എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്കില്‍ ഇളവ്
റിയാദ്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഇത് ബാധകമാണ്. കൂടാതെ, സര്‍വീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യന്‍ സായുധ സേനയിലെ അംഗങ്ങള്‍ക്കും അവരുടെ ആശ്രിതര്‍ക്കും റിപ്പബ്ലിക് ദിനത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളില്‍ 50 ശതമാനം ഇളവും നല്‍കും. ഭക്ഷണം, സീറ്റുകള്‍, എക്‌സ്പ്രസ് എഹെഡ് […]














