സൗദി ദേശീയ ദിനം: രക്തം ദാനം ചെയ്ത് കെഎംസിസി
റിയാദ്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി നാലാം ദേശീയ ദിനത്തോടനുബന്ധിച്ച് രക്തദാനം നിര്‍വ്വഹിക്കാന്‍ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വനം. ഇതിന്റെ ഭാഗമായി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നൂറുകണക്കിന് പ്രവര്‍ത്തകരുടെ രക്തം ദാനം ചെയ്തു. റിയാദ് ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റി രക്തബാങ്കിലാണ് രക്തം ദാനം ചെയ്തത്. രാവിലെ എട്ട് മുതല്‍ 4 വരെയായിരുന്നു ക്യാമ്പ്. രക്തബാങ്ക് ഡയറക്ടര്‍ ഡോ. ഖാലിദ് ഇബ്രാഹിം സുബഹി ഉദ്ഘാടനം ചെയ്തു. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി […]














