Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
Damam, gulf, Jeddah, Riyad

കോവിഡ് ബോധവല്‍ക്കരണവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍

റിയാദ്: കോവിഡ് 19 വ്യാപകമാവുന്നതിന്റെ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കൗണ്‍സിലിന്റെ ബോധവത്ക്കരണ കാമ്പയിന്‍. ആരോഗ്യ മന്ത്രാലയം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച കൊറോണ ബോധവത്കരണ ലഘുലേഘ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. സൂപ്പര്‍ മാര്‍ക്കറ്റ്, ന്യൂ സനയ്യ ഏരിയയിലെ കമ്പനി ഗയ്റ്റുകള്‍, ചുവരുകള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള പൊതുഇടങ്ങളിലും ബോധവത്ക്കരണ പോസ്റ്റര്‍ പതിച്ചു. ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ കൂട്ടമായി വിവിധ കളികളില്‍ ഏര്‍പ്പെടുന്ന അവസ്ഥ […]

Damam, gulf, Jeddah, Riyad

ഖത്തീഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ആശ്വാസമെന്ന് ആരോഗ്യ മന്ത്രാലയം

ദമ്മാം: സൗദിയില്‍ ആദ്യം കൊവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്ത കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ പുതിയ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കര്‍ശനമായ മുന്‍കരുതല്‍ നടപടികളെത്തുടര്‍ന്നാണ് വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിഞ്ഞത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഖത്തീഫ് നഗരം അടക്കുകയും ഈ പ്രദേശത്തേക്കുളള ഗതാഗതത്തിന് നിയന്ത്രംം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇറാന്‍ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ സൗദി പൗരന്‍മാര്‍ക്കാണ് ഇവിടെ രോഗബാധ ഉണ്ടായത്. നാല് പുതിയ കേസുകള്‍ മാത്രമാണ് ഖത്തീഫില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും

Damam, gulf, Jeddah, Riyad

സൗദിയില്‍ ദിവസവും രാത്രി 11 മണിക്കൂര്‍ കര്‍ഫ്യൂ; ഇന്നു മുതല്‍ 21 ദിവസം

നൗഫല്‍ പാലക്കാടന്‍ റിയാദ്: കൊറോണയെ പ്രതിരോധിക്കാന്‍ സൗദിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 മുതല്‍ 21 ദിവസത്തേക്ക് വൈകുന്നേരം ഏഴ് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യു നടപ്പിലാക്കാന്‍ സല്‍മാന്‍ രാജാവിന്റെ ഉത്തരവിട്ടത്. ഈ സമയം ആളുകള്‍ പുറത്തിറങ്ങരുത്. അവശ്യ സര്‍വീസ് ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിടും. ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കൊഴികെ വ്യക്തികളുടെ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. എന്നാല്‍ ആരോഗ്യ മേഖല, സുരക്ഷാ വിഭാഗം, സൈന്യം, മാധ്യമങ്ങള്‍ തുടങ്ങിയ വകുപ്പുകളെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കി. കോവിഡ് വൈറസ് പടരാതിരിക്കാന്‍

Damam, gulf, Jeddah, Riyad

സൗദിയില കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മികച്ചത്; ആശങ്ക ഒഴിയുമ്പോള്‍ സിബിഎസ്ഇ പരീക്ഷ: ഇന്ത്യന്‍ അംബാസഡര്‍

റിയാദ്: സൗദിയില്‍ നടപ്പിലാക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. ഭരണാധികാരി സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യയു നന്ദി അംബാസഡര്‍ അറിയിച്ചു. സൗദിയുടെ ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തിനുളള സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യക്കാരെ സഹായിക്കുന്നതിന് എംബസി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ +966 546103992, വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം ടേള്‍ഫ്രീ നമ്പര്‍ 1800118797, +91 11 23012113,

Damam, gulf, Jeddah, Riyad

ഭക്ഷ്യ ക്ഷാമമില്ല; പ്രതിദിനം 1.5 കോടി മുട്ടയും 7.5 കോടി ലിറ്റര്‍ പാലും ഉല്‍പാദിപ്പിച്ച് സൗദി

റിയാദ്: രാജ്യത്ത് ഭക്ഷ്യ ലഭ്യതയിലും വിതരണത്തിലും കുറവു വന്നിട്ടില്ലെന്ന് പരിസ്ഥിതി, ജലം, കൃഷി വകുപ്പ് മന്ത്രാലയം അറിയിച്ചു. എല്ലാ ഭക്ഷ്യപദാര്‍ത്ഥങ്ങളും ആവശ്യത്തിന് സ്‌റ്റോക്കുണ്ട്. പഴം, പച്ചക്കറി എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രതിദിനം 15 മില്യണ്‍ മുട്ടകളും 7.5 മില്ല്യണ്‍ ലിറ്റര്‍ പാലും രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 330 കോടി ടണ്ണിലധികം ഗോതമ്പ് ശേഖരമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, രണ്ടു ദിവസത്തിനിടെ 200 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കിയതായി സൗദി കസ്റ്റംസ്. രാജ്യത്തെ പോര്‍ട്ടുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും

Damam, gulf, Jeddah, Riyad

സൗദിയില്‍ ഇന്ന് പുതിയ 119 കോവിഡ് കേസുകള്‍: പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം

നൗഫല്‍ പാലക്കാടന്‍ റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയ 119 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ 72, റിയാദില്‍ 34, ഖത്തീഫില്‍ 4,അല്‍ ഹസയില്‍ 3, അല്‍ ഖൊബാറില്‍ മൂന്ന്, ദഹ്‌റാന്‍ ദമ്മാം എന്നിവിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ്പുതിയ കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 511 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പതിനാറ് പേര്‍ക്ക് രോഗം ദേദമായതായി മന്ത്രാലയം വക്താവ് ഇന്നലെ അറിയിച്ചിരുന്നു. അതിനിടെ കോവിഡ്

Damam, gulf, Jeddah, Riyad

ലെവി ഇല്ല; മൂന്നു മാസം സൗജന്യ ഇഖാമ

നൗഫല്‍ പാലക്കാടന്‍ റിയാദ്: കോവിഡ് വൈറസ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ രാജ്യത്തെ തൊഴിലുടമകള്‍ക്ക് പ്രഖ്യാപിച്ച സഹായം പ്രാബല്യത്തില്‍ വന്നു. കാലാവധി കഴിഞ്ഞ ഇഖാമ പുതുക്കുന്നവര്‍ക്ക് മൂന്നു മാസം ഫീസുകള്‍ ഈടാക്കാതെ പുതുക്കി നല്‍കും. 2020 ജൂണ്‍ 20ന് മുമ്പ് ഇഖാമ കാലാവധി കഴിയുന്നവര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കുമ്പോള്‍ 15 മാസം കലാവധി ലഭിക്കും. മൂന്നു മാസം ലെവി, ഇഖാമ ഫീസ് എന്നിവ സൗജന്യം ലഭിക്കുന്നതാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം. പുതിയ സാഹചര്യത്തില്‍ റീ എന്‍ട്രി അടിച്ചു നാട്ടില്‍

Damam, gulf, Jeddah, Riyad

സാംസ്‌കാരിക പരിപാടികള്‍ മാറ്റിവെച്ച് റിയാദിലെ പ്രവാസി കൂട്ടായ്മകള്‍

റിയാദ്: കൊവിഡ് വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു ഡസനിലധികം സാംസ്‌കാരിക പരിപാടികള്‍ പ്രവാസി കൂട്ടായ്മകള്‍ മാറ്റി വെച്ചു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിയാദില്‍ നടത്തുമെന്ന് പ്രഖ്യാപിച്ച പരിപാടികളാണ് മാറ്റി വെച്ചത്. കേരളത്തില്‍ നിന്നു നിരവധി കാലാകാരന്‍മാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന അറേബ്യന്‍ ഡ്രൈവേഴ്‌സ് രണ്ടാം വാര്‍ഷികം നടന്നില്ല. മാര്‍ച്ച് 20ന് ബത്ഹ അപ്പോളൊ ഡിമോറയില്‍ നടത്താന്‍ തീരുമാനിച്ച ‘മൊയ്തുക്കയോടൊപ്പം അല്‍പനേരം’ പരിപാടിയും മാറ്റി. പ്രവാസി മലയാളി ഫെഡറേഷന്‍ മാര്‍ച്ച് 27ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്രാമോത്സവം മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു.

Damam, gulf, Jeddah

ആല്‍ഫ സാനിറ്റൈസര്‍ വിപണിയില്‍ നിന്നു പിന്‍വലിച്ചു

റിയാദ്: ഗുണനിലവാരം കുറഞ്ഞ സിനിറ്റൈസറുകള്‍ ഉപയോഗിക്കരുതെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) മുന്നറിയിപ്പ് നല്‍കി. മോഡേണ്‍ കെമിക്കല്‍സ് ഫാക്ടറി നിര്‍മ്മിക്കുന്ന ആല്‍ഫ ഇന്‍സ്റ്റന്റ് ഹാന്‍ഡ് സാനിറ്റൈസര്‍ ജെല്‍ ഉപയോഗിക്കുരുതെന്നും അതോറിറ്റി അറിയിച്ചു. ആല്‍ഫ സാനിറ്റൈസറിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും എസ്എഫ്ഡിഎ പ്രസ്താവനയില്‍ അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഉല്‍പ്പന്നത്തിന്റെ സുരക്ഷ, ഗുണനിലവാരം എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വിപണിയില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആല്‍ഫ സാനിറ്റൈസറില്‍ ഉയര്‍ന്ന അളവില്‍

Damam, gulf, Jeddah, Riyad

കൊവിഡ് പ്രതിരോധം: സൗദിയുടേത് ഐതിഹാസിക ഒരുക്കങ്ങള്‍.

നൗഫല്‍ പാലക്കാടന്‍. റിയാദ്: കൊവിഡ് 19 വൈറസ് പ്രതിരോധത്തിന് അതീവ സൂക്ഷമതയോടെയാണ് സൗദിയുടെ നീക്കങ്ങള്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മനുഷ്യസാധ്യമായ മുഴുവന്‍ തയ്യാറെടുപ്പുകളും ഒരുക്കി കഴിഞ്ഞു. കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുമ്പു തന്നെ പ്രത്യേക ആശുപത്രികളും ഐസൊലേഷന്‍ സംവിധാനങ്ങളും ഒരുക്കി. രാജ്യത്തുടനീളം എയര്‍പോര്‍ട്ടുകളില്‍ തെര്‍മല്‍ ഇമേജിങ് ക്യാമറകള്‍ സ്ഥാപിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ആശുപത്രികളിലും പോളിക്ലിനിക്കുകളിലും പരിശോധന ശക്തമാക്കി. പൊതു ശുചിത്വം ഉറപ്പ് വരുത്താന്‍ മുനിസിപ്പാലിറ്റി 24 മണിക്കൂറും പരിശോധന

Damam, gulf, Jeddah, Riyad

സൗദിയില്‍ രോഗമുക്തി നേടിയത് 16 പേര്‍; 392 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: കൊവിഡ് സ്ഥിരീകരിച്ചവരില്‍ 8 പേരുടെ രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 16 ആയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. കൊവിഡ് സംശയിക്കുന്ന 22,000 ആളുകളുടെ പരിശോധനാ ഫലങ്ങകള്‍ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. പകര്‍ച്ചവ്യാധിക്കെതിരെ മുഴുവന്‍ ജനങ്ങളും ഒരുമിച്ച് പ്രതിരോു പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. ഒത്തുചേരലുകളാണ് വൈറസ് വ്യാപനത്തിന് കാരണം. അതുകൊണ്ടുതന്നെ വീടുകളിലും ഫ്‌ളാറ്റുകളിലും ഒത്തുചേരലുന്നതു പോലും അപകടകരമാണെന്ന് അദ്ദേഹം പറഞ്ഞു. വളരെ ചെറിയ

Damam, gulf, Jeddah, Riyad

പുതിയ കൊവിഡ് ബാധിതര്‍ 48; സൗദിയില്‍ വൈറസ് ബാധിതരുടെ എണ്ണം 392

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 392 ആയി ഉയര്‍ന്നു. മാര്‍ച്ച് 21ന് 48 പേര്‍ക്ക് പുതുതായി വൈറസ് സ്ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവന്‍ ശേഷിയും കൊവിഡിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം റഞ്ഞു.

Damam, gulf, Jeddah

മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം

റിയാദ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഉല്‍പ്പന്നളുടെ കയറ്റുമതിയില്‍ സൗദി കസ്റ്റംസ് നിയന്ത്രണം ഏര്‍പ്പെടുത്തി. മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മന്ത്രിസഭയുടെ ശുപാര്‍ശയെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. വൈറസ് ബാധ കണ്ടെത്തുന്നതിനോ തടയുന്നതിനോ ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, സംരക്ഷണ വസ്ത്രങ്ങള്‍, മെഡിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍, ശരീരം മുഴുവനും സംരക്ഷിക്കുന്ന മെഡിക്കല്‍ സ്യൂട്ടുകള്‍ എന്നിവ കയറ്റുമതി

Damam, gulf, Jeddah, Riyad

മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് പിന്തുണ നല്‍കും: മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ്

റിയാദ്: സൗദിയില്‍ കൊവിഡ് വൈറസിനെ നേരിടാന്‍ ആവശ്യമായ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ക്ക് മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് വ്യവസായ, ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു. റിയാദ് സെക്കന്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം നേരിടുകയും ചരക്കു ഗതാഗതം താറുമാറാവുകയും ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ മുഴുവന്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കാന്‍ രാജ്യത്തെ ഫാക്ടറികള്‍ക്ക് ശേഷയുണ്ടെന്ന് മന്ത്രി ബന്ദര്‍ അല്‍ ഖുറൈഫ് പറഞ്ഞു.

Scroll to Top