പ്രവാസികള്‍ക്ക് ആശ്വാസമായി റിയാദ് കെ.എം.സി.സി
റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സൗദി അറേബ്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മുലം പ്രയാസപ്പെടുന്ന പ്രവാസികള്‍ക്ക് ആശ്വാസ പദ്ധതിയുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി. കര്‍ഫ്യൂ, യാത്രാ വിലക്ക് തുടങ്ങിയ നിയന്ത്രങ്ങള്‍ക്കിടയില്‍ ജോലിയും വരുമാനവുമില്ലാത്ത സ്ഥിതി വിശേഷം സംജാതമായിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളിലും കുടുംബമായി താമസിക്കുന്നവരും നിത്യ ചെലവിന് പ്രയാസപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. ഇവരില്‍ അര്‍ഹതപ്പെട്ടവരെ കണ്ടെത്തി രണ്ടാഴ്ചത്തെ ഭക്ഷ്യ വസ്തുക്കളൂം മരുന്നും വിതരണം ചെയ്യും. കോവിഡ് 19 റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വിവിധ […]













