പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു കെഎംസിസി
റിയാദ്: ജോലിയും ശമ്പളവുമില്ലാതെ നിയമ കുരുക്കില്‍ കഴിയുന്ന പ്രവാസികള്‍ക്ക് റിയാദ് മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം കോയാമു ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പതിനാറ് നിയോജക മണ്ഡലം കമ്മിറ്റികള്‍ മുഖേനയാണ് പെരുന്നാള്‍ കിറ്റിന് അര്‍ഹരായ പ്രവാസികളെ കണ്ടെത്തിയത്. പെരുന്നാള്‍ കിറ്റ് വിതരണ ഉല്‍ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബ് […]














