സൗദിയില്‍ ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ
റിയാദ്: സൗദി ചങ്ങരംകുളം വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളുടെ സംഗമ കേന്ദ്രമായ ചങ്ങരംകുളം പ്രദേശത്തുളള നന്നംമുക്ക്, ആലംകോട് എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ സൗദിഅറേബ്യയിലെ പ്രവാസികളെ ഉള്‍പ്പെടുത്തിയാണ് കൂട്ടായ്മ രൂപീകരിച്ചത്. കൊവിഡ് മഹാമാരിയുടെ പിടിയില്‍ പ്രയാസം അനുഭവിക്കുമ്പോള്‍ ദുരിതം നേരിടുന്ന പ്രവാസികള്‍ക്ക് കൈതാങ്ങാകാനാണ് കൂട്ടായ്മക്ക് രൂപം നല്‍കിയത്. അതോടൊപ്പം നാട്ടുകാരെ പരസ്പരം അറിയാനും പരിചപ്പെടാനും വിവരങ്ങള്‍ കൈമാറാനുമാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലുളള ചങ്ങരംകുളം നിവാസികളുടെ കൂട്ടായ്മ നിലവിലുണ്ട്. എന്നാല്‍ സൗദിയില്‍ ആദ്യമായാണ് ഇങ്ങിനെ […]








