ഒറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കേരള എന്‍ജിനീയേഴ്‌സ് ഫോറം റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാിെ. സിവി തയ്യാറാക്കല്‍, ലിങ്ക്ഡിന്‍ പ്രൊഫൈല്‍ ടിപ്‌സ്, ഇന്റര്‍വ്യൂവിനു ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍, വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ വ്യത്യസ്ത തൊഴിലവസരങ്ങള്‍, സൗദിയിലെ സാധ്യതകള്‍, ഗ്രൂപ്പ് ഡിസ്‌ക്ഷന്‍സ് എന്നിവ നടന്നു. മോക്ക് ഇന്റര്‍വ്യൂ വഴി ഓരോരുത്തരുടെ ശേഷിയും പോരായ്മകളും തിരിച്ചറിയാന്‍ സാധിച്ചു. വിവിധ സെഷനുകളില്‍ എന്‍ജിനീയറിങ് മേഖലയിലെ പ്രാഗത്ഭര്‍ ക്ലാസ്സുകള്‍ നയിച്ചു.

Damam, gulf, Jeddah, Riyad

മലപ്പുറം ജില്ലാ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് സെപ്തം. 15ന് റിയാദില്‍ സ്വീകരണം

റിയാദ്: മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഇസ്മായില്‍ മൂത്തേടം, നിലമ്പൂര്‍ മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് സി എച്ച് ഇഖ്ബാല്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കുമെന്ന് നിലമ്പൂര്‍ മണ്ഡലം റിയാദ് കെ.എം.സി.സി കമ്മിറ്റി. സെപ്തംബര്‍ 15 ന് വൈകീട്ട് 8ന് ബത്ഹ അപ്പോളോ ഡി മോറോ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. യോഗത്തില്‍ കെ.എം.സി.സിയുടെ നാഷണല്‍ കമ്മിറ്റി, സെന്‍ട്രല്‍, ജില്ലാ കമ്മറ്റി നേതാക്കള്‍ പങ്കെടുക്കും.

Damam, gulf, Jeddah, Riyad

സ്‌നേഹ സംഗം, സ്വീകരണം, യാത്രയയപ്പ്

അല്‍ ഖര്‍ജ്: കെഎംസിസി മോട്ടീവ്-22 ത്രൈമാസ ക്യാമ്പയിന്റെ ഭാഗമായി അല്‍ ഹരീക് ഏരിയ സ്‌നേഹ സംഗമവും സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണവും ഒരുക്കി. 35 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുഞ സുലൈമാന്‍ സാഹിബിന് യാത്രയയപ്പും നല്‍കി. ഖുള്‌റ വിശ്രമ കേന്ദ്രത്തില്‍ നടഞ പരിപാടിയില്‍ സ്ത്രീകളും കുട്ടികളും പങ്കെടുത്ത വിവിധ പരിപാടികളും സാംസ്‌കാരിക സമ്മേളനവും അരങ്ങേറി. പ്രസിഡണ്ട് ശിഹാബ് പുഴക്കാട്ടിരി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ കെ എം കുട്ടി ചേളാരി ഉദ്ഘാടനം ചെയ്തു.

Damam, gulf, Jeddah, Riyad

സജീവന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു

റിയാദ്: സൗദിയില്‍ ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച കണ്ണൂര്‍ കാപ്പാട് സജീവന്റെ (51) മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു. കഴിഞ്ഞ 32 വര്‍ഷമായി മജ്മയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് മജ്മ കിംഗ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വിദഗ്ദ ചികിത്സക്ക് റിയാദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസിസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയവെ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടിയിരുന്നു. ബന്ധുക്കളുമായി നിരന്തരം

Damam, gulf, Jeddah, Riyad

‘ഫ്രറ്റേണിറ്റി ഫെസ്റ്റ്’ സ്വാഗത സംഘം രൂപീകരിച്ചു

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ്, കേരള ചാപ്റ്റര്‍ ‘ഫ്രറ്റേണിറ്റി ഫെസ്റ്റ് 2022’ സ്വാഗത സംഘം രൂപീകരിച്ചു. സെപ്റ്റംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും. ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ പ്രസിഡന്റ് അന്‍സാര്‍ ആലപ്പുഴ (ചെയര്‍മാന്‍), ഹാരിസ് വാവാട് (ജനറല്‍ കണ്‍വീനര്‍), സിറാജ് തൊഴുപ്പാടം (ജോയിന്റ് കണ്‍വീനര്‍), വിവിധ സബ് കമ്മറ്റി കണ്‍വീനര്‍മാരായി കരീം മണ്ണാര്‍കാട് (പ്രോഗ്രാം), ബഷീര്‍ കാരന്തൂര്‍ (മാര്‍ക്കറ്റിംഗ്), അന്‍സാര്‍ ചങ്ങനാശേരി (മീഡിയ ആന്റ് പബ്ലിസിറ്റി), ഫൈസല്‍ തിരൂര്‍ (എക്‌സിബിഷന്‍

Damam, gulf, Jeddah, Riyad

ഹായില്‍ നവോദയ ഓണാഘോഷം

ഹായില്‍: നവോദയ സാംസ്‌കാരിക വേദി വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. സാംസ്‌കാരിക സമ്മേളനം ജിദ്ദ നവോദയ ജനറല്‍ സെക്രട്ടറി ശ്രികുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സുനില്‍ മാട്ടുല്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹബീബ് മെഡിക്കല്‍ ചെയര്‍മാന്‍ ഉബൈദുള്ള അല്‍ ഉന്‍സി, ഡോ. മുഹമ്മദ് ദൈഫുള്ള അല്‍ ഷംരി എന്നിവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. മഹാമാരി കാലത്ത് ആരോഗ്യ മേഖലയില്‍ മികച്ച സേവനം നടത്തിയ ആരോഗ്യപ്രവര്‍ത്തകരായ ബിന്‍സി സാമുവള്‍,

Damam, gulf, Jeddah, Riyad

‘നമ്മള്‍ ചാവക്കാട്ടുക്കാര്‍’ കുടുംബ സംഗമവും ഓണാഘോഷവും

റിയാദ്: നമ്മള്‍ ചാവക്കാട്ടുക്കാര്‍ സൗദി ചാപ്റ്റര്‍ കുടുംബ സംഗമവും ഓണവും ആഘോഷിച്ചു. റിയാദ് ലുലു അല്‍ ശര്‍ഖ് വിശ്രമ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ റിയാദിലെ ചാവക്കാട്ടുകാരും കുടുംബാംഗങ്ങളും പങ്കെടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ട് നിര്‍വഹിച്ച് സുബൈര്‍ കെ പി ഒരുമനയൂര്‍ മത്സര ഇനങ്ങള്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനം റിയാദ് മീഡിയ ഫോറം വൈസ് പ്രസിഡണ്ട് ഷിബു ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത് വഹിച്ചു. ഗ്ലോബല്‍ കണ്‍വീനര്‍ ഷാജഹാന്‍ ചാവക്കാട് ആമുഖ പ്രസംഗം നിര്‍വഹിച്ചു.

Damam, gulf, Jeddah, Riyad

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സെപ്തം. 16 ന്

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 16ന് വെള്ളി ഉച്ചയ്ക്ക് ശേഷം 2:30ന് ഓപ്പണ്‍ ഹൗസ് ആരംഭിക്കുമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. വിജയകരമായി നേരത്തെ ഓപ്പണ്‍ ഹൗസ് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് വീണ്ടും ഓപ്പണ്‍ ഹൗസ് നടത്തുന്നത്. കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലത്തിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

Damam, gulf, Jeddah, Riyad

അന്‍സിബ, സുരഭി, സ്റ്റീഫന്‍, രഞ്ജിനി, സയനോര ഉള്‍പ്പെടെ ഒരു ഡസന്‍ കലാകാരന്‍മാര്‍ റിയാദില്‍

റിയാദ്: കൊവിഡാനന്തരം സൗദി അറേബ്യയിലെ സാംസ്‌കാരിക രംഗം വീണ്ടും സജീവമാകുന്നു. സിനിമാ താരങ്ങളും പിന്നണി ഗായകരും ഉള്‍പ്പെടെ ഒരു ഡസനിലധികം കേരളത്തില്‍ നിന്നുളള കലാകാരന്‍മാര്‍ സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ റിയാദില്‍ കലാവിരുന്നൊരുക്കും. വിവിധ പ്രവാസി കൂട്ടായ്മകളാണ് സംഘാടകര്‍. സെപ്തംബര്‍ 16ന് സൗദി കലാസംഘ നടത്തുന്ന റിയാദ് ബീറ്റ്‌സ് പരിപാടിയില്‍ ചലചിത്ര താരം അന്‍സിബ ഹസന്‍ പങ്കെടുക്കും. സെപ്തംബര്‍ 23ന് ബ്രൗണ്‍ ബാന്റ് ഈവന്റ്‌സ് ഒരുക്കുന്ന സ്റ്റീഫന്‍ ലൈവ് ഷോയില്‍ സ്റ്റീഫന്‍ ദേവസ്യ ഉള്‍പ്പെടെ പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും.

Damam, gulf, Jeddah, Riyad

ദിരിയ സന്ദര്‍ശിച്ച് വിദേശകാര്യ മന്ത്രി

റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ സൗദിയിലെ പുരാതന നഗരി ദിരിയ സന്ദര്‍ശിച്ചു. ത്രിദിന ഔദ്യോഗിക സന്ദര്‍ശനത്തിന് സൗദിയിലെത്തിയതാണ് മന്ത്രി. ദിരിയ ഗേറ്റ് ഡെവലപ്‌മെന്റ് അതോറിറ്റി പ്രോജക്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേഷ്ടാവ് അബ്ദുല്ല അല്‍ ഗാനേം മന്ത്രയ്െ സ്വീകരിച്ചു. പദ്ധതിയെ സംബന്ധിച്ചും നവീകരണങ്ങളുടെ വിശദാംശങ്ങളും ഡിജിഡിഎ ഉദ്യോഗസ്ഥര്‍ മന്ത്രിയുമായി പങ്കുവെച്ചു. ഇന്ത്യന്‍ എംബസി, ദിരിയ അതോറിറ്റി എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം സാല്‍വ പാലസ്, അദ്ദിരിയ ഗാലറി, ത്രീ ഡി മാപ്പിംഗ് ഷോ എന്നിവിടങ്ങളിലും

Damam, gulf, Jeddah, Riyad

ലോകകപ്പ്: ഓഫറുമായി സൗദിയ

റിയാദ്: ലോകകപ്പ് ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഖത്തറിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി സൗദി ദേശീയ വിമാന കമ്പനി സൗദിയ അറിയിച്ചു. രാജ്യത്തെ വിനോദ സഞ്ചാര മേഖലക്ക് സഹായകമാകുന്ന രീതിയില്‍ റിയാദ്, ജിദ്ദ, ദമാം വിമാനത്താവളങ്ങള്‍ വഴി ദോഹയില്‍ എത്തിച്ചേരാന്‍ കഴിയുന്ന വിധം ആകര്‍ഷക പാക്കേജുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ലോകകപ്പ് സര്‍വീസിന് മുന്നോടിയായി ഖത്തര്‍ എയര്‍വേയ്‌സും സൗദി എയര്‍ലൈന്‍സും കരാര്‍ ഒപ്പുവെച്ചിരുന്നു. നാലു ഭൂഖണ്ഡങ്ങളിലെ 100 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്. 144 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

Damam, gulf, Jeddah, Riyad

ഉക്രൈന്‍: സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജയശങ്കര്‍

റിയാദ്: പഠനം മുടങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉക്രൈന്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് നേടുന്നതിന് എംബസിയുടെ സഹായം ഉറപ്പുവരുത്തുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍. റിയാദ് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഉക്രൈനിലെ ഇന്ത്യന്‍ എംബസി സജീവമാണ്. സര്‍ട്ടിഫിക്കേറ്റുകളും ഇതര രേഖകളും ലഭ്യമാക്കാന്‍ എംബസി ഇടപെടും. പഠനം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സഹായവും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് 70 ലക്ഷം ഇന്ത്യക്കാരെയാണ് വന്ദേ

Scroll to Top