ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം ശക്തിപ്പെടുത്തണം
റിയാദ്: രാജ്യത്തെ ഗ്രസിച്ച വംശീയതക്കും ഫാഷിസത്തിനുമെതിരെ ഭരണഘടനയുടെ മുഖവുര വിഭാവന ചെയ്യുന്ന സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയത്തെ ശക്തിപ്പെടുത്തണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച സെമിനാര്‍ ആഹ്വാനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ‘വംശീയ കാലത്തെ അംബേദ്കറും ഭരണഘടനയും’ എന്ന സെമിനാറില്‍ പ്രവാസി വെല്‍ഫെയര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് വൈസ് പ്രസിഡന്റ് അംജദ് അലി അധ്യക്ഷത വഹിച്ചു. ബത്ഹ ഏരിയ പ്രസിഡന്റ് അഡ്വ. ജമാല്‍ വിഷയമവതരിപ്പിച്ചു. ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ ജാതീയതയെ സംബോധന ചെയ്ത രാഷ്ട്രതന്ത്രജ്ഞനാണ്. സാമ്പത്തിക അസമത്വം, ജാതി […]













