പുഷ്പങ്ങള്‍ വരകളും വര്‍ണങ്ങളുമാകും; കൂറ്റന്‍ ദേശീയ ദിന ലോഗോ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ലുലു
ജിദ്ദ: സൗദി അറേബ്യയുടെ 94-ാം ദേശീയ ദിനാഘോഷത്തിന് വിപുലമായ തയാറെടുപ്പുമായി ലുലു. ആഘോഷത്തിന്റെ ഭാഗമായി പൂക്കള്‍ കൊണ്ടൊരുക്കിയ സൗദി ദേശീയ ദിന ലോഗോ ലുലു പ്രദര്‍ശിപ്പിക്കും. ഒന്നേകാല്‍ ലക്ഷം പുഷ്പങ്ങള്‍ ഉപയോഗിച്ച് 94 സ്‌ക്വയര്‍ മീറ്ററിലാണ് ദേശീയ ദിന ലോഗോ തയ്യാറാക്കുന്നത്. മക്ക ഗവര്‍ണറേറ്റ്, സൗദി പരിസ്ഥി ജല കൃഷിവകുപ്പ് മന്ത്രാലയം, ജിദ്ദ മുന്‍സിപ്പാലിറ്റിയുമായി സഹകരിച്ചാണ് ലുലു പ്രദര്‍ശനം ഒരുക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ദേശീയ ദിന ലോഗോ പ്രദര്‍ശനമാകും ഇത്. ഗിന്നസ് റോക്കോര്‍ഡിലേക്കും പ്രദര്‍ശനം ഇടം […]














