പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം
റിയാദ്: പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ (പിപിഎആര്‍) ഓണം ആഘോഷിച്ചു. മലാസിലെ അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ ഓണം പോന്നോണം-2024 എന്ന പേരിലായിരുന്നു ആഘോഷം. വൈവിധ്യമാര്‍ന്ന പരിപാടികളും ജനപങ്കാളിത്തവും ഓണാഘോഷത്തെ ശ്രദ്ധേയമാക്കി. അലി വാരിയത്ത്, നൗഷാദ് പള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ ഓണസദ്യയും കള്‍ച്ചറല്‍ കണ്‍വീനര്‍ സലാം പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ റിയാദ് മേളം ടീമിന്റെ ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ മാവേലി എഴുന്നള്ളത്തും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് മുഹമ്മദാലി മരോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ മുജീബ് […]













