‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം
റിയാദ് : കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബര്‍ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ‘നവകേരളം കേരള ചരിത്രം’ ഓണ്‍ലൈന്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. കേരള ചരിത്രം സംബന്ധിച്ച് നവംബര്‍ 2 ശനി വൈകീട്ട് സൗദി സമയം 5ന് നടക്കും. ലോകത്തെവിടെ നിന്നും പ്രായ, ലിംഗ വ്യത്യാസമില്ലാതെ മത്സരത്തില്‍ പങ്കെടുക്കാം. മത്സരത്തിന് മുമ്പ് ലിങ്ക് വഴി മത്സരത്തില്‍ പങ്കാളികളാകാം. താല്‍പര്യമുളളവര്‍ മൊബൈല്‍ നമ്പരും പേരും ലിങ്കില്‍ കയറി രജിസ്റ്റര്‍ ചെയ്യണമെന്നു സംഘാടകര്‍ അറിയിച്ചു. […]












