തൊഴില്‍ കരാര്‍ ‘ഖിവ’ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം
റിയാദ്: സൗദിയില്‍ സ്വകാര്യ തൊഴില്‍ വിപണിയിലുളള മുഴുവന്‍ ജീവനക്കാരുടെയും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയം. ‘ഖിവ’ ഇ-പ്ലാറ്റ്‌ഫോമിലാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. സേവന-വേതന വ്യവസ്ഥള്‍ വ്യക്തമാക്കിയ തൊഴില്‍ കരാറാണ് ഖിവ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം ഉറപ്പു വരുത്തുന്നതിനും തര്‍ക്കങ്ങളില്‍ നീതിയുക്തമായ പരിഹാരം കാണുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല തൊഴില്‍ സ്ഥിരതക്കും മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തൊഴില്‍ കരാര്‍ രജിസ്റ്റര്‍ […]














