Sauditimesonline

watches

Jeddah

Damam, gulf, Jeddah, Riyad

ഋഷിരാജ് സിംഗ് ഡിസംബര്‍ 27ന് റിയാദില്‍

റിയാദ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ വാര്‍ഷികാഘോഷം ഡിസംബര്‍ 27, 28 തീയതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിജിപി ഡോ. ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരിക്കും. 27ന് വൈകുന്നേരം 5.30ന് എക്‌സിറ്റ് 18ലെ നോഫ ഓഡിറ്റോറിയത്തില്‍ സാംസ്‌കാരിക സമ്മേളനം നടക്കും. ‘കേരളീയം 2020’ സുവനീര്‍ പ്രകാശനം, ഗായകന്‍ നിസാം അലി നേതൃത്വം നല്‍കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങള്‍, മൈം, മിമിക്‌സ്, മാജിക് ഷോ എന്നിവ അരങ്ങേറും. 28ന് രാവിലെ 9.30ന് ബത്ഹ അപ്പോളൊ ഡിമോറ ഓഡിറ്റോറിയത്തില്‍ ഡോ. ഋഷിരാജ് സിംഗുമായി […]

Damam, gulf, Jeddah, Riyad

സിറ്റി ഫ്‌ളവര്‍ അല്‍ ഖര്‍ജ് ശാഖ ഉദ്ഘാടനം ഡിസംബര്‍ 11ന്

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ അല്‍ ഖര്‍ജ് ശാഖ ഡിസംബര്‍ 11ന് വൈകുന്നേരം 5.30ന് പ്രവര്‍ത്തനം ആരംഭിക്കും. കിംഗ് സൗദ് റോഡില്‍ ഇരു നിലകളിലായി 16,500 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഡിപ്പാര്‍ട്‌മെന്റ് സ്‌റ്റോര്‍ സജ്ജീകരിച്ചിട്ടുളളതെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടന ദിവസം ആകര്‍ഷകമായ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്റെ പര്‍ചേസ് വൗചര്‍ സൗജന്യമായി ലഭിക്കും. 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കും 50 റിയാലിന്റെ വൗചര്‍

Damam, gulf, Jeddah

മലയാളം മിഷന്‍ റിയാദ് മേഖല ഉദ്ഘാടനം ഡിസംബര്‍ 13ന്

നിഖില സമീര്‍ റിയാദ്: മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ റിയാദിലേക്കും വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മേഖലാ തല ഉദ്ഘാടനം ഡിസംബര്‍ 13ന് നടക്കും. വൈകുന്നേരം 6ന് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി മലയാളം മിഷന്‍ ദമാം മേഖല കോ ഓര്‍ഡിനേറ്റര്‍ ഷാഹിദ ഷാനവാസ് ഉദ്ഘാടനം ചെയ്യും. ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതിയാണ് മലയാളം മിഷന്‍. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്നതാണ് ലക്ഷ്യം. മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ്

Damam, gulf, Jeddah, Riyad

മീഡിയ അക്കാദമി ഫോട്ടോഗ്രാഫി മത്സരം: പ്രവാസികള്‍ക്ക് അവസരം

നൗഫല്‍ പാലക്കാടന്‍ റിയാദ്: ലോക കേരളസഭ രണ്ടാമത് സമ്മേളനത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമി രാജ്യാന്തര ഫോട്ടോ ഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. മലയാളിയുടെ പ്രവാസി ജീവിതം ആസ്പദമാക്കിയുളള അപൂര്‍വ്വ രേഖകളും ചിത്രങ്ങളും കൈവശമുളളവര്‍ക്ക് പ്രദര്‍ശിപ്പിക്കാന്‍ അവസരവും ലഭിക്കും. സ്വദേശത്തേയും വിദേശത്തെയും പഴയകാല ചിത്രങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, സുവനീറുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍, രേഖകള്‍, കുറിപ്പുകള്‍, യാത്രാ രേഖകള്‍, തപാല്‍ മുദ്രകള്‍ എന്നിവ കൈവശമുളളവര്‍ക്ക് നേരിട്ടോ തപാലിലോ ഇമെയിലിലോ അയയ്ക്കാം. പ്രദര്‍ശിപ്പിക്കുന്ന രേഖകള്‍, ചിത്രങ്ങള്‍ എന്നിവക്കൊപ്പം സമ്പാദകരുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഫോട്ടോകള്‍

Damam, gulf, Jeddah, Riyad

പ്രൊഫഷന്‍ രജിസ്‌ട്രേഷന് സര്‍ട്ടിഫിക്കറ്റില്ല; ഇഖാമ പുതുക്കാന്‍ കഴിയാതെ മലയാളികള്‍ ഉള്‍പ്പടെ പ്രതിസന്ധിയില്‍

നൗഫല്‍ പാലക്കാടന്‍ റിയാദ്: താമസാനുമതി രേഖയായ ഇഖാമ പുതുക്കുന്നതിന് പ്രൊഫഷന്‍ അനുസരിച്ചുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ പ്രതിസന്ധിയില്‍. ജോലി ചെയ്യുന്ന കമ്പനികള്‍ ഇഖാമ പുതുക്കുന്നതിന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കി. കാലാവധി അവസാനിക്കുന്നതിന് മുമ്പ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തപക്ഷം തൊഴിലാളികളുടെ ഇഖാമ പുതുക്കാന്‍ കഴിയില്ല. ഇഖാമ പുതുക്കാതെ തൊഴിലെടുക്കുന്നത് നിയമ ലംഘനമാണ്. കാലാവധി കഴിഞ്ഞ ഇഖാമയുളളവര്‍ ജോലി ചെയ്താല്‍ തൊഴിലുടമക്ക് പിഴ ചുമത്തും. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി തടയുകയും ചെയ്യും.

Damam, gulf, Jeddah, Riyad

‘ഇഡിയറ്റ് സിണ്ട്രോം’ ജാഗ്രത പാലിക്കണമെന്ന് ഡോ. മുഹമ്മദ് ലബ്ബ

റിയാദ്: നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചികിത്സാവിധികളും ഒറ്റമൂലികളും അന്ധമായി പിന്തുടരുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സഫാമക്കാ പോളിക്‌ളിനിക്കിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ.മുഹമ്മദ് ലബ്ബ പറഞ്ഞു. വ്യാജ ചികിത്സാ പ്രചാരകര്‍ ഇഡിയറ്റ് സിണ്ട്രോം വക്താക്കളാണെന്നും അദ്ദേഹം പറഞ്ഞു. കേളി കലാ സാംസ്‌കാരിക വേദിയുടെ പത്തൊന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ആധുനിക ജീവിത ശൈലിയും രോഗങ്ങളും’എന്ന വിഷയത്തില്‍ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ ബദിയ ഏരിയ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആധുനിക ഭക്ഷണരീതികളും അതിന്റെ ദൂഷ്യവശങ്ങളും’ എന്ന വിഷയം രജീഷ

Damam, gulf, Jeddah, Riyad

വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നത് സമഗ്ര വ്യക്തിത്വം: റഫീഖ് കൊടിയത്തൂര്‍

റിയാദ്: ജീവിതവഴിയില്‍ നേരിടുന്ന പ്രതിസന്ധികളില്‍ തളരാതെ ജീവിത വിജയം നേടാനുളള ഇച്ഛാശക്തി വിദ്യാര്‍ഥികള്‍ നേടിയെടുക്കണമെന്ന് കേരള സര്‍ക്കാര്‍ പാഠപുസ്തക സമിതി അംഗവും കെഎന്‍എം പാഠപുസ്തക സമിതി ജനറല്‍ കണ്‍വീനറുമായ റഫീഖ് കൊടിയത്തൂര്‍ പറഞ്ഞു. പഠനകാലത്തെ പോരാട്ടവീര്യം സമഗ്ര വ്യക്തിത്വം ആര്‍ജ്ജിക്കുന്നതിന് ഉപയോഗപ്പെടുത്തണം. ജീവിതയാഥാര്‍ഥ്യങ്ങളില്‍ ഉള്‍ക്കാഴ്ച പകരാനും സാധിക്കണം. അപ്പോള്‍ മാത്രമാണ് വിദ്യാഭ്യാസം പൂര്‍ണ്ണമാവുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്‌റസ സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സലഫി മദ്‌റസ ബ്രോഷര്‍, അറബിക് കയ്യെഴുത്തു പരിശീലന സഹായി

Damam, gulf, Jeddah, Riyad

പൊളളലേറ്റ് മരിച്ച ആലപ്പുഴ സ്വദേശിയുടെ മൃതദേഹം വെളളിയാഴ്ച സംസ്‌കരിക്കും

റിയാദ്: പൊളളലേറ്റ് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഡിസംബര്‍ 6ന് റിയാദില്‍ സംസ്‌കരിക്കും. ആലപ്പുഴ ലജനത്ത് വാര്‍ഡില്‍ ഹംസകുട്ടി സത്താര്‍ (47) ന്റെ മൃതദേഹമാണ് മന്‍സൂരിയ ഖബര്‍ സ്ഥാനില്‍ സംസ്‌കരിക്കുന്നത്.ഒക്‌ടോബര്‍ 16ന് താമസ സ്ഥലത്താണ് ഹംസകുട്ടി സത്താറിന് പൊളളലേറ്റത്. ന്യൂ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുളള അല്‍മ ഗഌസ് ആന്റ് അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹപ്രവര്‍ത്തകനായ മലയാളിയും പൊളളലേറ്റു മരിച്ചിരുന്നു. സംഭവത്തില്‍ അസ്വഭാവികത കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരുകയായിരുന്നു. അഗ്‌നിബാധക്ക് കാരണക്കാരനായ തിരുവനന്തപുരം സ്വദേശി

Damam, gulf, Jeddah, Riyad

അഹമ്മദിനും മുഹമ്മദിനും ഇനി രണ്ട് തൊട്ടില്‍

റിയാദ്: സൗദിയില്‍ ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ലിബിയന്‍ സയാമീസ് ഇരട്ടകള്‍ക്ക് ഇനി രണ്ടു തൊട്ടിലില്‍ ഉറങ്ങാം. വിജയകരമായി ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നുകളെ 21 ദിവസത്തിനു ശേഷം ഐ സി യുവില്‍ നിന്നു മാറ്റി. നിലവിലെ ആരോഗ്യ നില തൃപ്തികരമാണ്. ഈ സാഹചര്യത്തിലാണ് ഇരട്ടകളെ വാര്‍ഡിലേക്ക് മാറ്റിയതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രികൂടിയായ ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. സയാമീസ് ഇരട്ടകളായ അഹമദ്, മുഹമ്മദ് എന്നിവരെ കഴിഞ്ഞ മാസം 14ന് ആണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ

Damam, gulf, Jeddah, Riyad

‘സൗദിയ’ കുറഞ്ഞ ക്ലാസില്‍ സൗജന്യ ബഗേജ് 23 കിലോ; നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് ബാധകമല്ല

റിയാദ്: സൗദി എയര്‍ലൈന്‍സിന്റെ നിരക്കു കുറഞ്ഞ ക്ലാസുകളില്‍ 23 കിലോഗ്രാമിന്റെ ഒരു ലഗേജ് മാത്രമേ അനുവദിക്കുകയുളളൂവെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 23 കിലോഗ്രാമിന്റെ രണ്ട് ലഗേജ് സൗജന്യമായി അനുവദിച്ചിരുന്നു. അടിസ്ഥാന ക്ലാസുകളില്‍ പെട്ട വി, എന്‍, ടി എന്നിവയിലാണ് സൗജന്യമായി അനുവദിക്കുന്ന ലഗേജിന്റെ പരിധി 23 കിലോഗ്രാമായി ചുരുക്കിയത്. 23 കിലോയുടെ ഒറ്റ ലേഗജ് ആയിരിക്കണമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യ ഉള്‍പ്പെടെ ഇന്റര്‍നാഷണല്‍ സെക്ടറില്‍ ഇന്നലെ മുതല്‍ ലേഗജിന്റെ പരിധി പ്രാബല്യത്തില്‍ വന്നു. അതേസമയം, കുറഞ്ഞ

Damam, gulf, Jeddah, Riyad

ആടുജീവിതത്തില്‍ നിന്നു മോചനം: അന്‍ഷാദ് നാളെ നാട്ടിലേക്ക് മടങ്ങും

റിയാദ്: രണ്ടു വര്‍ഷം നീണ്ട ആടുജീവിതത്തിനൊടുവില്‍ അമ്പലപ്പുഴ കാക്കാഴം പുതുവല്‍ അന്‍ഷാദ് നാളെ നാട്ടിലേക്ക് മടങ്ങും. 2017ഒക്ടോബര്‍18ന് ഹൗസ് െ്രെഡവര്‍ വിസയിലെത്തിയ അന്‍ഷാദിന് ടീ ബോയിയുടെ ജോലി എന്നാണ് ഏജന്റ് വിശ്വസിപ്പിച്ചത്. എന്നാല്‍ മരുഭൂമിയില്‍ ഒട്ടകത്തെ മേയ്ക്കാനായിരുന്നു വിധി. റിയാദില്‍ നിന്നു 350കിലോമീറ്റര്‍ അകലെ സാജിറിലെ മരുഭൂമിയിലായിരുന്നു ഒട്ടകക്കൂട്ടങ്ങള്‍ക്കൊപ്പം അന്‍ഷാദിന്റെ ദുരിത ജീവിതം. ശുദ്ധജലമോ ഭക്ഷണമോ ലഭിച്ചില്ല. സ്‌പോണ്‍സറുടെ മര്‍ദ്ദനത്തിനും ഇരയായി. പൂര്‍ണ ആരോഗ്യവാനായിരുന്ന അന്‍ഷാദ് രണ്ടു വര്‍ഷത്തിനിടെ 23 കിലോ ഭാരം കുറഞ്ഞു. മരുഭൂമിയിലുളള സുഡാനികളും

Damam, gulf, Jeddah, Riyad

“നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക” കെഎംസിസി പ്രചാരണ സമ്മേളനം ഡിസംബര്‍ 6ന്

റിയാദ്: നേരിനായി സംഘടിക്കുക, നീതിക്കായി പോരാടുക എന്ന പ്രമേയത്തില്‍ സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥം റിയാദ് മലപ്പുറം ജില്ല കെഎംസിസി റിയാദില്‍ പ്രചാരണ സമ്മേളനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 വെള്ളി രാത്രി 7:30ന് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് സംഘാടകര്‍ അറിയിച്ചു. മുസ്ലിം ലീഗിന്റെയും കെഎംസിസിയുടെയും നേതാക്കള്‍ പങ്കെടുക്കുമെന്ന് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഷരീഫ് അരീക്കോട്, ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട എന്നിവര്‍ അറിയിച്ചു. സൗദി കെഎംസിസി ദേശീയ സമിതി ആവിഷ്‌ക്കരിച്ച സാമൂഹ്യ

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷ് വെള്ളിയാഴ്ച്ച റിയാദില്‍

റിയാദ്: വളര്‍ന്നുവരുന്ന സംഗീത പ്രതിഭ വൈഷ്ണവ് ഗിരീഷിന്റെ സ്വരമാധുരി ആസ്വാദിക്കാന്‍ റിയാദില്‍ അവസരം ഒരുക്കുന്നു. റിയാദ് ടാക്കീസ്, കെ സെവന്‍ സ്റ്റുഡിയോ, എഫ് സിക്‌സ് മീഡിയ എന്നിവ സംയുക്തമായാണ് സംഗീത വിരുന്ന് ഒരുക്കിയിട്ടുളളത്. ‘ഐസോണിക് മ്യൂസിക് ഐഡൊള്‍ 2019’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാിെ ഡിസംബര്‍ 6ന് വെള്ളി വൈകീട്ട് 7ന് എക്‌സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഇന്ത്യന്‍ ഐഡോള്‍ റിയാലിറ്റി ഷോയിലെ മികച്ച പ്രകടനത്തോടെയാണ് വൈഷ്ണവ് സംഗീത ലോകത്ത് ശ്രദ്ധനേടുന്നത്. സൗദി പൗരന്‍

Damam, gulf, Jeddah, Riyad

റിയാദില്‍ മാധ്യമ സമ്മേളനം സമാപിച്ചു; മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മന്ത്രി

റിയാദ്: ദ്വിദിന മാധ്യമ സമ്മേളനം റിയാദില്‍ സമാപിച്ചു. ‘മാധ്യമ വ്യവസായം-അവസരങ്ങളും വെല്ലുവിളികളും’ എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്തത്. ദേശീയ, അന്തര്‍ ദേശീയ രംഗത്തെ ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. റിയാദില്‍ മീഡിയാ സിറ്റി സ്ഥാപിക്കുമെന്ന് മീഡിയാ മന്ത്രി തുര്‍ക്കി അല്‍ ശബാന പറഞ്ഞു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും പ്രാദേശിക ടെലിവിഷന്‍ ചാനലുകളും റേഡിയോ സ്‌റ്റേഷനുകളും സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. 32 രാജ്യങ്ങളില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ടെലിവിഷന്‍, അച്ചടി മാധ്യമ രംഗത്തെ വെല്ലുവിളികള്‍

Scroll to Top