റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രാക്കുകള്‍ സജ്ജം; ഡിസം. 15ന് സര്‍വ്വീസ് ആരംഭിക്കും
റിയാദ്: റിയാദ് മെട്രോ റെഡ്, ഗ്രീന്‍ ട്രെയിനുകള്‍ ഡിസംബര്‍ 15 ഞായര്‍ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കിംഗ് അബ്ദുല്ല റോഡിനോട് ചേര്‍ന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീന്‍ ട്രാക്ക് എന്നിവയിലാണ് ട്രെയിന്‍ സര്‍വിസ് ആരംഭിക്കുക. ഇതോടെ റിയാദ് മെട്രോയിലെ നാല് ട്രാക്കുകള്‍ സജീവമാകും. ആറു ട്രാക്കുകളുളള റിയാദ് മെട്രോയില്‍ ബ്ലൂ, യെല്ലോ, പര്‍പ്പിള്‍ ട്രാക്കുകള്‍ ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്കില്‍ ജനുവരി അഞ്ച് മുതല്‍ സര്‍വിസ് ആരംഭിക്കും. […]












