Sauditimesonline

icf haji reception
എസ്.വൈ.എസ് ഹജ്ജ് സെല്‍ തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം

gulf

Damam, gulf, Jeddah, Riyad

ഗാന്ധി ഘാതകരുടെ പിന്തുടര്‍ച്ചക്കാര്‍ ഗാന്ധിയന്‍ ആദര്‍ശം കശാപ്പു ചെയ്യുന്നു

ബുറൈദ: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ ഒഐസിസി അല്‍ ഖസിം സെന്‍ട്രല്‍ കമ്മറ്റി അനുസ്മരണ ദിനം ആചരിച്ചു. രാജ്യത്ത് മത നിരപേക്ഷത സംരക്ഷിക്കാന്‍ ശ്രമിച്ച ഗാന്ധിജിയെ വര്‍ഗീയ വാദികള്‍ കൊലപ്പെടുത്തിയെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആധുനിക ഇന്ത്യയില്‍ ഗാന്ധി ആശയങ്ങളെയും ‘കശാപ്പു’ നടത്തി വറുപ്പും വിദ്വേഷവും പ്രചരിക്കുകയാണ് ഘാതകരുടെ പിന്തുടര്‍ച്ചക്കാര്‍. അതുകൊണ്ടുതന്നെ ഗാന്ധി ദര്‍ശനങ്ങള്‍ക്ക് പ്രസക്തിയുളള കാലഘട്ടത്തിലാണ് രാഷ്ട്രപിതാവിനെ അനുസ്മരിക്കുന്നതെന്ന് യോഗത്തില്‍ പ്രസംഗിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കാനും ഗാന്ധിയന്‍ ദര്‍ശനം പ്രചരിപ്പിക്കാനും ഇന്ത്യന്‍ […]

Damam, gulf, Jeddah, Riyad

ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ധനമന്ത്രി ലോക സഭയില്‍ അവതരിപ്പിച്ചതെന്ന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. വീണ്ടും അധികാരത്തിലേറുമെന്ന മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ് മന്ത്രിയുടെ പ്രസംഗം. ബജറ്റ് പ്രഖ്യാപനം പ്രവാസികള്‍ക്കും നിരാശയാണ് സമ്മാനിച്ചത്. പുതിയ പദ്ധതികള്‍ ഒന്നും ജനങ്ങളുടെ മുന്നില്‍ വെക്കാന്‍ സര്‍ക്കാരിനില്ല. രൂക്ഷമായ തൊഴിലില്ലായ്മയ പരാമര്‍ശിക്കാന്‍ പോലും കഴിഞ്ഞില്ല. അടിസ്ഥാന മേഖലക്ക് ഊന്നല്‍ നല്‍കാതെ കുത്തക മുതലാളിമാര്‍ക്ക് സാമ്പത്ത് കൊള്ളയടിക്കാനുള്ള പദ്ധതികളാണ് ഇടക്കാല ബജറ്റ്. യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് പ്രസംഗം മാത്രമാണ് ധനമന്ത്രി ലോക സഭയില്‍

Damam, gulf, Jeddah, Riyad

ചോക്‌ളേറ്റ് വിതരണക്കാരായ ‘അല്‍ മിന്ദസ’ ദാര്‍ അല്‍ ബൈദയില്‍ ഉദ്ഘാടനം ഫെബ്രു. 3ന്

റിയാദ്: പ്രമുഖ ചേക്‌ളേറ്റ് വിതരണക്കാരായ അല്‍ മിന്ദസ ഗ്രൂപ് ഓഫ് കമ്പനീസിന്റെ പുതിയ ശാഖ ദാര്‍ അല്‍ ബൈദയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഹോള്‍സെയില്‍, റീറ്റെയില്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ വിശാലമായ പുതിയ ശാഖ ന്യൂ ഹരാജ് മാര്‍ക്കറ്റിന് സമീപം ഫെ്രബുവരി 3 ശനി വൈകീട്ട് 4ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രമുഖ ചോക്‌ളേറ്റ് ബ്രാണ്ടുകള്‍, സ്വീറ്റ്‌സ്,  ബിസ്‌കറ്റ്‌സ്, സ്‌നാക്‌സ്, ടിന്‍ ഫുഡ്‌സ് എന്നിവയുടെ വിപുലമായ ശേഖരമാണ് പുതിയ ശാഖയില്‍ ഒരുക്കിയിട്ടുളളത്. വിവിധ രാജ്യങ്ങളില്‍ ഉത്പാദിപ്പിക്കുന്ന

Damam, gulf, Jeddah, Riyad

‘പ്രവാസികളുടെ ഇ അഹമദ്’; അനുസ്മരണം ഫെബ്രുവരി 2ന്

റിയാദ്: മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഇ അഹമദ് അനുസ്മരണം സംഘടിപ്പിക്കുന്നു. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 2 വെളളി വൈകീട്ട് 7.30ന് പരിപാടി ആരംഭിക്കും. ‘പ്രവാസികളുടെ ഇ അഹമദ്’ എന്ന പേരില്‍ റിയാദ് കണ്ണൂര്‍ കെഎംസിസിയുടെ നേതൃത്വത്തിലാണ് പരിപാടി. 25 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ഇ അഹമദ് മുസ്ലീംലീഗ് ദേശീയ പ്രസിഡന്റായിരുന്നു. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാലം കേന്ദ്ര മന്ത്രി പദം അലങ്കരിച്ചതും ഇ അഹമദാണ്. വന്‍ ഹുഭൂരിപക്ഷം നേടി

Damam, gulf, Jeddah, Riyad

കണ്ണടച്ച് ഇരുട്ടാക്കുന്ന കേന്ദ്ര ബജറ്റ്

റിയാദ്: സാമൂഹ്യ യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കാത്ത വസ്തുതാവിരുദ്ധ കണക്കുകള്‍ നിറഞ്ഞ അസത്യ പഞ്ചാംഗമാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന് നവോദയ റിയാദ്. കണ്ണടച്ച് ഇരുട്ടാക്കുകയാണ് സര്‍ക്കാര്‍. ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാര്‍ നേട്ടമായി അവകാശമുയര്‍ത്തി അധഃപതിക്കുന്ന രൂപത്തിലാണ് ബജറ്റ്. വര്‍ഷങ്ങളായി നിയമന നിരോധനം നിലനില്‍ക്കുന്നു. അപ്പോഴും പുതിയ തൊഴില്‍ വാഗ്ദാനം നല്‍കുകയാണ്. ഇന്ധന വില കുതിച്ചുയരുമ്പോഴും വിലക്കയറ്റം നിയന്ത്രിച്ചു എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ഇത്തരം പോള്ളത്തരങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പുകാലത്തെ ബജറ്റിലുളളത്. പ്രവാസികളെ പൂര്‍ണ്ണമായും ബജറ്റ് വിസ്മരിക്കുന്നു. അങ്ങനൊരു ഇന്ത്യന്‍

Damam, gulf, Jeddah, Riyad

ആലപ്പുഴ കൂട്ടായ്മ ‘ഇവ’; ആന്റണി വിക്ടര്‍ പ്രസിഡന്റ്

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ (ഇവ) വാര്‍ഷിക പൊതുയോഗം വിവിധ പരിപാടികളോടെ നടന്നു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. മലസ് ചെറീസ് റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ബദര്‍ കാസിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സുരേഷ് കുമാര്‍, നിസാര്‍ അഹമ്മദ്, ഹാഷിം ചീയാംവെളി, ബദര്‍ കാസിം, ധന്യ ശരത് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ആന്റണി വിക്ടര്‍ (പ്രസിഡന്റ്

Damam, gulf, Jeddah, Riyad

‘മാധ്യമങ്ങളും പൊതുബോധ നിര്‍മ്മിതിയും’ ചര്‍ച്ച; ഡോ. കെ പി മോഹന്‍ പങ്കെടുക്കും

റിയാദ്: സാഹിത്യ നിരൂപകനും ദേശാഭിമാനി പത്രാധിപരുമായ ഡോ. കെ.പി. മോഹനന് സാഹിത്യ കൂട്ടായ്മ ചില്ല സര്‍ഗവേദി റിയാദില്‍ സ്വീകരണം നല്‍കും. ജനുവരി 31 ബുധന്‍ രാത്രി 7.30ന് ലൂഹ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. ‘മാധ്യമങ്ങളും പൊതുബോധ നിര്‍മ്മിതിയും’ എന്ന വിഷയം ചര്‍ച്ച ചെയ്യും. അധ്യാപകനായിരുന്ന മോഹനന്‍ 2007ല്‍ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. അബുദാബി ശക്തി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  

Damam, gulf, Jeddah, Riyad

കേളി ദിനം ഫെബ്രു. 2ന്; ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ ഫെബ്രുവരി 2ന് ആരംഭിക്കും. ദ്വിദിന പരിപാടിയുടെ രണ്ടാം ദിനം ഏപ്രില്‍ 19ന് നടക്കും. സാംസ്‌കാരിക സമ്മേളനം സാഹിത്യ നിരൂപകനും കേരള സാഹിത്യ പുരസ്‌ക്കാര ജേതാവും ദേശാഭിമാനി വാരിക പത്രാധിപരുമായ ഡോ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഷിഫ റീമാസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആദ്യ ദിനം കേളി അംഗങ്ങളുടെയും, കുടുംബവേദി അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ഗാനമേള എന്നിവ അരങ്ങേറും. ഏപ്രില്‍ 19ന് കേരളത്തില്‍ നിന്നുള്ള

Damam, gulf, Jeddah, Riyad

മുസ്‌ലിംകള്‍ക്ക് ആരാധനാലയം തകര്‍ക്കാന്‍ കഴിയില്ല; തകര്‍ത്ത ചരിത്രവുമില്ല

റിയാദ്: സ്വന്തം വിശ്വാസം കൈവിടാതെ മറ്റു മതങ്ങളേയും മതസ്ഥരേയും അംഗീകരിക്കണമെന്നു ദക്ഷിണ കേരളാ ജംഇയ്യത്തുല്‍ ഉലമാ കോട്ടയം ജില്ലാ പ്രസിഡന്റും സ്‌റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ അബ്ദുല്‍ നാസ്വിര്‍ മൗലവി അല്‍ കൗസരി. ദക്ഷിണ കേരള ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപനത്തിന് ബത്ഹ ലുഹു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അന്യ മത വിശ്വാസികളോട് പുലര്‍ത്തേണ്ട കടമകളും കടപ്പാടുകളും പഠിപ്പിച്ച മതമാണ് ഇസ്‌ലാം. അപഹരിച്ച സ്വത്തില്‍ ആരാധന നിഷിദ്ധമാണെന്ന്

Damam, gulf, Jeddah, Riyad

ഖാലിദിയ ഗോള്‍ഡ് കപ്പിന് ഉജ്ജ്വല തുടക്കം

ദമ്മാം: ഖാലിദിയ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കം. ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസ്സോസിയേഷനില്‍ രെജിസ്റ്റര്‍ ചെയ്ത് 14 ടീമുകള്‍ മാറ്റുരക്കും. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസ്സോസിയഷന്‍ പ്രസിഡണ്ട് മുജീബ് കളത്തില്‍ ടൂര്‍ണമെന്റ് ഉല്‍ഘടനം നിര്‍വഹിച്ചു. ഡിമാ ടിഷ്യൂ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷാഫി മത്സരങ്ങള്‍ കിക്ക് ഓഫ് നിര്‍വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘടനം നവാല്‍ കോള്‍ഡ് സ്‌റ്റോര്‍ സി ഫ് ഓ മനോജ് വാരിയര്‍ നിര്‍വഹിച്ചു. സിനിമ, മിമിക്രി ആര്‍ട്ടിസ്റ്റ് ഹരിശ്രീ

Damam, gulf, Jeddah, Riyad

റിയാദ് തലശ്ശേരി കൂട്ടായ്മ: അഷ്‌കര്‍ വിസി നയിക്കും

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്‌ളിയുഎ) വാര്‍ഷിക ജനറല്‍ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌കര്‍ വിസി (പ്രസി), സാദത്ത് ടിഎം (ജന. സെക്ര), അബ്ദുല്‍ ഖാദര്‍ മോച്ചേരി (ട്രഷ), സാദത്ത് കാത്താണ്ടി, അഫ്താബ് അമ്പിലായില്‍ (വൈ. പ്രസി), നജാഫ് മുഹമ്മദ്, റഫ്ഷാദ് വാഴയില്‍ (ജോ. സെക്ര) എന്നിവരാണ് ഭാരവാഹികള്‍. 25 അംഗ നിര്‍വാഹകസമിതിയേയും 5 അംഗ ഉപദേശകസമിതിയെയും തെരഞ്ഞെടുത്തു. അഷ്‌റഫ് കോമത്തിന്റെ ഖിറായത്തോടെ ആരംഭിച്ച ജനറല്‍ ബോഡിയില്‍ പ്രസിഡന്റ് തന്‍വീര്‍ ഹാഷിം അധ്യക്ഷത

Damam, gulf, Jeddah, Riyad

ഹജ്ജ് യാത്രാ നിരക്ക്; തീര്‍ത്ഥാടകരോടുള്ള വെല്ലുവിളി

റിയാദ്: ഹജ്ജ് യാത്രക്ക് ഇരട്ടി നിരക്ക് ഈടാക്കി കരിപ്പൂര്‍ വഴി സഞ്ചരിക്കുന്ന തീര്‍ത്ഥാടകരോട് കാട്ടുന്ന കൊടും ക്രൂരത വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി. ഈ വര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചവരില്‍ പകുതിയിലധികവും കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യമാണ്. തീര്‍ത്ഥാടകരെ സഹായിക്കുന്നതിന് പകരം കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഇറക്കി അവഹേളിക്കുകയാണ്. പരിഹാരം കാണാത്ത പക്ഷം മാതൃസംഘടനയായ മുസ്ലിംലീഗ് ഇക്കാര്യത്തില്‍

Damam, gulf, Jeddah, Riyad

ഹരിദാസിന് യാത്രയയപ്പ്

റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി അല്‍ഖര്‍ജ് ഏരിയ നിര്‍വ്വാഹക സമിതി അംഗം ഹരിദാസിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. 23 വര്‍ഷം ഓട്ടോ ഇലക്ട്രിഷനായി ജോലി ചെയ്തു വരികയായിരുന്നു. അല്‍ഖര്‍ജില്‍ കേളിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ പങ്കു വഹിച്ചു. സാമൂഹിക, സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ മികച്ച സംഘാടകനായിരുന്നു. കേളി ഹദ്ദാദ് യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലയിലെ കല്ലം പറമ്പ് സ്വദേശിയാണ്. യാത്രയയപ്പില്‍ ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം

Damam, gulf, Jeddah, Riyad

ദല്‍ഹി അന്താരാഷ്ട്ര പുസ്തക മേളയില്‍ സൗദിയ അതിഥി രാഷ്ട്രം

ദല്‍ഹി: ജനുവരി 10 മുതല്‍ 18 വരെ ദല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ സൗദി അറേബ്യ അതിഥി രാഷ്ട്രമായി പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ഊഷ്മളമാകാന്‍ പുസ്തക മേള സഹായിക്കു എന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യയുടെ വിജ്ഞാനശേഖരം, പൈതൃകം, പുരാവസ്തുക്കള്‍, സംസ്‌കാരം, കലകള്‍ എന്നിവ ഇന്ത്യന്‍ ജനതയ്ക്ക് പരിചയപ്പെടുത്താനുളള ഒരുക്കത്തിലാണ് സൗദി അറേബ്യ. എഴുത്തുകാരുടെ സഹകരണത്തോടെ സാംസ്‌കാരിക വിരുന്നും സാഹിത്യ-വൈജ്ഞാനിക ചര്‍ച്ചകളും സംഘടിപ്പിക്കും. സൗദി അറേബ്യന്‍ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും കലാപ്രകടനങ്ങളും അവതരിപ്പിക്കും. 600ലധികം

Scroll to Top