Sauditimesonline

icf blood
ഐസിഎഫ് ജുബൈല്‍ റീജിയണ്‍ രക്തദാന ക്യാമ്പ്

gulf

saudi

നവോദയ വോളിബോള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8ന്

റിയാദ്: നാലാമത് നവോദയ മാക്‌സ്ലൈന്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റ് ആഗസ്റ്റ് 8, 9 തീയതികളില്‍ നടക്കും. റിയാദ് ബത്ഹയില്‍ സിറ്റിഫഌവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപം ഓപ്പണ്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7.30നാണ് മത്സരം. സൗദി, ഇന്ത്യ, പാകിസ്ഥാന്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ആദ്യദിവസം ടീമുങ്ങളുടെ നോക് ഔട്ട് മത്സരങ്ങള്‍ അരങ്ങേറും. വെള്ളിയാഴ്ച സെമി ഫൈനലും ഫൈനലും നടക്കും. വിജയികള്‍ക്ക് മാക്‌സലൈന്‍ ലോജിസ്റ്റിക്‌സ് നല്‍കുന്ന ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിക്കും. രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് എസ് ടി കാര്‍ഗോ നല്‍കുന്ന ട്രോഫിയും […]

saudi

വയനാട് പുനഃരധിവാസം: കേളി ഒരു കോടി രൂപ സമാഹരിയ്ക്കും

റിയാദ്: വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങാവാന്‍ കേളി കലാസാംസ്‌കാരിക വേദി രംഗത്ത്. കേരള സര്‍ക്കാരിനൊപ്പം കൈകോര്‍ത്ത് സര്‍ക്കാരിന്റെ പുനഃരധിവാസ പദ്ധതിയില്‍ ഭഗവാക്കാകുന്നതിന് കേളി ഒരു കോടി രൂപ സമാഹരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേളിയിലെയും കേളി കുടുംബ വേദിയിലെയും മുഴുവന്‍ അംഗങ്ങളും ഉദ്യമത്തില്‍ പങ്കാളികളാകും. കൂടാതെ റിയാദിലെ പൊതു സമൂഹത്തിനും കേളിയോടൊപ്പം കൈകോര്‍ക്കാന്‍ അവസരം ഒരുക്കും. കേളിയുടെ ‘സ്‌നേഹസ്പര്‍ശം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്.

saudi

വയനാട് ദുരന്തം: സഹായവുമായി എബിസി കാര്‍ഗോ; നൂറുപേര്‍ക്ക് തൊഴില്‍ നല്‍കും

റിയാദ്: കേരളത്തെ നടുക്കിയ വയനാട് ദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി എബിസി കാര്‍ഗോ. നൂറോളംപേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം ദുരിതബാധിത മേഖലയിലേക്കു ആവശ്യസാധനങ്ങള്‍ യുഎഇ, സൗദി എന്നിവിടങ്ങളില്‍ നിന്നു പൂര്‍ണമായും സൗജന്യമായി എത്തിച്ചുനല്കുമെന്നും എബിസി മാനേജ്മന്റ് അറിയിച്ചു. ആയുഷ്‌കാലം സമ്പാദിച്ചത് മുഴുവനും നഷ്ടപെട്ട അവസ്ഥയിലാണ് ഭൂരിഭാഗം ആളുകളും. അത്തരത്തില്‍ കാഴ്ട്ടപ്പെടുന്നവരില്‍ നിന്നു നൂറോളംപേര്‍ക്ക് അവരുടെ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയും അനുസരിച്ചു എബിസി കാര്‍ഗോയുടെ ജിസിസിയിലെ ബ്രാഞ്ചുകളില്‍ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് +971 56 506

saudi

വയനാട് ദുരന്തം: അനുശോചനം അറിയിച്ച് സൗദി അറേബ്യ

റിയാദ്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സൗദി ഭരണാധികാരികള്‍ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യന്‍ സര്‍ക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിയച്ച സന്ദേശത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും പറഞ്ഞു. അപകടത്തിന്റെ വേദന പങ്കിടുന്നു. കാണാതായവര്‍ സുരക്ഷിതരായി മടങ്ങിയെത്തട്ടെയെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭരണാധികാരികള്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ദല്‍ഹിയിലെ സൗദി എംബസി എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ സര്‍വസ്വവും നഷ്ടപ്പെട്ട ജനങ്ങള്‍ക്കുമൊപ്പമാണ് സൗദി അറേബ്യയെന്ന് വ്യക്തമാക്കി. കേരളത്തില്‍

saudi

വയനാട് ദുരിതബാധിതര്‍ക്ക്‌ ഐഎംസിസി സഹായം

റിയാദ്: വയാനാട് ചൂരല്‍മലയിലുണ്ടായ പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത് പിടിക്കാനും സാന്ത്വനം നല്‍കാനും ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഐഎംസിസി സൗദി നാഷണല്‍ എക്‌സിക്യൂട്ടീവ് പദ്ധതിക്ക് രൂപം നല്‍കി. വയനാട് ദുരിതാശ്വാസ ഫണ്ട് സഈദ് കള്ളിയത്ത് ഉല്‍ഘാടനം ചെയ്തു. സൈനുദ്ദീന്‍ അമാനിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ നാഷണല്‍ കമ്മറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് അദ്യക്ഷതവഹിച്ചു. യോഗത്തില്‍ ഐഎംസിസി ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റര്‍ സജിമോന്‍ തൈപ്പറമ്പിനെയും വളണ്ടിയര്‍മാരെയും അഭിനന്ദിച്ചു. സൈനുദ്ദീന്‍ അമാനി, ഇസ്ഹാഖ് തയ്യില്‍, മുഹമ്മദ് ഗസ്‌നി വട്ടക്കിണര്‍, റാശിദ്

gulf, saudi

ബഹുനില കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ പോണ്ടിച്ചേരി സ്വദേശി ബഹുനില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നു ചാടി മരിച്ചു. പുതുശേരി ഉളന്തൈ കീരപാളയം പൊയിന്റ് കെയര്‍ സ്ട്രീറ്റില്‍ കവിത-രാമലിംഗം ദമ്പതികളുടെ മകള്‍ ദുര്‍ഗ (26) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ്് റിയാദില്‍ ജോലി തേടി എത്തിയത്. ജോലിയില്‍ മികവു പുലര്‍ത്തിയിരുന്ന ദുര്‍ഗ ഏതാനും ആഴ്ചകളായി കടുത്ത ഡിപ്രഷനിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കൂടെ താമസിക്കുന്ന കൂട്ടുകാരി വാര്‍ഷിക അവധിയിലാണ്. ഇതിനിടെയാണ് ആകസ്മിക ദുരന്തമെന്ന് ആശുപത്രിയിലുളള സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

gulf, saudi

ദമ്മാം കേരള മാപ്പിള കലാ അക്കാദമിക്ക് നവ നേതൃത്വം

ദമ്മാം: കേരള മാപ്പിള കലാ അക്കാദമി ദമ്മാം ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്റ്റര്‍ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ എഞ്ചിനീയര്‍ ഹാഷിം സാഹിബ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗമാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കബീര്‍ കൊണ്ടോട്ടി (പ്രസിഡന്റ്), ഷമീര്‍ അരീക്കോട് (ജന. സെക്രട്ടറി), ഒ.പി ഹബീബ് (ട്രഷറര്‍), ബൈജു കുട്ടനാട് (ഓര്‍ഗ. സെക്രട്ടറി), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂല്‍ അലുങ്ങല്‍ (രക്ഷധികാരികള്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷബീര്‍ തേഞ്ഞിപ്പലം, ഡോ. ഇസ്മയില്‍ രായ്രോത്ത്, മുസ്തഫ കുറ്റ്യേരി, റഹൂഫ് ചാവക്കാട്,

saudi

നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം: ഐസിഎഫ് പ്രതിഷേധിച്ചു

റിയാദ്: സൗദി അറേബ്യയിലേക്കുള്ള നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചതില്‍ റിയാദില്‍ നിന്ന് പ്രതിനിധികള്‍ ഇല്ലാത്തതില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ റിയാദ് സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് ശക്തമായി അപലപിച്ചു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായം വേണ്ടത് ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നാണ്. റിയാദിലുള്ള ഇന്ത്യന്‍ എംബസി ഓഫീസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ആണ് നോര്‍ക്കയുടെ കണ്‍സള്‍ട്ടസിയുടെ ഇടപെടല്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരിക. സൗദിയുടെ തലസ്ഥാന നഗരിയും ഇന്ത്യയടക്കമുള്ള വിദേശ കമ്പനികളുടെ എല്ലാം ഹെഡ്ഡ് ഓഫീസ് നില നില്‍ക്കുന്ന

saudi

ഉന്നത വിജയം നേടിയവരെ ഐസിഎഫ് ആദരിച്ചു

റിയാദ്: പ്ലസ് ടു തുല്യതാ പരീക്ഷയില്‍ വിജയം നേടിയ ഹസൈനാര്‍ ഹാറൂനി പടപ്പേങ്ങാടിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) അനുമോദിച്ചു. ‘ബെറ്റര്‍ വേള്‍ഡ്-ബെറ്റര്‍ ടുമോറോ’ ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് നടത്തുന്ന ഗ്ലാഡ് എഡു കെയര്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസ പദ്ധതിയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പ്ലസ് ടൂ പരീക്ഷ എഴുതിയാണ് ഐസിഎഫ് റിയാദ് അഡ്മിന്‍ ആന്റ് പബ്ലിക് റിലേഷന്‍ പ്രസിഡന്റ് കൂടിയായ ഹസൈനാര്‍

bahrain, Damam, gulf, Jeddah, kuwait, oman, qatar, Riyad, saudi, uae

ദമ്മാം, ജിദ്ദ എന്നിവിടങ്ങളില്‍ നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനം

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ ഏഴു ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ഷംസുദ്ദീന്‍ ഓലശ്ശേരി (ജിദ്ദ), തോമസ് പിഎം (ദമ്മാം), കുവൈറ്റില്‍ രാജേഷ് സാഗര്‍, യു.എ.ഇയില്‍ സാബു രത്‌നാകരന്‍, സലീം ചോലമുക്കത്ത് (അബുദാബി), മേഖലയില്‍ മനു. ജി, അനല ഷിബു (ദുബായ്/ഷാര്‍ഷ) എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതല്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോര്‍ക്കറൂട്ട്‌സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ

gulf

ഓഐസിസി കോട്ടയം ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.

റിയാദ്: ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രന്സിന്റെ മുതിർന്ന നേതാവും പുതുപ്പള്ളിയുടെ പ്രിയപ്പെട്ട എം എൽ എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി.ഷിമെസിയിലെ കാലിക്കട്ട് ലൈവ് റെസ്റ്റോറെന്റ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ആക്ടിങ് പ്രെസിഡെന്റ് തോമസ് ചിരട്ടെപറമ്പിൽ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രെസിഡെന്റ് സജീർ പൂന്തുറ ഉത്ഘാടനം ചയ്തു. സെൻട്രൽ കമ്മിറ്റി സീനിയർ

gulf, saudi

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ഒരു കോടിരൂപ പ്രഖ്യാപിച്ച് എബിഎന്‍ ഗ്രൂപ്പ്

വയനാട്ടിലെ തീരാ നോവുകളില്‍ കാരുണ്യത്തിന്‍റെ കരുതല്‍ നല്‍കേണ്ടത് തന്‍റെ കടമയാണെന്ന് ജെ.കെ.മേനോന്‍ പ്രസ്താവിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലും ഒപ്പം ചേരുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് ഒരു കോടി രൂപ നല്‍കും. ഈ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസ നടപടികള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്.നിരാലംബരും, നിരാശ്രയരുമായ മനുഷ്യര്‍ക്ക് ഒപ്പം ചേരുകയും ഇനിയുള്ള ജീവിതയാത്രയില്‍ കൈപിടിച്ച് ഉയര്‍ത്തുകയും ചെയേണ്ടത് താനുള്‍പ്പെടെയുള്ളവരുടെ ഉത്തരവാദിത്വമായി കരുതുകയാണെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു. ദുരന്തത്തില്‍ ജീവന്‍

Crazy Deals Promotion City Flower
gulf, saudi

ക്രെസി ഡീല്‍ പ്രഖ്യാപിച്ച് സിറ്റിഫ്ലവര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ ഒന്ന് തീര്‍ത്തും സൗജന്യം.

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്‌ളവര്‍ ആഗസ്റ്റ്‌ മാസത്തെ വരവേറ്റ് ഉപഭോക്താക്കള്‍ക്കായി വന്‍ വിലകുറവോടെ ഒരുക്കുന്ന “ക്രെസി ഡീല്‍” ഓഫറിന് ജൂലായ്‌ മുപ്പത് മുതല്‍ തുടക്കമാകും കൂടാതെ കില്ലര്‍ ഓഫര്‍, കോമ്പോ ഓഫര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ മറ്റൊന്ന് തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഓഫര്‍, മാമ്പഴം ഫെസ്റ്റിവല്‍ ഏഴു മാമ്പഴം ഏഴു റിയാല്‍ നിരക്കില്‍ ലഭ്യമാകും. സ്കൂൾ അവധിക്കാലം കഴിയാനിരിക്കെ കുട്ടികൾക്കായി ബാക്ക് ടൂ സ്കൂൾ പ്രൊമോഷൻ കൂടി ഈ ഘട്ടത്തിൽ നടക്കുമെന്ന് മാനേജ്മെന്റ്

saudi

വയനാട് ദുരന്തം: ദുരിതാശ്വാസ നിധിയിലേയ്ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് കേളി

റിയാദ്: ഉരുള്‍പൊട്ടല്‍ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നല്‍കുമെന്ന് കേളി സെക്രട്ടറിയേറ്റ്. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നാട്ടില്‍ അവധിയിലുള്ള പ്രവര്‍ത്തകരും പങ്കാളികളാകാന്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്തു. ദുരന്തത്തിന്റെ വ്യാപ്തിയും മരണ സംഖ്യയും ഒന്നും വ്യക്തമായിട്ടില്ല. എങ്കിലും അടിയന്തിര സഹായമായി ആദ്യ ഗഡുവാണ് സഹായമെന്നും കേളി വ്യക്തമാക്കി. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായത്. വിറങ്ങലിച്ചു നില്‍ക്കുന്ന

Scroll to Top