ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പിലാക്കണം
റിയാദ്: ലഹരിക്കെതിരെ ‘സീറോ സഹിഷ്ണുത നയം’ നടപ്പിലാണാമെന്നു അന്താരാഷ്ട്ര ലഹരിവിരുദ്ധ പരിപാടി ‘റിസ’ കേരള മുഖമന്ത്രിക്കും മന്ത്രിമാര്‍ക്കും നിവേദനം സമര്‍പ്പിച്ചു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗം വലിയ സാമൂഹിക വിപത്തായി മാറിയ സാഹചര്യത്തില്‍ ലഹരി നിര്‍മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ നട പടികള്‍ സ്വീകരിക്കണമെന്നു ‘റിസ’ ആവശ്യപ്പെട്ടു. സുബൈര്‍കുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയാണ് റിയാദ് ഇനിഷ്യേറ്റീവ് എഗൈനെസ്റ്റ് സബ്സ്റ്റന്‍സ് അബ്യുസ് കാമ്പയിന്‍ ‘റിസ’. റിയാദ് കേന്ദ്രീകരിച്ച് സൗദിഅറേബ്യയിലെ മയക്കുമരുന്ന് നിയന്ത്രണ […]












