മക്കയിലെത്തിയ മലയാളി തീര്‍ഥാടകര്‍ക്ക് സ്വീകരണം
മക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നു ഈ വര്‍ഷത്തെ ആദ്യ ഹാജിമാരുടെ സംഘം മക്കയിലെത്തി. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ നിന്ന് ഇന്നലെ രാത്രി എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പുറപ്പെട്ട സംഘം പുലര്‍ച്ചയോടെ ജിദ്ദ വിമാനത്താവളത്തിലിറങ്ങി. 86 പുരുഷന്മാരും 80 സ്ത്രീകളും ഉള്‍പ്പെടെ 166 തീര്‍ഥാടകരാണ് ആദ്യ സംഘത്തിലുള്ളത്. പുലര്‍ച്ചെ ജിദ്ദ ഹജ്ജ് ടെര്‍മിനലിലെത്തിയ ഹാജിമാരെ നാല് ബസ്സു കളില്‍ മക്കയിലെത്തിച്ചു. മക്കയിലെ അസീസിയയിലാണ് ഹാജിമാര്‍ക്ക് താമസ സൗകര്യം. തീര്‍ഥാടക സംഘത്തിന് മക്ക കെഎംസിസി ഹജ്ജ് […]














