കാല്‍പ്പന്തുത്സവത്തിന് യാമ്പു ഒരുങ്ങി; കെഎംസിസി ഫുട്‌ബോള്‍ മേള മെയ് 24ന്
യാമ്പു: സൗദി കെ.എം.സി.സി ദേശീയ ഫുട്‌ബോളിന്റെ രണ്ടാം വാര മല്‍സരങ്ങള്‍ യാമ്പു റോയല്‍ കമ്മീഷന്‍ റദ്‌വ സ്‌പോട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കും. മെയ് 24 വെള്ളി വൈകീട്ട് 6.30ന് ആദ്യ മത്സരം അരങ്ങേറും. റീം റിയല്‍ കേരളയെ എച്ച് എം ആര്‍ യാമ്പു എഫ് സി നേരിടും. സെമി പ്രവേശനം ലക്ഷ്യവുമായി ഗ്രൗണ്ടിലിറങ്ങുന്ന റീം റിയല്‍ കേരളക്കെതിരെ കഴിഞ്ഞ മല്‍സരത്തില്‍ നിന്നു വ്യത്യസ്ഥമായി പുത്തന്‍ താര നിരയുമാണ് എച്ച് എം. ആര്‍ യാമ്പു കളത്തിലിറങ്ങുന്നത്. അതു കൊണ്ട് […]














