സൗഭാഗ്യങ്ങളായി മാറുന്ന സൗഹൃദ വിരുന്ന്
റിയാദ്: വ്രത ശുദ്ധി സമ്മാനിക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കാന്‍ സഹായിക്കുമെന്ന് ക്ലിക്ക് ഇന്റര്‍നാഷണല്‍ ബിസിനസ്സ് കണ്‍സള്‍ട്ടന്റ് സ്ഥാപകനും സിഇഒയുമായ സഈദ് അലവി. നിഷ്‌കളങ്ക സൗഹൃദവും ഊഷ്മള സാഹോദര്യവും സൃഷ്ടിക്കാന്‍ റമദാനിലെ ഒത്തുചേരലുകള്‍ക്കും വിരുന്നുകള്‍ക്കും കഴിയും. ഇത്തരം സൗന്ദര്യ മുഹൂര്‍ത്തങ്ങളാണു ജീവിത വിജയത്തിലേയ്ക്കു നയിക്കുന്ന സൗഭാഗ്യങ്ങളായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ക്രൗണ്‍ പ്ലാസയില്‍ ഒരുക്കിയ അത്തഴ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഇരുകൈകളും നീട്ടി സൗദിയിലേയ്ക്കു ക്ഷണിക്കുകയാണ് ഭരണാധികാരികള്‍. ആധുനിക സൗദി അറേബ്യയുടെ […]














